Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
 
 
UK Special
  Add your Comment comment
സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ നിയമത്തിനൊരുങ്ങി ബ്രിട്ടന്‍
reporter

ലണ്ടന്‍: സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ കര്‍ശനമായ നടപടികളുമായി ബ്രിട്ടന്‍ മുന്നോട്ടുവന്നു. അടുത്തയിടെ ഉണ്ടായ സൈബര്‍ ആക്രമണങ്ങള്‍ ബ്രിട്ടനില്‍ വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. രാജ്യത്തെ ദുര്‍ബലമാക്കാന്‍ പ്രതിലോമ ശക്തികള്‍ വന്‍ തോതില്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് തുടങ്ങിയത് ഇതിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. ദുര്‍ബലമായ പാസ്സ്വേര്‍ഡുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നത് നിയമം മൂലം നിരോധിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കപ്പെടുന്നത്. ഇതിന്റെ ഭാഗമായി 1 2 3 4 5 എന്നതുപോലുള്ള സാധാരണ വാക്കുകള്‍ ഇനി പാസ്വേഡ് ആയി നല്‍കാന്‍ സാധിക്കില്ല. ഹാക്കിംഗില്‍ നിന്നും സൈബര്‍ ആക്രമണങ്ങളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ സയന്‍സ്, ഇന്നൊവേഷന്‍ ആന്റ് ടെക്‌നോളജി അറിയിച്ചു.

നിയമം നിലവില്‍ വരുന്നതോടെ ഫോണുകള്‍ , ടിവികള്‍, സ്മാര്‍ട്ട് ഡോര്‍ ബെല്ലുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാതാക്കള്‍ തങ്ങള്‍ നിര്‍മ്മിക്കുന്ന ഉപകരണങ്ങള്‍ സൈബര്‍ കുറ്റവാളികളുടെ ആക്രമണത്തില്‍ നിന്ന് പ്രതിരോധിക്കുന്നത് നിയമം മൂലം ബാധ്യതയായി മാറും. ഇതിന്റെ ഭാഗമായി സുരക്ഷാപ്രശ്‌നങ്ങളെ കുറിച്ചും ഇടവേളകളില്‍ പാസ്സ്വേര്‍ഡുകള്‍ മാറ്റുന്നതിനെ കുറിച്ചും ഇനി ഉപഭോക്താക്കള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ യഥാസമയം നല്‍കേണ്ടത് നിര്‍മ്മാതാക്കളുടെ ചുമതലയാണ്. പുതിയ നിയമങ്ങള്‍ സൈബര്‍ അറ്റാക്കിനെ കുറിച്ച് ഭയമില്ലാതെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെടുന്ന ഉപകരണങ്ങള്‍ മേടിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ സ്വകാര്യതയും ഡേറ്റയും പണവും സുരക്ഷിതമാക്കാന്‍ ഉചിതമായ നിയമങ്ങള്‍ ലോകത്തിലാദ്യമായി ബ്രിട്ടന്‍ നടപ്പില്‍ വരുത്തുകയാണെന്ന് ശാസ്ത്ര-സാങ്കേതിക മന്ത്രി ജോനാഥന്‍ ബെറി പറഞ്ഞു. സൈബര്‍ തട്ടിപ്പിലൂടെ യുകെയില്‍ ഓരോ മിനിറ്റിലും 2300 പൗണ്ട് നഷ്ടമാകുന്നുവെന്നാണ് ഏകദേശ കണക്കുകള്‍

 
Other News in this category

 
 




 
Close Window