Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.0631 INR
ukmalayalampathram.com
Fri 10th Jul 2026
 
 
സിനിമ
  Add your Comment comment
വിജയ് മുഖ്യമന്ത്രിയായിട്ടും ജനനായകന്‍ റിലീസ് ആയിട്ടില്ല: സര്‍ട്ടിഫിക്കേഷന്‍ കിട്ടാന്‍ കാത്തിരിക്കുകയാണെന്ന് നിര്‍മാതാവ്
Text By: UK Malayalam Pathram
അഞ്ച് മാസത്തിന് ശേഷവും, ഇപ്പോഴും സര്‍ട്ടിഫിക്കേഷനായി കാത്തിരിക്കുകയാണ് 'ജനനായകന്‍'. വിജയ് മുഖ്യമന്ത്രിയായിട്ടും ജനനായകന്‍ റിലീസ് ആയിട്ടില്ല. ചിത്രം ഇപ്പോഴും സര്‍ട്ടിഫിക്കേഷനായി കാത്തിരിക്കുകയാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവായ കെവിഎന്‍ പ്രൊഡക്ഷന്‍സിലെ വെങ്കട്ട് കെ. നാരായണ സ്ഥിരീകരിച്ചു. വിജയ്യുടെ അവസാന ചിത്രമായ 'ജനനായകന്‍', സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ അനിശ്ചിതത്വത്തിലായതു മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിക്കൊണ്ടിരിക്കുകയാണ്. ജനുവരിയില്‍ റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നതിന് തൊട്ടുമുമ്പ് ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചതിനാല്‍ സര്‍ട്ടിഫിക്കേഷന്‍ അനിശ്ചിതമായി വൈകി.
'ജനനായകനെക്കുറിച്ച് സംസാരിക്കാനുള്ള സ്ഥലമല്ല ഇത്. ഞാന്‍ ക്ഷേത്ര ദര്‍ശനത്തിനായി വന്നതാണ്. പക്ഷേ ഞാന്‍ പറഞ്ഞതുപോലെ, സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. അവര്‍ അത് എപ്പോള്‍ വേണമെങ്കിലും നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങള്‍ എത്രയും വേഗം റിലീസ് ചെയ്യും. മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാനുള്ള സ്ഥലമല്ല ഇത്, നന്ദി. ദൈവത്തിന്റെ അനുഗ്രഹം വാങ്ങാനാണ് ഞാന്‍ ഇവിടെ വന്നത്,' വെങ്കട്ട് കെ. നാരായണ പറഞ്ഞു.
 
Other News in this category

 
 




 
Close Window