Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.5909 INR  1 EURO=102.3332 INR
ukmalayalampathram.com
Mon 03rd Nov 2025
 
 
UK Special
  Add your Comment comment
യുകെയില്‍ ഗാര്‍ഹിക പീഡനക്കേസില്‍ മലയാളിക്ക് ജയില്‍ശിക്ഷ
reporter

ഐല്‍ ഓഫ് വൈറ്റ്: ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന കേസില്‍ മലയാളി പ്രിന്‍സ് ഫ്രാന്‍സിസിന് ബ്രിട്ടീഷ് കോടതിയില്‍ നിന്നും മാസത്തെ ജയില്‍ശിക്ഷ ലഭിച്ചു. ഐല്‍ ഓഫ് വൈറ്റ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. വര്‍ഷങ്ങളായി മദ്യലഹരിയില്‍ ഭാര്യയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. നാട്ടുകാരുടെ മുന്നിലും ഭാര്യയേയും കുഞ്ഞിനെയും ഇയാള്‍ ഉപദ്രവിച്ചിരുന്നുവെന്നും തെളിവുകള്‍ ഉണ്ട്.

ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. മദ്യപാനത്തിന് ശേഷം വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ഭാര്യയെ അടിക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. നാലു കുട്ടികളുള്ള കുടുംബത്തില്‍ ഇളയ കുട്ടിയുടെ പ്രസവ സമയത്തുപോലും ഇയാള്‍ ഭാര്യയെ മര്‍ദ്ദിച്ചിരുന്നുവെന്നും ആരോപണമുണ്ട്.

ഇന്ത്യയിലേക്ക് മടങ്ങാന്‍ പ്രതി കോടതിയുടെ അനുമതി തേടിയെങ്കിലും, ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ യാത്ര അനുവദിക്കുകയുള്ളുവെന്ന് കോടതി വ്യക്തമാക്കി. ഗാര്‍ഹിക പീഡനക്കേസുകളില്‍ യുകെയില്‍ നിരവധി മലയാളികള്‍ വിചാരണ നേരിടുന്ന സാഹചര്യത്തിലാണ് ഈ കേസും ശ്രദ്ധേയമാകുന്നത്.

 
Other News in this category

 
 




 
Close Window