Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
Teens Corner
  Add your Comment comment
പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ കേസെടുക്കില്ല. നടന്നത് മോഷണമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു
Text By: Reporter, ukmalayalampathram
നിയമോപദേശം കിട്ടിയതിന് അടിസ്ഥാനത്തില്‍ കസ്റ്റഡിയിലുള്ളവരില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയയ്ക്കും.

പിടിയിലായവര്‍ സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍ ഉള്ളവരാണെന്നും മോഷ്ടിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ക്ഷേത്രത്തില്‍ വച്ച് കയ്യിലുള്ള പൂജാ സാധനങ്ങള്‍ നിലത്തുവീണു, അപ്പോഴാണ് മോഷണം പോയി എന്ന് പറയുന്ന പാത്രം മാറി എടുത്തത്, പുറത്തേക്ക് പോയപ്പോഴും ആരും തടയാത്തതിനാല്‍ പാത്രം കൊണ്ടു പോയെന്നും പ്രതികള്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.

ഹരിയാനയില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഒരു പുരുഷനും രണ്ട് സ്ത്രീയുമടങ്ങുന്ന സംഘമാണ് സംഭവത്തില്‍ പിടിയിലായിട്ടുള്ളത്. ആദ്യഘട്ടത്തിലെ പ്രാഥമിക ചോദ്യം ചെയ്യലില്‍ വീട്ടില്‍ ഐശ്വര്യം വരാന്‍ വേണ്ടിയാണ് ഉരുളി എടുത്തതെന്നാണ് മൊഴി. മൂന്നംഗ സംഘം പൂജയ്ക്കുള്ള ഉരുളി മോഷ്ടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാഴാഴ്ച തന്നെ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ച് പഴുതടച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തുന്നത്.
 
Other News in this category

 
 




 
Close Window