|
ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ആക്രമണത്തില്‍ പങ്കെടുത്ത ഭീകരര്‍ക്ക് സഹായം നല്‍കിയ ഒരാളെ ജമ്മു കശ്മീര്‍ അറസ്റ്റ് ചെയ്തു. പൊലീസ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, 26 വയസ്സുള്ള മുഹമ്മദ് യൂസഫ് കടാരിയ എന്നയാളാണ് പിടിയിലായത്. ജൂലൈയിലെ 'ഓപ്പറേഷന്‍ മഹാദേവി'നിടെ പിടിച്ചെടുത്ത ആയുധങ്ങള്‍ പരിശോധിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം അദ്ദേഹത്തെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ലഷ്‌കര്‍-ഇ-തൊയ്ബ (ടിആര്‍എഫ്) യുടെ പ്രധാന പ്രവര്‍ത്തകനും കുല്‍ഗാം സ്വദേശിയുമായ കടാരിയയെ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഔദ്യോഗികമായി അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ജൂലൈയില്‍ 'ഓപ്പറേഷന്‍ മഹാദേവ്' എന്ന സൈനിക നീക്കത്തിനിടെ ദച്ചിഗാം വനത്തില്‍ വെച്ച് കൊല്ലപ്പെട്ട ഭീകരര്‍ക്ക് സാമഗ്രികള്‍ എത്തിച്ചുനല്‍കി എന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം. |