Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.6745 INR  1 EURO=104.5916 INR
ukmalayalampathram.com
Fri 05th Dec 2025
 
 
സിനിമ
  Add your Comment comment
ലുക്മാന്‍ അവറാന്‍ നായകനാകുന്ന 'അതിഭീകര കാമുകന്‍' സിനിമയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി
Text By: UK Malayalam Pathram
അര്‍ജുന്‍ എന്ന യുവാവ് പ്ലസ് ടുവിന് ശേഷം 6 വര്‍ഷം കഴിഞ്ഞ് കോളേജില്‍ പഠിക്കാന്‍ ചേരുന്നതും തുടര്‍ന്നുള്ള പ്രണയവും അയാളുടെ കുടുംബവും സുഹൃത്തുക്കളുമൊക്കെ ചേര്‍ന്നതാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചന നല്‍കുന്നതാണ് ട്രെയ്ലര്‍. ചിത്രം നവംബര്‍ 14ന് തിയേറ്ററുകളിലെത്തും.
Watch Video: -


ചിത്രത്തില്‍ അര്‍ജുന്‍ എന്ന കഥാപാത്രമായി ലുക്മാന്‍ എത്തുമ്പോള്‍ അനു എന്ന നായികാ കഥാപാത്രമായി എത്തുന്നത് ദൃശ്യ രഘുനാഥാണ്. അമ്മ വേഷത്തില്‍ മനോഹരി ജോയിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാവുന്നു. മനോഹരമായൊരു കുടുംബകഥ പറയുന്ന ചിത്രത്തില്‍ അതോടൊപ്പം മധുരമൂറും പ്രണയവും രസകരമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളുമൊക്കെയായി ഒരു റൊമാന്റിക് കോമഡി ഫാമിലി ജോണറിലുള്ളതാണ് ചിത്രമെന്നാണ് ട്രെയ്ലര്‍ സൂചന നല്‍കിയിരിക്കുന്നത്.
ചിത്രത്തിലേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'പ്രേമവതി...' ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ഇതിനകം സിനിമാ സംഗീത ലോകത്തെ സെന്‍സേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ചിരിക്കുന്നു. സിനിമയുടെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്. റെക്കോര്‍ഡ് തുകയ്ക്കാണ് സരിഗമ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
സിനിമയുടെ കളര്‍ഫുള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ മുമ്പ് ശ്രദ്ധ നേടിയിരുന്നു. മനോഹരി ജോയ്, അശ്വിന്‍, കാര്‍ത്തിക്, സോഹന്‍ സീനുലാല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. പാലക്കാട്, കൊടൈക്കനാല്‍, നെല്ലിയാമ്പതി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
രചന: സുജയ് മോഹന്‍രാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരന്‍, എഡിറ്റര്‍: അജീഷ് ആനന്ദ്, മ്യൂസിക് ആന്‍ഡ് ബിജിഎം: ബിബിന്‍ അശോക്, ആര്‍ട്ട് ഡയറക്ടര്‍: കണ്ണന്‍ അതിരപ്പിള്ളി, പ്രൊജക്ട് ഡിസൈനര്‍: ശരത് പത്മനാഭന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷെയ്ഖ് അഫ്‌സല്‍, ലൈന്‍ പ്രൊഡ്യൂസര്‍: വിമല്‍ താനിയില്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: ഗിരീഷ് കരുവന്തല, കോസ്റ്റ്യൂം: സിമി ആന്‍, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്‍, കോറിയോഗ്രാഫര്‍ മനു സുധാകര്‍, സൗണ്ട് ഡിസൈന്‍: രാജേഷ് രാജന്‍, സൗണ്ട് മിക്‌സിങ്: വിഷ്ണു സുജാതന്‍, സ്റ്റില്‍സ്: വിഷ്ണു എസ് രാജന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ലിജോ ലൂയിസ്, ചീഫ് അസോസിയേറ്റ്: ഹരിസുതന്‍, ലിതിന്‍ കെ.ടി, അസോസിയേറ്റ് ഡയറക്ടര്‍: വാസുദേവന്‍ വിയു, ചീഫ് അസോസിയേറ്റ് ഡിഒപി: ശ്രീജിത് പച്ചേനി, വിഎഫ്എക്‌സ്: ത്രീ ഡോര്‍സ്, ഡിഐ: കളര്‍പ്ലാനെറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: രമേഷ് സി.പി, വിതരണം: സെഞ്ച്വറി റിലീസ്, പി.ആര്‍.ഒ.: ആതിര ദില്‍ജിത്ത്, ഡിസൈന്‍: ടെന്‍പോയ്ന്റ്, ഡിജിറ്റല്‍ പ്രൊമോഷന്‍സ്: 10ജി മീഡിയ.
 
Other News in this category

 
 




 
Close Window