Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4522 INR  1 EURO=110.8402 INR
ukmalayalampathram.com
Fri 12th Jun 2026
 
 
സിനിമ
  Add your Comment comment
തിരക്കുകള്‍ ഉള്ളതിനാല്‍ രാജിവയ്ക്കുന്നു: AMMAയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് രാജിവച്ച് നടി അന്‍സിബ ഹസന്‍
Text By: UK Malayalam Pathram
സിനിമാ താരങ്ങളുടെ സംഘടനയായ AMMAയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും നടി അന്‍സിബ ഹസന്‍ രാജിവച്ചു. വ്യക്തിപരമായും തൊഴില്‍ പരമായും തിരക്കുകള്‍ ഉള്ളതിനാല്‍ ആണ് 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ നിന്ന് അന്‍സിബ ഹസന്‍ രാജി വച്ചത് എന്നാണ് ശ്വേത മാധ്യമങ്ങളെ അറിയിച്ചത്. സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു അന്‍സിബ. അന്‍സിബയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേത മേനോന്‍ മാധ്യമങ്ങളെ അറിയിച്ചു.

'വ്യക്തിപരമായും തൊഴില്‍ പരമായും തിരക്കുകള്‍ ഉള്ളതിനാല്‍ ആണ് 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ നിന്ന് അന്‍സിബ ഹസന്‍ രാജി വച്ചത്. ഫെബ്രുവരി 21-ന് തന്നെ അന്‍സിബ രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇതൊരു നിസ്വാര്‍ത്ഥ സേവനമാണ്. സംഘടനയുടെ മീറ്റിങ്ങുകളില്‍ കൃത്യമായി പങ്കെടുക്കാനോ സജീവമായി പ്രവര്‍ത്തിക്കാനോ സാധിക്കാത്ത സാഹചര്യത്തില്‍ മെമ്പറായി തുടരുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു അന്‍സിബ. എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ വച്ച് ഞങ്ങള്‍ അന്‍സിബയെ വിളിച്ചു സംസാരിച്ചിരുന്നു. രാജി അംഗീകരിക്കണമെന്ന് അന്‍സിബ ആവശ്യപ്പെട്ടതോടെ എല്ലാവരും ചേര്‍ന്ന് അത് പാസാക്കി.' ശ്വേത പ്രതികരിച്ചു.
 
Other News in this category

 
 




 
Close Window