Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7629 INR  1 EURO=110.5705 INR
ukmalayalampathram.com
Fri 08th May 2026
 
 
സിനിമ
  Add your Comment comment
പാര്‍വതി പിള്ള പ്രധാനവേഷത്തില്‍ എത്തുന്ന പുതിയ മലയാളം ഹൊറര്‍ ഷോര്‍ട്ട് ഫിലിം '13 ഡി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
Text By: UK Malayalam Pathram

യുകെയിലെ മലയാള സിനിമാ മേഖലയില്‍ സജീവസാന്നിധ്യവും നര്‍ത്തകിയും കോളേജ് അധ്യാപികയുമായ പാര്‍വതി പിള്ള പ്രധാനവേഷത്തില്‍ എത്തുന്ന പുതിയ മലയാളം ഹൊറര്‍ ഷോര്‍ട്ട് ഫിലിം '13 ഡി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഔദ്യോഗികമായി പുറത്തിറങ്ങി. ഡെസ്പരാഡോസ് ഫിലിം കമ്പനി യുകെയുടെ ബാനറില്‍ ശ്രീജ കണ്ണന്‍ നിര്‍മ്മിച്ച് പ്രശാന്ത് നായര്‍ പാട്ടത്തില്‍സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഷീജ അന്‍സാരി, ക്യാമറ ലിതിന്‍ പോള്‍, എഡിറ്റിംഗ് ശ്യാം ശശിധരന്‍, സംഗീതം ഋതു രാജ്, ഗ്രാഫിക്‌സ് ആഷിക് അശോക്. നഗരജീവിതത്തിന്റെ തിരക്കുകളും സമ്മര്‍ദ്ദങ്ങളും പശ്ചാത്തലമാക്കി, ജോലിസ്ഥലത്തും വീട്ടിലും ഒരേസമയം ബാധ്യതകള്‍ നിറവേറ്റുന്ന ഒരു വീട്ടമ്മ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളിലൂടെ ഈ ചിത്രം മുന്നോട്ട് പോകുന്നു. പൂര്‍ണ്ണമായും യുകെയില്‍ ചിത്രീകരിക്കുന്ന '13 ഡി' മലയാളം ഷോര്‍ട്ട് ഫിലിമുകളുടെ മേഖലയില്‍ പുതുമയാര്‍ന്ന ദൃശ്യാനുഭവമാകുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

 
Other News in this category

 
 




 
Close Window