Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
സിനിമ
  Add your Comment comment
ബിജു മേനോന്‍ നായകന്‍: അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
Text By: UK Malayalam Pathram
അവറാച്ചന്‍ ആന്‍ഡ് സണ്‍സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബിജു മേനോനാണു നായകന്‍. സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പി ആണ്. നര്‍മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഫാമിലി ഡ്രാമ അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒരു പൂര്‍ണ്ണ എന്റര്‍ടൈനറാണെന്ന് ഫസ്റ്റ് ലുക്ക് തന്നെ സൂചന നല്‍കുന്നു.
പോസ്റ്ററിന്റെ മധ്യത്തില്‍ ആത്മവിശ്വാസവും വ്യത്യസ്തമായ സ്‌റ്റൈലുമായി ഇരിക്കുന്ന അവറാച്ചന്റെ കഥാപാത്രത്തെ കാണാം. അദ്ദേഹത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ഓരോ കഥാപാത്രങ്ങളും സിനിമയുടെ കഥാപശ്ചാത്തലത്തെ കുറിച്ചുള്ള കൗതുകം സൃഷ്ടിക്കുന്നതാണ്. ഗ്രാമീണ പശ്ചാത്തലവും കുടുംബാന്തരീക്ഷവും നര്‍മ്മവും ജീവിത നിമിഷങ്ങളും ഒത്തുചേര്‍ന്ന കലാപരമായ പോസ്റ്ററില്‍ ചിത്രത്തിലെ മറ്റു താരങ്ങളുടെ കഥാപാത്രങ്ങളും ശ്രദ്ധ നേടുന്നുണ്ട്.
ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോര്‍ട്ട്, ജോണി ആന്റണി, ഗ്രെയ്സ് ആന്റണി, അഖില ഭാര്‍ഗവന്‍, പൗളി വത്സണ്‍, സാബുമോന്‍, കോട്ടയം നസീര്‍, വിനീത് തട്ടില്‍, സാജന്‍ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിന്‍ ചെറുകയില്‍, ഷാജു ശ്രീധര്‍, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
Other News in this category

 
 




 
Close Window