Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
Teens Corner
  Add your Comment comment
'ദ ഡാന്‍സ് ഓഫ് അപ്‌സരസ്' - 'ദി ടോള്‍ഡ് ആന്‍ഡ് അണ്‍ടോള്‍ഡ് സ്റ്റോറീസ്'. ഇന്ത്യന്‍ പുരാണങ്ങളിലെ സ്വര്‍ഗ്ഗീയ നര്‍ത്തകികളായ അപ്സരസിന്റെ കഥകള്‍ വര്‍ണിക്കുന്ന നൃത്തം അവതരിപ്പിക്കുവാന്‍ ഒരുങ്ങി സംഗീത തീയേറ്റായ ദീക്ഷ.
dheeksha-uk
ഇന്ത്യന്‍ പുരാണങ്ങളിലെ സ്വര്‍ഗ്ഗീയ നര്‍ത്തകികളായ അപ്സരസിന്റെ കഥകള്‍ വര്‍ണിക്കുന്ന നൃത്തം അവതരിപ്പിക്കുവാന്‍ ഒരുങ്ങി സംഗീത തീയേറ്റായ ദീക്ഷ. 'ദ ഡാന്‍സ് ഓഫ് അപ്‌സരസ്' - 'ദി ടോള്‍ഡ് ആന്‍ഡ് അണ്‍ടോള്‍ഡ് സ്റ്റോറീസ്' എന്ന പേരില്‍ ഒരുക്കുന്ന പരിപാടി നവംബര്‍ രണ്ടിന് ഡെഡ്ലി ഇവോള്‍വ് തീയേറ്ററിലാണ് നടക്കുക. വൈകിട്ട് 6.30 മുതല്‍ രാത്രി എട്ടു മണി വരെ നീണ്ടു നില്‍ക്കും.


ആര്‍ട്സ് കൗണ്‍സില്‍ ഇംഗ്ലണ്ടിന്റെയും കവന്‍ട്രി യൂണിവേഴ്‌സിറ്റിയുടേയും പിന്തുണയോടെയാണ് ദീക്ഷ ഈ നയനമനോഹരമായ പരിപാടി ഒരുക്കുന്നത്. ടിക്കറ്റ് ബുക്കിംഗിലൂടെയാണ് തീയേറ്ററിലേക്കുള്ള പ്രവേശനം.


പരിപാടിയുടെ ആശയം, തിരക്കഥ, നൃത്തസംവിധാനം, കലാസംവിധാനം, ചലന സംവിധാനം എന്നിവ ആരതി അരുണ്‍ (സംവിധായകന്‍ & കലാസംവിധായകന്‍, ദീക്ഷ) ആണ് നിര്‍വ്വഹിക്കുന്നത്. സംവിധാനം: ബ്രയാന്‍ എബ്രഹാം (ഡയറക്ടര്‍ & ബോര്‍ഡ് ചെയര്‍, ദീക്ഷ). പ്രോജക്ട് കോ-ഓര്‍ഡിനേഷന്‍: ബ്രയാന്‍ എബ്രഹാം & ജോസഫ് കുര്യാക്കോസ് (ഡയറക്ടര്‍, ദീക്ഷ).


എല്ലാ കലാപ്രേമികളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window