Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=108.7075 INR
ukmalayalampathram.com
Mon 13th Jul 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ബസ്സിനുള്ളില്‍ സ്ത്രീക്കു നേരേ ലൈംഗിക അതിക്രമം: ആലപ്പുഴ സ്വദേശി അറസ്റ്റില്‍
Text By: UK Malayalam Pathram
എറണാകുളം ഇടപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. ആലപ്പുഴ മാന്നാനം സ്വദേശി സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതിക്രമം നേരിട്ട യുവതി കണ്ടക്ടറെ വിവരമറിയിക്കുകയും ബസ്സ് സ്റ്റേഷനില്‍ എത്തിക്കുകയും ആയിരുന്നു.

സാബുവിനെതിരെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം നടന്നത്. പെരുമ്പാവൂരില്‍ നിന്നും എറണാകുളത്തേക്ക് വരുന്ന KSRTC ബസില്‍ ആയിരുന്നു അതിക്രമം നടന്നത്. സാബു കൈകൊണ്ട് തട്ടുകയും മറ്റ് ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തുവെന്ന് യുവതി പറഞ്ഞത്. ആദ്യം പ്രതികരിച്ചു, പിന്നീട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. എന്നിട്ടും പ്രതി ഇത് തുടരുകയായിരുന്നു. തുടര്‍ന്ന് യുവതി കണ്ടക്ടറെ വിവരം അറിയിക്കുകയായിരുന്നു. KSRTC ജീവനക്കാര്‍ പ്രതിയെ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
 
Other News in this category

 
 




 
Close Window