Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.0631 INR
ukmalayalampathram.com
Fri 10th Jul 2026
 
 
സിനിമ
  Add your Comment comment
ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ നാടൊന്നാകെ മുറവിളി കൂട്ടിയത് കേരള ചരിത്രത്തില്‍ അപൂര്‍വമെന്ന് നടന്‍ മോഹന്‍ലാല്‍
Text By: UK Malayalam Pathram
മുഖ്യമന്ത്രി വി.ഡി. സതീശന് പറവൂരില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മനസ്സില്‍ ചങ്ങാതിയുടെ സ്ഥാനമാണ് മുഖ്യമന്ത്രി വി.ഡി. സതീശനുള്ളതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ഇത് ഇരട്ടി സന്തോഷമുള്ള നിമിഷമാണെന്നും മലയാളികള്‍ക്ക് മുഖ്യമന്ത്രിയില്‍ വലിയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാട് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാന്‍ മുറവിളി കൂട്ടിയത് അമ്പരപ്പിക്കുന്നതായിരുന്നു. സത്യസന്ധതയും സുതാര്യതയും ഇഴചേര്‍ന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. അതുകൊണ്ടായിരിക്കാം ജനങ്ങള്‍ അദ്ദേഹത്തിനായി തെരുവില്‍ ഇറങ്ങിയത്. ഒരു നെഹ്റുവിയന്‍ സോഷ്യലിസ്റ്റായ അദ്ദേഹം ജവഹര്‍ലാല്‍ നെഹ്റുവിനെപ്പോലെ ഒരു ഡ്രീമര്‍ ആവാതെ തരമില്ലെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. 'സതീശന്‍ സര്‍' എന്നാണ് മോഹന്‍ലാല്‍ മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തത്. ചടങ്ങില്‍ നടന്‍ സലിം കുമാര്‍, ശ്രീകുമാരന്‍ തമ്പി തുടങ്ങിയ പ്രമുഖരും സന്നിഹിതരായിരുന്നു.
 
Other News in this category

 
 




 
Close Window