Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.205 INR
ukmalayalampathram.com
Mon 21st Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിയില്‍ എസ്ഡിപിഐയും
reporter

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ നേതൃത്വത്തിലുള്ള മുന്നണിയില്‍ എസ്ഡിപിഐ (Social Democratic Party of India) ചേര്‍ന്നു. മുന്നണിയില്‍ പ്രവേശിച്ച എസ്ഡിപിഐക്ക് ഒരു സീറ്റ് നല്‍കുമെന്നാണ് വിവരം. എന്നാല്‍ പാര്‍ട്ടി മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്ത് നടന്ന സീറ്റ് ചര്‍ച്ചയില്‍ എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ നെല്ലൈ മുബാറക്, ദേശീയ വൈസ് പ്രസിഡന്റ് ദഹലാന്‍ ബാഖവി എന്നിവര്‍ പങ്കെടുത്തു. ഡിഎംകെ നേതാക്കളായ കെ.എന്‍. നഹ്‌റു, തിരുച്ചി ശിവ, ടി.ആര്‍. ബാലു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ''ക്രിയാത്മകമായ ചര്‍ച്ചയാണ് നടന്നത്, സംതൃപ്തരാണ്'' എന്ന് നെല്ലൈ മുബാറക് മാധ്യമങ്ങളോട് പറഞ്ഞു.

ഡിഎംകെ മുന്നണിയിലെ മറ്റ് പാര്‍ട്ടികള്‍:

- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

- വിടുതലൈ ചിരുതൈകള്‍ കച്ചി

- ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം

- ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്

- മക്കള്‍ നീതി മയ്യം

- മനിതനേയ മക്കള്‍ കച്ചി

- സിപിഐ, സിപിഎം

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ മുന്നണിയിലായിരുന്ന എസ്ഡിപിഐ ഒരു സീറ്റില്‍ മത്സരിച്ചിരുന്നു. ഡ??്ടിഗല്‍ മണ്ഡലത്തില്‍ മത്സരിച്ച നെല്ലൈ മുബാറക് സിപിഎമ്മിന്റെ ആര്‍. സച്ചിദാനന്ദത്തോട് പരാജയപ്പെട്ടു.

എഐഎഡിഎംകെ ബിജെപിക്കൊപ്പം ചേര്‍ന്നതോടെ എസ്ഡിപിഐ മുന്നണി വിട്ടു. തുടര്‍ന്ന് ഡിഎംകെയോടൊപ്പം ചേര്‍ന്നതാണ്. നിലവില്‍, കോയമ്പത്തൂര്‍ കോര്‍പറേഷന്‍ അടക്കം തമിഴ്‌നാട്ടിലെ തദ്ദേശ സ്ഥാപനങ്ങളില്‍ എസ്ഡിപിഐക്ക് പ്രതിനിധ്യമുണ്ട്

 
Other News in this category

 
 




 
Close Window