Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
Teens Corner
  Add your Comment comment
യുകെയില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഇന്ത്യന്‍ ഹൈ കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തുന്നതിനായി ഒഐസിസി (യുകെ) യുടെ നേതൃത്വത്തില്‍ ഭീമ ഹര്‍ജി ഒരുങ്ങുന്നു.
Text By: Reporter, ukmalayalampathram
യുകെയിലെ അഞ്ചു ലക്ഷത്തോളം പ്രവാസി മലയാളികള്‍ കാലാകാലങ്ങളായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഹൈ കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തുകയും പ്രശ്നപരിഹാരത്തിനായി ഇടപെടുകയും ചെയ്യും.

ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഓഫീസ്, ഒഐസിസി (യുകെ) പ്രതിനിധികള്‍ക്കായി ഒക്ടോബര്‍ 24ന് അനുവദിച്ച കൂടിക്കാഴ്ചയില്‍ യുകെയില്‍ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതുമായും മരണ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതും സംബന്ധമായി ഇപ്പോഴുള്ള സങ്കീര്‍ണ്ണതകളും കാലതാമസവും ഒഴിവാക്കുക, പ്രവാസി മലയാളികളെ സംബന്ധിക്കുന്ന വിഷയങ്ങളും അവരുടെ ആവശ്യങ്ങളും വേഗത്തില്‍ കൈകാര്യം ചെയ്യുന്നതിനായി ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഓഫീസില്‍ മലയാളിയായ ഒരു ഉദ്യോഗസ്ഥനെ നിയമിക്കുക, കൊച്ചിയില്‍ നിന്നും യുകെയിലേക്ക് കൂടുതല്‍ പ്രതിവാര വിമാന സര്‍വീസുകള്‍, ഇപ്പോഴുള്ള വിമാന സര്‍വീസുകള്‍ മാഞ്ചസ്റ്റര്‍ / ബിര്‍മിങ്ഹാം വരെ നീട്ടുക എന്നീ പ്രധാന ആവശ്യങ്ങളും മറ്റു വിഷയങ്ങളും ശ്രദ്ധയില്‍പെടുത്തും.


ഇന്ത്യന്‍ ഹൈകമ്മീഷന്റെ മുന്നില്‍ ശ്രദ്ധയില്‍പെടുത്തുന്ന ആവശ്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുന്നതിനായി എല്ലാ മലയാളികളുടെയും പിന്തുണ കൂടിയേ തീരൂ. ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന ഓണ്‍ലൈന്‍ ഹര്‍ജിയില്‍ എവരും ഒപ്പ് വയ്ക്കുകയും എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും മറ്റു സമൂഹ മാധ്യമങ്ങളിലും ഷെയര്‍ ചെയ്തു വലിയ വിജയമാക്കണമെന്നും നേതൃത്വം അഭ്യര്‍ത്ഥിച്ചു.
 
Other News in this category

 
 




 
Close Window