|
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്ന് അവകാശപ്പെട്ട് തൃശ്ശൂര്‍ സ്വദേശിനി സുനിത സുപ്രീംകോടതിയില്‍. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിലാണ് ജയലളിത കൊല്ലപ്പെട്ടതാണെന്നും അന്വേഷണം വേണമെന്നും സുനിത ആവശ്യമുന്നയിച്ചിരിക്കുന്നത്. തന്നെ മകളാണെന്ന് ലോകത്തിനു മുന്നില്‍ വെളിപ്പെടുത്താന്‍ ജയലളിത തയ്യാറെടുക്കുന്നതിനിടെയാണ് ദാരുണ സംഭവങ്ങള്‍ ഉണ്ടായതെന്നും കത്തില്‍ പറയുന്നു.
തൃശ്ശൂര്‍ സ്വദേശിനിയായ തനിക്ക് രണ്ട് മക്കളുമുണ്ട്. താന്‍ ജനിച്ച സമയത്തെ ചില പ്രത്യേക സാഹചര്യങ്ങള്‍ കൊണ്ട് അവരുടെ മകളാണെന്ന വസ്തുത മറച്ചു വയ്‌ക്കേണ്ടി വന്നുവെന്നും, തന്റെ പിതാവായ എംജിആര്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായ മാധവന്റെ പക്കലാണ് തന്നെ ഏല്‍പ്പിച്ചത്. അദ്ദേഹമാണ് തന്നെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും സുനിത എന്ന പേരുമിട്ടതെന്ന് ഇവര്‍ അവകാശപ്പെടുന്നു. തന്റെ രണ്ടാം വയസ്സില്‍ ആണ് പിതാവ് മരിച്ചത്. പതിനെട്ടു വയസ്സായപ്പോള്‍ ഡിഎന്‍എ പരിശോധന നടത്തി അമ്മ താന്‍ അവരുടെ മകളാണെന്ന് സ്ഥിരീകരിച്ചുവെന്നും സുനിത പറയുന്നു. |