Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
സിനിമ
  Add your Comment comment
സിനിമാ നിര്‍മാതാവ് കെ. രാജന്റെ മൃതദേഹം പുഴയില്‍ നിന്നു കണ്ടെത്തി: പോലീസ് അന്വേഷണം ആരംഭിച്ചു
Text By: UK Malayalam Pathram
പ്രശസ്ത തമിഴ് ചലച്ചിത്ര നിര്‍മാതാവ് കെ. രാജന്‍ (85) ചെന്നൈയിലെ അഡയാര്‍ നദിയില്‍ ചാടി ജീവനൊടുക്കി. അഗ്‌നിരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ ചെന്നൈ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രമുഖ തമിഴ് നടന്‍ പ്രഭുകാന്ത് ഇദ്ദേഹത്തിന്റെ മകനാണ്.
1983-ല്‍ പുറത്തിറങ്ങിയ ബ്രഹ്‌മചാരിഗള്‍ എന്ന ചിത്രത്തിലൂടെയാണ് കെ. രാജന്‍ ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് ചുവടുവെക്കുന്നത്. തുടര്‍ന്ന് ഗണേഷ് സിനി ആര്‍ട്‌സ് എന്ന പ്രശസ്ത നിര്‍മാണക്കമ്പനി സ്ഥാപിച്ച് നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ തമിഴ് സിനിമാ ലോകത്തിന് സമ്മാനിച്ചു. നിര്‍മാണത്തിന് പുറമെ സംവിധാന രംഗത്തും അദ്ദേഹം കൈമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1991-ല്‍ നിഴല്‍ഗള്‍ രവി, ശരത് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നമ്മ ഊരു മറിയാമ്മ എന്ന ചിത്രം സംവിധാനം ചെയ്തു. ഉണര്‍ച്ചിഗള്‍ ആണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റൊരു ചിത്രം. ചലച്ചിത്ര സംഘടനകളിലും സജീവമായിരുന്ന അദ്ദേഹം 2000-ല്‍ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window