|
ആര്‍ത്തവത്തിന് തൊട്ടുമുന്‍പോ ആദ്യ നാളുകളിലോ പ്രശ്നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയെന്ന് അമേരിക്കയിലെ ഒരു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട്. ഇതിനായി
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ - ശരീരത്തിന് ആവശ്യത്തിന് വ്യായാമം, വൈറ്റമിന്‍ ഡി, ഡയറ്റെന്ന പേരില്‍ ഭക്ഷണം പൂര്‍ണമായി ഒഴിവാക്കരുത്, ഉപ്പിന്റെ അളവ് കുറയ്ക്കുക. വൈറ്റമിന്‍ ഡി കുറവുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് കൃത്യമായി മരുന്ന് കഴിക്കാന്‍ ആരംഭിക്കണം. ഇതിനൊപ്പം കാത്സ്യം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാനും ശ്രദ്ധിക്കാം. ദിവസവും കുറഞ്ഞത് 20 മിനിറ്റെങ്കിലും വ്യായാമം ചെയ്യേണ്ടത് ആവശ്യമാണ്. നടത്തം പോലുള്ള ലോ ഇംപാക്ട് വര്‍ക്ക് ഔട്ടുകള്‍ ചെയ്താലും വലിയ മാറ്റമുണ്ടാകും. പ്രോട്ടീന്‍ കൂടുതലുള്ള പ്രഭാത ഭക്ഷണം, പച്ചക്കറികള്‍ കൂടുതലായി ഉള്‍പ്പെടുത്തിയുള്ള ഉച്ച ഭക്ഷണം, ലഘുവായ രാത്രി ഭക്ഷണം എന്നിവയാണ് വേണ്ടത്. ദിവസവും കുടിക്കുന്ന കാപ്പിയുടെ അളവ് കുറയ്ക്കാം. സഹിക്കാനാകാത്ത വയറുവേദന, തലകറക്കം, അമിതമായ നെഞ്ചെരിച്ചില്‍ എന്നിവ നിസ്സാരമായി തള്ളിക്കളയരുത്. ചിലപ്പോള്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളോ ഗര്‍ഭാശയവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുടേയോ സൂചനയാകാം. |