Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
Teens Corner
  Add your Comment comment
വെയില്‍സിലെ സെയിന്റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപോസ്ഡ് മിഷനില്‍ കൊന്ത മാസ ആചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൊന്തയലങ്കാര മത്സരവും പ്രദര്‍ശനവും ഏവര്‍ക്കും നവ്യാനുഭവമായി മാറി.
Text By: Reporter, ukmalayalampathram
സണ്‍ഡേ സ്‌കൂളിലെ കുട്ടികള്‍ നിര്‍മിച്ചുകൊണ്ടു വന്ന ജപമാലയെ കുറിച്ചുള്ള പോസ്റ്ററുകളുടെ പ്രദര്‍ശനം പള്ളി ഹാളില്‍ ഒരുക്കി. ജപമാലകള്‍ വിവിധ രീതിയില്‍ അലങ്കരിച്ചും ജപമാലകളെകുറിച്ചുള്ള വിവരണങ്ങള്‍ ഉള്‍പെടുത്തിയും നടത്തിയ പ്രദര്‍ശനം ഏവര്‍ക്കും നയനാനന്ദകരവും വിജ്ഞാനപ്രദവും ആയിരുന്നു.


കൊന്ത മാസത്തില്‍ ജപമാലയോടുള്ള ഭക്തിയും സ്നേഹവും ഏവരിലും ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ജപമാല പോസ്റ്റര്‍ നിര്‍മ്മിക്കുകയും പ്രദര്‍ശിപ്പിക്കുകയും അവയുടെ സന്ദേശം പ്രദര്‍ശിപ്പിക്കുകയും ചെയ്തത്. മിഷന്‍ കോര്‍ഡിനേറ്റര്‍ ഫാ അജൂബ് തോട്ടനാനിയിലും, സണ്‍ഡേ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ തോമസ് ഉതുപ്പ്കുട്ടിയും കുട്ടികളുടെ മഹനീയ പ്രവര്‍ത്തനത്തെ പ്രത്യേകം പ്രശംസിച്ചു.
 
Other News in this category

 
 




 
Close Window