|
|
|
|
പാപം ചെയ്യാത്തവര് കല്ലെറിയട്ടെ; അന്തിമവിജയം സത്യത്തിനായിരിക്കും: ലൈംഗിക ആരോപണത്തില് ജയസൂര്യയുടെ പ്രതികരണം |
തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങളില് നടന് ജയസൂര്യ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
ആരോപണങ്ങളെ പൂര്ണമായും തള്ളുകയും ഒപ്പം താന് നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും ജയസൂര്യ കുറിക്കുന്നു.
ഇന്ന് തന്റെ ജന്മദിനമാണെന്നും, ഈ ജന്മദിനം ഏറ്റവും ദുഃഖപൂര്ണമാക്കിയതിന്, അതില് പങ്കാളികളായവര്ക്ക് നന്ദി. പാപം ചെയ്യാത്തവര് കല്ലെറിയട്ടെ...പാപികളുടെ നേരെ മാത്രം എന്നു പറഞ്ഞുകൊണ്ടാണ് ജയസൂര്യയുടെ കുറിപ്പ് അവസാനിക്കുന്നത്. ''സത്യം ചെരിപ്പ് ധരിക്കുമ്പോഴേക്കും നുണ ലോകസഞ്ചാരം പൂര്ത്തിയാക്കിയിരിക്കും എന്നാണല്ലോ, എങ്കിലും അന്തിമവിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണെന്നും'താരം തന്റെ കുറിപ്പില് കൂട്ടിച്ചേര്ത്തു.
നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില് താരത്തിനെതിരെ |
Full Story
|
|
|
|
|
|
|
ഇടവേള ബാബുവുമൊത്തുള്ള പഴയ ടിക്ടോക് വിഡിയോ ഉപയോഗിച്ച് തന്നെ മോശക്കാരിയാക്കുന്നെന്ന് നടി ശാലിന് സോയ |
സൈബര് ബുള്ളിയിങ്ങിന്റെ മറ്റൊരു തലമാണ് ഇതെന്നും മറുപടി പറഞ്ഞാല് അതു വീണ്ടും ട്രോള് ആകുമെന്നും ശാലിന് സമൂഹമാധ്യമത്തില് പങ്കു വച്ച കുറിപ്പില് പറയുന്നു.
ഒമര് ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രത്തിന്റെ സെറ്റില് വച്ചാണ് ഈ വിഡിയോ ശാലിന് ഷൂട്ട് ചെയ്തത്. ഹേമാ കമ്മിറ്റി റിപ്പോര്ട്ടും തുടര്ന്നുണ്ടായ വിവാദങ്ങള്ക്കുമിടെ ഈ വിഡിയോയും ട്രോള് രൂപത്തില് വൈറലായി. ഇതോടെയാണ് ശാലിന് വിശദീകരണവുമായി രംഗത്തെത്തിയത്.
വര്ഷങ്ങള്ക്കു മുന്പ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില് ചെയ്ത ടിക് ടോക് വിഡിയോ ആയിരുന്നു അത്. അന്ന് ഈ പാട്ട് വൈറല് ആയിരുന്നു. അപ്പോള് ആ പാട്ടില് പേരുള്ള ഇടവേള ബാബുവിന്റെ കൂടെ വിഡിയോ ചെയ്താല് നന്നായിരിക്കും എന്ന് കരുതിയാണ് അതു ചെയ്തത്. ഇത്രയും കാലത്തിനുശേഷം ആ പഴയ |
Full Story
|
|
|
|
|
|
|
പവര്ഗ്രൂപ്പിനെ കുറിച്ച് ആദ്യമായാണു കേള്ക്കുന്നത്; നിങ്ങളുടെ ചോദ്യങ്ങള്ക്ക് എന്റെ കയ്യില് ഉത്തരമില്ല - മോഹന്ലാല് |
സിനിമയിലെ പവര് ഗ്രൂപ്പിനെ കുറിച്ച് താന് ആദ്യമായാണ് കേള്ക്കുന്നത്. ഞാന് അതില്പെട്ട ആളല്ല, അങ്ങനെയൊരു ഗ്രൂപ്പിനെക്കുറിച്ച് എനിക്കറിയില്ലെന്ന് നടന് മോഹന്ലാല്. ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്റെ പശ്ചാത്തലത്തില് തിരുവനന്തപുരത്ത് മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോര്ട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്ക്കുള്ള അറിവ് മാത്രമേ തനിക്കുമുള്ളൂ എന്ന് പറഞ്ഞ മോഹന്ലാല് മലയാള സിനിമയെ തകര്ക്കുന്ന നിലയിലേക്ക് കാര്യങ്ങള് കൊണ്ടുപോകരുതെന്നും പറഞ്ഞു.
തന്റെ കൈയ്യില് ചോദ്യത്തിന് ഉത്തരങ്ങളില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില് താനെന്താണ് പ്രതികരിക്കേണ്ടത്? ഈ പരാതികള് ഇനി സംഭവിക്കാതിരിക്കാനുള്ള ശ്രമം ഇനി ഉണ്ടാകണം. ഒരു ദിവസം കൊണ്ട് എങ്ങനെയാണ് |
Full Story
|
|
|
|
|
|
|
പെട്ടെന്നൊരാള് എന്നെ കടന്നുപിടിച്ചു; കരഞ്ഞുകൊണ്ട് അയാളെ പിടിച്ച് തള്ളി; - നടന് ജയസൂര്യക്കെതിരേ പരാതി |
ജയസൂര്യയ്ക്കെതിരെ പരാതി നല്കി നടി. പ്രതികരിച്ചതിന് ശേഷം പിന്നീടൊരിക്കലും നടനില് നിന്ന് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്നും നടി പറയുന്നു.
നടിയുടെ വാക്കുകള്- സാമ്പത്തികമായും അല്ലാതെയും മറ്റൊരാള്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങള് ഞാന് ചെയ്തിട്ടില്ല. കഴിഞ്ഞ 12 വര്ഷമായി ഞാന് തിരുവനന്തപുരത്തുണ്ട്. 2015ലാണ് എന്റെ ഭര്ത്താവ് കാന്സര് വന്ന് മരണപ്പെടുന്നത്. ഇത്രയും വര്ഷവും ഞാന് തിരുവനന്തപുരം കരമനയ്ക്കടുത്ത് ഒരേ വീട്ടില് തന്നെയാണ് താമസിക്കുന്നത്. ഈ നാട് എനിക്കിഷ്ടമാണ്. ഇവിടെ എന്നെ ആരും ഒന്നും പറഞ്ഞിട്ടില്ല. ഞാന് ഇവിടെ സെയ്ഫാണ്. 19 വര്ഷമായി ഞാനൊരു സോഷ്യല് വര്ക്കറാണ്. സിനിമാ നടി എന്ന് പറയുന്നതിനേക്കാള് അഭിമാനമായി തോന്നിയിട്ടുള്ളത് സോഷ്യല് വര്ക്കറാണെന്ന് |
Full Story
|
|
|
|
|
|
|
രജനീകാന്തിന്റെ അടുത്ത പടത്തില് സൗബിനാണ് തിളങ്ങുക: കൂലിയുടെ പോസ്റ്ററില് സൗബിന്റെ വിളയാട്ടം |
ലോകേഷ് കനകരാജ് - രജിനികാന്ത് കൂട്ടുകെട്ടിലെത്തുന്ന കൂലി പ്രേക്ഷകര് കാത്തിരിക്കുന്ന ചിത്രമാണ്. ഇപ്പോഴിതാ കൂലിയില് മലയാളത്തില് നിന്ന് സൗബിന് ഷാഹിറും പ്രധാന വേഷത്തിലെത്തുന്നുണ്ടെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്ത്തകര്. ചിത്രത്തിലെ ഒരു നിര്ണായക വേഷത്തിലാണ് സൗബിനെത്തുന്നത്.ചിത്രത്തിലെ താരത്തിന്റെ ലുക്കും പേരും നിര്മ്മാതാക്കളായ സണ് പിക്ചേഴ്സ് പുറത്തുവന്നിട്ടുണ്ട്. ദയാല് എന്നാണ് സൗബിന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സി?ഗരറ്റ് വലിച്ച്, വാച്ചും നോക്കി മാസായിരിക്കുന്ന സൗബിനെയാണ് പോസ്റ്ററില് കാണാനാവുക. സൗബിനെ സ്വാ?ഗതം ചെയ്തു കൊണ്ട് ലോകേഷ് കനകരാജും പോസ്റ്റര് പങ്കുവച്ചിട്ടുണ്ട്. 38 വര്ഷങ്ങള്ക്ക് ശേഷം സത്യരാജും രജിനികാന്തും ഒരുമിച്ച് സ്ക്രീനില് |
Full Story
|
|
|
|
|
|
|
ട്രാന്സ്ജെന്ഡര് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു; ആറാട്ടണ്ണന് ഉള്പ്പെടെ 5 പേര്ക്കെതിരേ കേസ് |
ട്രാന്സ്ജെന്ഡര് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില് സന്തോഷ് വര്ക്കി, അലിന് ജോസ് പെരേര എന്നിവരുള്പ്പെടെ 5 പേര്ക്കെതിരെ കേസ്. സിനിമയില് മേക്കപ്പ് ആര്ട്ടിസ്റ്റായി പ്രവര്ത്തിക്കുന്ന യുവതിയെ ചിറ്റൂര് ഫെറിക്കടുത്തുള്ള ഫ്ളാറ്റില് വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്.
കഴിഞ്ഞ ഏപ്രില് 12നാണു സംഭവം. ഓഗസ്റ്റ് 13നാണ് യുവതി പരാതിയുമായി ചേരാനെല്ലൂര് പൊലീസിനെ സമീപിക്കുന്നത്. എന്നാല് തുടക്കത്തില് കേസെടുക്കാന് പൊലീസ് തയാറായില്ലെന്ന് ആരോപണമുണ്ട്. പിന്നീട് കേസെടുക്കുകയും മജിസ്ട്രേറ്റിന് മുമ്പാകെ യുവതി മൊഴി കൊടുക്കുകയുമായിരുന്നു.
പരസ്യം ചെയ്യല്
സിനിമയിലെ രംഗങ്ങള് വിശദീകരിക്കാനെന്ന പേരില് വിനീത് കെട്ടിയിടുകയും തുടര്ന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്ന് പരാതിയില് |
Full Story
|
|
|
|
|
|
|
ബംഗാളിലെ സിനിമാ മേഖലയിലും ഇതൊക്കെ തന്നെയാണ് അവസ്ഥ: നടി ഋതഭാരിയുടെ ഫേസ് ബുക്ക് കുറിപ്പ് |
ഹേമ കമ്മിറ്റി റിപ്പോര്ട്ടില് രേഖപ്പെടുത്തിയ സംഭവങ്ങളൊക്കെ തന്നെയാണ് ബംഗാളിലെ സിനിമാ മേഖലയിലസും നിലനില്ക്കുന്നതെന്ന് ബംഗാളി നടി ഋതഭാരി ചക്രവര്ത്തി. മലയാളത്തില് ഡോ. ബിജു സംവിധാനം ചെയ്ത 'പാപാ ബുക്ക' യില് അഭിനയിച്ചിട്ടുള്ള നടിയാണ് ഋതഭാരി ചക്രവര്ത്തി. മലയാളം കൂടാതെ ഹിന്ദി സിനിമയിലും നടി അഭിനയിച്ചിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച്, ലൈംഗികാതിക്രമം തുടങ്ങിയ സംഭവങ്ങള് ബംഗാളി സിനിമയിലും നിലനില്ക്കുന്നുണ്ടെന്നാണ് ഋതഭാരി പറയുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്ട്ടില് ചൂണ്ടികാണിക്കുന്നതുപോലുള്ള അനുഭവങ്ങള് തനിക്കും ഉണ്ടായിട്ടുണ്ടെന്നും ഋതഭാരി പറയുന്നു. |
Full Story
|
|
|
|
|
|
|
ലൈംഗിക ആരോപണം ഉന്നയിച്ചവര്ക്കെതിരെ ഇടവേള ബാബു പോലീസില് പരാതി നല്കി |
ജുബിത, മീനു മുനീര് എന്നിവര്ക്കെതിരെ DGPക്കും അന്വേഷണ കമ്മിഷനുമാണ് ബാബു പരാതി നല്കിയത്. ഇമെയില് വഴിയാണ് പരാതി അയച്ചിരിക്കുന്നത്. ആരോപണങ്ങളില് കൃത്യമായ അന്വേഷണം വേണമെന്നാണ് ആവശ്യം. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഇടവേള ബാബു പറയുന്നു.
നടിമാരായ ജുബിതയ്ക്കും മിനു മുനീറിനും എതിരെ നല്കിയ പരാതിയില്, തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്ന് ബാബു ആരോപിച്ചു. സംഭവത്തില് സമഗ്രമായ അന്വേഷണം വേണമെന്നും നിയമോപദേശം ലഭിച്ച ശേഷം തുടര്നടപടി സ്വീകരിക്കുമെന്നും ബാബു പറഞ്ഞു. |
Full Story
|
|
|
|
|