Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
സിനിമ
  Add your Comment comment
കാന്‍ ചലച്ചിത്രമേളയില്‍ തിളങ്ങി മലയാള നടന്‍ ജോയ് മാത്യു
Text By: UK Malayalam Pathram
ലോകത്തിലെ ഏറ്റവും വിഖ്യാത ചലച്ചിത്രമേളയായ കാനില്‍ മലയാളത്തിന്റെ അഭിമാനമായി ജോണ്‍ എബ്രഹാമിന്റെ 'അമ്മ അറിയാന്‍'. 79-ാമത് കാന്‍ ചലച്ചിത്രമേളയിലെ 'കാന്‍ ക്ലാസിക്‌സ്' വിഭാഗത്തിലാണ് 1986 ല്‍ പുറത്തിറങ്ങിയ ചിത്രം പ്രദര്‍ശിപ്പിച്ചത്. ഈ വര്‍ഷം കാന്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ഏക മലയാള ചിത്രവും, രണ്ട് ഇന്ത്യന്‍ ചിത്രങ്ങളിലൊന്നുമാണ് 'അമ്മ അറിയാന്‍'.

ചിത്രത്തിന്റെ 4K റെസ്റ്റോറേഷന്‍ പതിപ്പിന്റെ വേള്‍ഡ് പ്രീമിയറിനോടനുബന്ധിച്ച് നടന്ന റെഡ് കാര്‍പെറ്റ് ചടങ്ങില്‍ ചിത്രത്തിലെ നായകന്‍ ജോയ് മാത്യു, എഡിറ്റര്‍ ബീനാ പോള്‍ എന്നിവരും ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ (FHF) സ്ഥാപകന്‍ ശിവേന്ദ്ര സിംഗ് ദുംഗര്‍പൂരും പങ്കെടുത്തു. ചിത്രത്തിന്റെ ക്യാമറാമാന്‍ വേണു റെസ്റ്ററേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായെങ്കിലും മേളയില്‍ എത്തിയില്ല.

അപൂര്‍വമായ ഒരു ജനകീയ സിനിമയുടെ ആഗോള തിരിച്ചുവരവ്: ഒഡേസ കളക്ടീവ് എന്ന കൂട്ടായ്മയിലൂടെ പൊതുജനങ്ങളില്‍ നിന്ന് പണം സമാഹരിച്ച് നിര്‍മ്മിച്ച അമ്മ അറിയാന്‍, നാലു പതിറ്റാണ്ടിനു ശേഷം കാനിലെ വെള്ളിത്തിരയില്‍ തെളിയുന്നത് ചരിത്രപരമായ നീതിയാണ്. രാഷ്ട്രീയവിപ്ലവത്തിലേക്ക് നീങ്ങിയ കേരള യൗവനത്തിന്റെ ചിത്രമാണ് ഒരു യുവാവിന്റെ മരണം അമ്മയെ അറിയിക്കാനായി സുഹൃത്തുക്കള്‍ നടത്തുന്ന യാത്രയിലൂടെ തെളിയുന്നത്.
 
Other News in this category

 
 




 
Close Window