|
|
|
|
|
| ക്ഷേത്രങ്ങളുടെ കഥയുമായി എത്തുന്നു 'നാഗബന്ധം - ദി സീക്രട്ട് ട്രഷര്‍' |
|
അഭിഷേക് നാമ തന്റെ വരാനിരിക്കുന്ന സംവിധാന സംരംഭമായ 'നാഗബന്ധം - ദി സീക്രട്ട് ട്രഷര്‍' എന്ന ചിത്രത്തിലൂടെ ഒരു ദൃശ്യവിസ്മയം പ്രേക്ഷകര്‍ക്കായി അണിയിച്ചൊരുക്കുകയാണ്. ഈ പാന്‍-ഇന്ത്യന്‍ ചിത്രം ജൂലൈ 3-ന് ലോകമെമ്പാടും വലിയ രീതിയില്‍ റിലീസ് ചെയ്യാന്‍ ഔദ്യോഗികമായി ഒരുങ്ങുകയാണ്. ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സവിശേഷമായ ഒരു കഥാപശ്ചാത്തലവും, ഉയര്‍ന്ന ദൃശ്യഭംഗിയും സമ്മാനിച്ച ചിത്രത്തിലെ ടീസറും പാട്ടുകളും ഇതിനകം തരംഗം സൃഷ്ടിച്ചുകഴിഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ വന്‍ ശ്രദ്ധ നേടിയ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍, ഭാവനയും യാഥാര്‍ത്ഥ്യവും ഒത്തുചേരുന്ന ഒരു ബ്രഹ്മാണ്ഡ സോഷ്യോ-ഫാന്റസി അഡ്വഞ്ചര്‍ ചിത്രമായിരിക്കും ഇതെന്ന് ഉറപ്പുനല്‍കുന്നു. ഈ ഇതിഹാസ ചിത്രം തിയേറ്ററുകളില്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് ഇനി അധികകാലം |
|
Full Story
|
|
|
|
|
|
|
| ബിജു മേനോന് നായകന്: അവറാച്ചന് ആന്‍ഡ് സണ്‍സ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ |
|
അവറാച്ചന് ആന്‍ഡ് സണ്‍സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബിജു മേനോനാണു നായകന്. സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പി ആണ്. നര്‍മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഫാമിലി ഡ്രാമ അവറാച്ചന് ആന്‍ഡ് സണ്‍സ് ഒരു പൂര്‍ണ്ണ എന്റര്‍ടൈനറാണെന്ന് ഫസ്റ്റ് ലുക്ക് തന്നെ സൂചന നല്കുന്നു.
പോസ്റ്ററിന്റെ മധ്യത്തില്‍ ആത്മവിശ്വാസവും വ്യത്യസ്തമായ സ്റ്റൈലുമായി ഇരിക്കുന്ന അവറാച്ചന്റെ കഥാപാത്രത്തെ കാണാം. അദ്ദേഹത്തെ ചുറ്റിപ്പറ്റി നില്ക്കുന്ന ഓരോ കഥാപാത്രങ്ങളും സിനിമയുടെ കഥാപശ്ചാത്തലത്തെ കുറിച്ചുള്ള കൗതുകം സൃഷ്ടിക്കുന്നതാണ്. ഗ്രാമീണ പശ്ചാത്തലവും കുടുംബാന്തരീക്ഷവും നര്‍മ്മവും ജീവിത നിമിഷങ്ങളും ഒത്തുചേര്‍ന്ന |
|
Full Story
|
|
|
|
|
|
|
| When three worlds unite Miracles unfold : ത്രില്ലിങ് ഫാന്റസി ചിത്രവുമായി വിനയന് |
|
When three worlds unite Miracles unfold എന്ന ടാഗ്ലൈനോടെയുള്ള പോസ്റ്ററിനൊപ്പമാണ് വിനയന് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും വിനയന് ഫേസ്ബുക്കിലൂടെ അറിയിച്ചു.
വിനയന്റെ മറ്റ് ചിത്രങ്ങളായ അതിശയന്‍, അത്ഭുതദ്വീപ്, ആകാശഗംഗ മുതലായ ചിത്രങ്ങളെ പോസ്റ്റര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് ഒക്കെപ്പോലെ തന്റെ കഥാപാത്രങ്ങളെ അണിനിരത്തിയുള്ള വിനയന് സിനിമാറ്റിക് യൂണിവേഴ്സാണോ സംവിധായകന്റെ മനസിലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ ചോദ്യം. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം ഇറക്കും. അത്ഭുതദ്വീപ് പോലൊരു സിനിമ ഇനിയുണ്ടാകുമോ എന്ന ഒരു ആരാധകന്റെ ചോദ്യവും അതിനുള്ള വിനയന്റെ മറുപടിയും മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ |
|
Full Story
|
|
|
|
|
|
|
| അന്‍സിബക്കെതിരെ പരാതി കൊടുത്തു എന്ന് പറഞ്ഞ എക്സിക്യൂട്ടീവ് അംഗം ഞാനാണ് - ലക്ഷ്മിപ്രിയ |
|
സിനിമാ അഭിനേതാക്കളുടെ സംഘടനയായ AMMAയില്‍ വീണ്ടും പൊട്ടിത്തെറി. അന്‍സിബയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ. എല്ലാത്തിനും പിന്നില്‍ നീനാ കുറുപ്പാണെന്നും വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ കുറ്റപ്പെടുത്തി. സെക്രട്ടറിയുടെ ശിങ്കിടിയാണ് നീന കുറുപ്പ് അവരെ പ്രീതിപ്പടുത്താത്തതിനാല് തനിക്ക് ഒരു മാസത്തോളം കാലം അമ്മയില്‍ നിന്ന് വിലക്ക് ഉണ്ടായിട്ടുണ്ടെന്നും അമ്മയുടെ കുടുംബ യോഗത്തില്‍ ഇനി ടിനി ടോമിനെ തെറിവിളിച്ചത് നീന കുറുപ്പാണെന്നും ലക്ഷ്മി പ്രിയ പ്രതികരിച്ചു.
അന്‍സിബക്കെതിരെ വ്യാജ പൊലീസില്‍ പരാതി കൊടുത്തു എന്ന് പറഞ്ഞ എക്സിക്യൂട്ടീവ് അംഗം ഞാനാണ്. കഴിഞ്ഞ ഡിസംബര്‍ 10ന് അന്‍സിബ തനിക്ക് മെസ്സേജ് അയച്ചു. മെസ്സേജ് അയക്കാനുള്ള കാരണം ചോദിച്ചെങ്കിലും പറഞ്ഞില്ല. ഈ |
|
Full Story
|
|
|
|
|
|
|
| ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ നാടൊന്നാകെ മുറവിളി കൂട്ടിയത് കേരള ചരിത്രത്തില്‍ അപൂര്‍വമെന്ന് നടന് മോഹന്‍ലാല്‍ |
|
മുഖ്യമന്ത്രി വി.ഡി. സതീശന് പറവൂരില്‍ നല്കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മനസ്സില്‍ ചങ്ങാതിയുടെ സ്ഥാനമാണ് മുഖ്യമന്ത്രി വി.ഡി. സതീശനുള്ളതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ഇത് ഇരട്ടി സന്തോഷമുള്ള നിമിഷമാണെന്നും മലയാളികള്‍ക്ക് മുഖ്യമന്ത്രിയില്‍ വലിയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാട് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാന്‍ മുറവിളി കൂട്ടിയത് അമ്പരപ്പിക്കുന്നതായിരുന്നു. സത്യസന്ധതയും സുതാര്യതയും ഇഴചേര്‍ന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. അതുകൊണ്ടായിരിക്കാം ജനങ്ങള്‍ അദ്ദേഹത്തിനായി തെരുവില്‍ ഇറങ്ങിയത്. ഒരു നെഹ്റുവിയന്‍ സോഷ്യലിസ്റ്റായ അദ്ദേഹം ജവഹര്‍ലാല്‍ നെഹ്റുവിനെപ്പോലെ ഒരു ഡ്രീമര്‍ ആവാതെ തരമില്ലെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. 'സതീശന് സര്' |
|
Full Story
|
|
|
|
|
|
|
| വിജയ് മുഖ്യമന്ത്രിയായിട്ടും ജനനായകന് റിലീസ് ആയിട്ടില്ല: സര്ട്ടിഫിക്കേഷന് കിട്ടാന്‍ കാത്തിരിക്കുകയാണെന്ന് നിര്‍മാതാവ് |
|
അഞ്ച് മാസത്തിന് ശേഷവും, ഇപ്പോഴും സര്‍ട്ടിഫിക്കേഷനായി കാത്തിരിക്കുകയാണ് 'ജനനായകന്'. വിജയ് മുഖ്യമന്ത്രിയായിട്ടും ജനനായകന് റിലീസ് ആയിട്ടില്ല. ചിത്രം ഇപ്പോഴും സര്‍ട്ടിഫിക്കേഷനായി കാത്തിരിക്കുകയാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവായ കെവിഎന്‍ പ്രൊഡക്ഷന്‍സിലെ വെങ്കട്ട് കെ. നാരായണ സ്ഥിരീകരിച്ചു. വിജയ്യുടെ അവസാന ചിത്രമായ 'ജനനായകന്', സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ അനിശ്ചിതത്വത്തിലായതു മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിക്കൊണ്ടിരിക്കുകയാണ്. ജനുവരിയില്‍ റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നതിന് തൊട്ടുമുമ്പ് ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചതിനാല്‍ സര്ട്ടിഫിക്കേഷന് അനിശ്ചിതമായി വൈകി.
'ജനനായകനെക്കുറിച്ച് സംസാരിക്കാനുള്ള സ്ഥലമല്ല ഇത്. ഞാന്‍ ക്ഷേത്ര ദര്‍ശനത്തിനായി |
|
Full Story
|
|
|
|
|
|
|
| അവിഹിത ബന്ധമുണ്ടെന്ന് കഥ പ്രചരിപ്പിച്ചു; ജിഹാദി എന്നു പറഞ്ഞു പരത്തി: ടിനി ടോമിനെതിരേ നടി അന്‍സിബ ഹസന് |
|
നിരന്തരമായ സ്വഭാവഹത്യയും പിന്തുണക്കുറവുമാണ് തന്നെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് രാജിവയ്ക്കാന്‍ പ്രേരിപ്പിച്ചതെന്ന് നടി അന്‍സിബ ഹസന് ആരോപിച്ചു. നിരവധി ആളുകളുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ടിനി ടോം കഥകള്‍ പ്രചരിപ്പിച്ചതായും അത്തരം കിംവദന്തികള്‍ തന്റെ വ്യക്തിത്വം നശിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ ഉപയോഗിച്ച ഒരു വര്‍ഗീയ അധിക്ഷേപം തന്നെ വളരെയധികം വേദനിപ്പിച്ചതായും നടി പറഞ്ഞു. ടിനി ടോം മറ്റുള്ളവരോട് താന്‍ ഒരു 'ജിഹാദി' ആണെന്നും തന്റെ ഡ്രൈവറെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് പരത്തിയതായും അവര്‍ ആരോപിച്ചു. തന്റെ പേര് കാരണമാണോ അത്തരം കാര്യങ്ങള്‍ തണലുമായി ബന്ധപ്പെടുത്തുന്നതെന്നും അവര്‍ |
|
Full Story
|
|
|
|
|
|
|
| കാന്‍ ചലച്ചിത്രമേളയില്‍ തിളങ്ങി മലയാള നടന് ജോയ് മാത്യു |
|
ലോകത്തിലെ ഏറ്റവും വിഖ്യാത ചലച്ചിത്രമേളയായ കാനില്‍ മലയാളത്തിന്റെ അഭിമാനമായി ജോണ്‍ എബ്രഹാമിന്റെ 'അമ്മ അറിയാന്‍'. 79-ാമത് കാന്‍ ചലച്ചിത്രമേളയിലെ 'കാന്‍ ക്ലാസിക്സ്' വിഭാഗത്തിലാണ് 1986 ല്‍ പുറത്തിറങ്ങിയ ചിത്രം പ്രദര്‍ശിപ്പിച്ചത്. ഈ വര്‍ഷം കാന്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ഏക മലയാള ചിത്രവും, രണ്ട് ഇന്ത്യന്‍ ചിത്രങ്ങളിലൊന്നുമാണ് 'അമ്മ അറിയാന്‍'.
ചിത്രത്തിന്റെ 4K റെസ്റ്റോറേഷന് പതിപ്പിന്റെ വേള്‍ഡ് പ്രീമിയറിനോടനുബന്ധിച്ച് നടന്ന റെഡ് കാര്‍പെറ്റ് ചടങ്ങില്‍ ചിത്രത്തിലെ നായകന് ജോയ് മാത്യു, എഡിറ്റര്‍ ബീനാ പോള്‍ എന്നിവരും ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന് (FHF) സ്ഥാപകന്‍ ശിവേന്ദ്ര സിംഗ് ദുംഗര്പൂരും പങ്കെടുത്തു. ചിത്രത്തിന്റെ ക്യാമറാമാന് വേണു റെസ്റ്ററേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായെങ്കിലും |
|
Full Story
|
|
|
|
| |