Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.7936 INR
ukmalayalampathram.com
Sun 06th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇസ്ലാമിക് റിപ്പബ്ലിക്കിനെ തള്ളിപ്പറയാന്‍ വിശ്വാസികള്‍ക്ക് സാധിക്കില്ല: ശൈഖ് മുഹമ്മദ് കാരക്കുന്ന്
reporter

മലപ്പുറം: ഇസ്ലാമില്‍ വിശ്വസിക്കുന്ന ആര്‍ക്കും ഇസ്ലാമിക് റിപ്പബ്ലിക്കിനെ തള്ളിപ്പറയാന്‍ കഴിയില്ലെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് വ്യക്തമാക്കി. പ്രവാചകനാണ് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനെന്നും ഒരു തുള്ളി ചോര പോലും ചീന്താതെ അത് സ്ഥാപിതമായതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഇസ്ലാമിക് റിപ്പബ്ലിക്കിനെ വിമര്‍ശിക്കുന്നവര്‍ അതിനെക്കുറിച്ച് ആഴത്തില്‍ പഠിക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നുവെന്നും, പ്രവാചകനെ സ്നേഹിക്കുന്ന ഒരു വിശ്വാസിക്കും ഇതിനെ എതിര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഇസ്ലാമിക് റിപ്പബ്ലിക്കിനെ സത്യവിശ്വാസികള്‍ തള്ളിപ്പറയുമോ?' എന്ന ചോദ്യവുമായി തന്റെ കുറിപ്പ് അദ്ദേഹം പങ്കുവച്ചു

 
Other News in this category

 
 




 
Close Window