Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 26th Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പ്രസംഗത്തിനിടെ കറന്റ് പോയി; മൊബൈല്‍ വെളിച്ചത്തില്‍ പ്രസംഗം പൂര്‍ത്തിയാക്കി മന്ത്രി എന്‍. ഷംസുദ്ദീന്‍
reporter

മലപ്പുറം: തിരൂരില്‍ പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ പ്രസംഗിക്കുന്നതിനിടെ വൈദ്യുതി മുടങ്ങി. ചേംബര്‍ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച വിദ്യാഭ്യാസ അവാര്‍ഡ് ദാനച്ചടങ്ങിനിടെയായിരുന്നു സംഭവം. വൈദ്യുതി നിലച്ചതോടെ സദസ്സിലുണ്ടായിരുന്നവര്‍ മൊബൈല്‍ ഫോണുകളുടെ ഫ്‌ലാഷ് ലൈറ്റുകള്‍ തെളിയിക്കുകയും അതിന്റെ വെളിച്ചത്തില്‍ മന്ത്രി പ്രസംഗം പൂര്‍ത്തിയാക്കുകയും ചെയ്തു. വൈദ്യുതി മുടങ്ങിയതില്‍ പ്രയാസമുണ്ടെന്നും സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നിലനില്‍ക്കുന്നത് യാഥാര്‍ഥ്യമാണെന്നും മന്ത്രി സദസ്സിനോട് പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണെന്നും വൈകാതെ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

''ഇനി ഈ പ്രസംഗത്തെക്കുറിച്ച് എന്താണ് വരികയെന്ന് എനിക്ക് അറിയില്ല,'' എന്നും മന്ത്രി തമാശരൂപേണ സദസ്സിനോട് പറഞ്ഞു. വിദ്യാര്‍ഥികളോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നതിനാല്‍ വൈദ്യുതി മുടങ്ങിയിട്ടും മന്ത്രി പ്രസംഗം നിര്‍ത്തിയില്ല. തുടര്‍ന്ന് സദസ്സിലുണ്ടായിരുന്നവര്‍ മൊബൈല്‍ ഫോണുകളുടെ ഫ്‌ലാഷ് ലൈറ്റുകള്‍ ഒരുമിച്ച് തെളിയിച്ചതോടെ വേദിയിലും ഹാളിലും വെളിച്ചമെത്തി. ഇതോടെ മന്ത്രി പ്രസംഗം തുടരുകയും പൂര്‍ത്തിയാക്കുകയും ചെയ്തു.

 
Other News in this category

 
 




 
Close Window