Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=112.0951 INR
ukmalayalampathram.com
Wed 20th May 2026
 
 
സിനിമ
  Add your Comment comment
ആക്ഷന്‍ ഹീറോ റോളില്‍ മഞ്ജു വാര്യര്‍: 'മിസ്റ്റര്‍ എക്‌സ്' ഒഫീഷ്യല്‍ ട്രെയ്ലര്‍ റിലീസായി
Text By: UK Malayalam Pathram
സൂപ്പര്‍ താരം ആര്യ, ശരത് കുമാര്‍, ഗൗതം കാര്‍ത്തിക്, മഞ്ജു വാര്യര്‍ (Manju Warrier), അതുല്യ രവി, അനഘ, റൈസ വില്‍സണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആനന്ദ് സംവിധാനം ചെയ്ത 'മിസ്റ്റര്‍ എക്‌സ്' എന്ന സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ തമിഴ് ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്ലര്‍ റിലീസായി.
Watch Trailer: -

ഏപ്രില്‍ 17ന് കേരളത്തിലെ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ വിന്‍സന്റ് നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ ട്രെയ്ലറില്‍ ആക്ഷന്‍ രംഗങ്ങളില്‍ പരീക്ഷണം നടത്തുന്ന നടി മഞ്ജു വാര്യരുടെ രംഗങ്ങള്‍ ഉണ്ട്.
മവെറിക് മൂവീസ്, പ്രിന്‍സ് പിക്‌ചേഴ്‌സ് എന്നീ ബാനറില്‍ വിനീറ്റ് ജെയിന്‍, എസ്. ലക്ഷ്മണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. വിഷ്ണു വിശാല്‍ ഹിറ്റ് ചിത്രമായ 'എഫ് ഐ ആറി'നു ശേഷം മനു ആനന്ദ് ഒരുക്കുന്ന ഈ ചിത്രം, ഇന്റലിജന്‍സ് ലോകത്തിലെ നിഗൂഡമായ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. രാജ്യത്തെ ഭീഷണിപ്പെടുത്തിയ അഞ്ചു സംഭവങ്ങള്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ തടഞ്ഞതിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ രൂപപ്പെട്ടിരിക്കുന്നത്.
 
Other News in this category

 
 




 
Close Window