Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
Teens Corner
  Add your Comment comment
വി എസ് അച്യുതാനന്ദന് ഇന്ന് നൂറ്റിയൊന്നാം പിറന്നാള്‍. സമരങ്ങളുടെ നൂറ്റാണ്ട് താണ്ടിയ സഖാവിന്റെ പോരാട്ടങ്ങള്‍ എന്നും സമൂഹത്തിന് ആവേശമാണ്.
Text By: Reporter, ukmalayalampathram
വി.എസ്. അച്യുതാനന്ദന് നൂറ്റിയൊന്നാം പിറന്നാള്‍. പിറന്നാളുകള്‍ ആഘോഷിക്കാറില്ലെങ്കിലും ഞായറാഴ്ച്ച ഭാര്യ വസുമതിയുടേയും അരുണ്‍ കുമാറിന്റേയും നേതൃത്വത്തില്‍ കേക്കുമുറിക്കും. മകള്‍ ആശയും കുടുംബവുമെത്തും. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് അനുസരിച്ച് സന്ദര്‍ശക വിലക്കുണ്ട്. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉള്‍പ്പെടെയുള്ളവര്‍ ആശംസകള്‍ നേരാന്‍ വിഎസിന്റെ വീട്ടിലെത്തുന്നുണ്ട്.
പോരാട്ടമെന്ന വാക്കിനൊരു ആള്‍രൂപമുണ്ടെങ്കിലത് വി എസ് അച്യുതാനന്ദനാണ്. നാടുവാഴിക്കാലത്ത് നട്ടെല്ലുയര്‍ത്തി നിന്ന് മുഷ്ടിചുരുട്ടിയതിന്റെ കരുത്തുമായി നാട്ടിലിറങ്ങിയതാണാ ചങ്കൂറ്റം. ആ ഊറ്റംകൊണ്ട വരവിന് പിന്നില്‍ അണിനിരന്ന മനുഷ്യര്‍ ആവേശത്താലാമോദത്താല്‍ ആര്‍ത്തലച്ചു.

എണ്‍പത്തിമൂന്നാം വയസില്‍ കേരളമുഖ്യമന്ത്രി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആദ്യം സീറ്റ് നിഷേധിച്ച പാര്‍ട്ടിക്ക്, ശക്തമായ ജനകീയ ഇടപെടലിനെ തുടര്‍ന്ന് സീറ്റ് നല്‍കേണ്ടിവന്നതും ചരിത്രം. വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് സമയമാണിപ്പോള്‍.
 
Other News in this category

 
 




 
Close Window