Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4548 INR  1 EURO=108.5305 INR
ukmalayalampathram.com
Thu 18th Jun 2026
 
 
സിനിമ
  Add your Comment comment
ആരും ചതിയില്‍പെടരുത്; അനുമതിയില്ലാതെ ഫോട്ടോ ഉപയോഗിച്ചതിനെതിരെ നടന്‍ അജു വര്‍ഗീസ്
Text By: UK Malayalam Pathram
അനുമതിയില്ലാതെ തന്റെ ചിത്രം പരസ്യത്തില്‍ ചിത്രം ഉപയോഗിച്ചതിനെതിരെ നടന്‍ അജു വര്‍ഗീസ്.
ആരും ചതിയില്‍പെടരുത് എന്ന് അജു അറിയിച്ചു. കേരളത്തിലെവിടെയും മൂന്നു ലക്ഷം രൂപ വരെ നല്‍കുന്നു എന്നാണ് അജു വര്‍ഗീസിന്റെ ചിത്രത്തോടൊപ്പം ഫേസ്ബുക്ക് പോസ്റ്റില്‍ പ്രത്യക്ഷപ്പെട്ട പരസ്യത്തില്‍ പറഞ്ഞിട്ടുള്ളത്.
പരസ്യത്തില്‍ ഫോണ്‍ നമ്പറോ വെബ്സൈറ്റോ ഓഫീസ് വിലാസമോ ഉണ്ടായിരുന്നില്ല. പകരം, വായ്പ ലഭിക്കുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികളോട് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി വ്യക്തിഗത സന്ദേശങ്ങള്‍ അയയ്ക്കാന്‍ ആവശ്യപ്പെടുകയാണ്.
 
Other News in this category

 
 




 
Close Window