Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 26th Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
റേഞ്ച് റോവര്‍ വിവാദം; സ്വകാര്യവാഹനം ഉടമയ്ക്ക് തിരിച്ചുനല്‍കി മന്ത്രി കെ.എം. ഷാജി
reporter

കണ്ണൂര്‍: ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവര്‍ ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ വാഹനം ഉടമയ്ക്ക് തിരിച്ചുനല്‍കി മന്ത്രി കെ.എം. ഷാജി. കണ്ണൂര്‍ തില്ലങ്കേരി സ്വദേശി യാക്കൂബ് വാണിയടത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ച് തിരിച്ചുനല്‍കിയത്. സ്വകാര്യ ആഡംബര വാഹനം ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ അനുവദിച്ച വാഹനം സര്‍വീസിന് നല്‍കിയിരുന്ന സമയത്താണ് സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചതെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. സര്‍ക്കാര്‍ വാഹനം സര്‍വീസ് കഴിഞ്ഞ് ലഭിച്ചതോടെ റേഞ്ച് റോവര്‍ ഉപയോഗിക്കുന്നത് അവസാനിപ്പിച്ചതായും ഓഫീസ് അറിയിച്ചു. സ്വകാര്യ വാഹനം ഉപയോഗിച്ച കാലയളവില്‍ ഇന്ധനച്ചെലവായോ വാടകയായോ സര്‍ക്കാരില്‍നിന്ന് പണം കൈപ്പറ്റിയിട്ടില്ലെന്നും മന്ത്രിയുടെ ഭാഗത്തുനിന്ന് വിശദീകരിച്ചിരുന്നു.

സ്വകാര്യ വ്യക്തിയുടെ വാഹനം മന്ത്രി ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിനെതിരെ ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നായിരുന്നു ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെ ആരോപണം. സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ വാഹനത്തില്‍ ഔദ്യോഗിക തിരിച്ചറിയല്‍ ഉപയോഗിച്ചുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ വാഹനത്തില്‍ ഔദ്യോഗിക ബോര്‍ഡ് ഉപയോഗിക്കാന്‍ സര്‍ക്കാരിന്റെ അനുമതിയുണ്ടായിരുന്നുവെന്നാണ് കെ.എം. ഷാജി വ്യക്തമാക്കിയത്.

വാഹനത്തിന്റെ ഉടമ യാക്കൂബ് വാണിയടത്ത് റിയാദില്‍ ബിസിനസ് നടത്തുന്ന പ്രവാസി മലയാളിയും കെഎംസിസി ഭാരവാഹിയുമാണ്. കെ.എം. ഷാജിയുമായി വര്‍ഷങ്ങളായുള്ള സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനം നല്‍കിയതെന്നാണ് പുറത്തുവന്ന വിവരം. വാഹനവുമായി ബന്ധപ്പെട്ട വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് റേഞ്ച് റോവര്‍ തില്ലങ്കേരിയിലെ ഉടമയുടെ വീട്ടിലെത്തിച്ച് തിരിച്ചുനല്‍കിയത്.

 
Other News in this category

 
 




 
Close Window