Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
സിനിമ
  Add your Comment comment
അന്‍സിബക്കെതിരെ പരാതി കൊടുത്തു എന്ന് പറഞ്ഞ എക്‌സിക്യൂട്ടീവ് അംഗം ഞാനാണ് - ലക്ഷ്മിപ്രിയ
Text By: UK Malayalam Pathram
സിനിമാ അഭിനേതാക്കളുടെ സംഘടനയായ AMMAയില്‍ വീണ്ടും പൊട്ടിത്തെറി. അന്‍സിബയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ. എല്ലാത്തിനും പിന്നില്‍ നീനാ കുറുപ്പാണെന്നും വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ കുറ്റപ്പെടുത്തി. സെക്രട്ടറിയുടെ ശിങ്കിടിയാണ് നീന കുറുപ്പ് അവരെ പ്രീതിപ്പടുത്താത്തതിനാല്‍ തനിക്ക് ഒരു മാസത്തോളം കാലം അമ്മയില്‍ നിന്ന് വിലക്ക് ഉണ്ടായിട്ടുണ്ടെന്നും അമ്മയുടെ കുടുംബ യോഗത്തില്‍ ഇനി ടിനി ടോമിനെ തെറിവിളിച്ചത് നീന കുറുപ്പാണെന്നും ലക്ഷ്മി പ്രിയ പ്രതികരിച്ചു.
അന്‍സിബക്കെതിരെ വ്യാജ പൊലീസില്‍ പരാതി കൊടുത്തു എന്ന് പറഞ്ഞ എക്‌സിക്യൂട്ടീവ് അംഗം ഞാനാണ്. കഴിഞ്ഞ ഡിസംബര്‍ 10ന് അന്‍സിബ തനിക്ക് മെസ്സേജ് അയച്ചു. മെസ്സേജ് അയക്കാനുള്ള കാരണം ചോദിച്ചെങ്കിലും പറഞ്ഞില്ല. ഈ മെസ്സേജിനെ ചൊല്ലി വീട്ടില്‍ ഭര്‍ത്താവുമായി പ്രശ്‌നങ്ങള്‍ ഉണ്ടായി. കുടുംബജീവിതം മോശമാകുന്ന ഘട്ടത്തില്‍ എത്തിയപ്പോഴാണ് വനിതാസെല്ലില്‍ പരാതി നല്‍കിയത്. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭര്‍ത്താവിനോട് സംസാരിക്കണം എന്ന് മാത്രമാണ് അന്‍സിബയോട് പറഞ്ഞത്.
ഇപ്പോഴുള്ള ആരോപണങ്ങള്‍ക്ക് എല്ലാം പിന്നില്‍ നീന കുറുപ്പാണ്. ജനറല്‍ സെക്രട്ടറിയും നീന കുറപ്പുമാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍. അംഗങ്ങള്‍ അറിയാതെ സെക്രട്ടറി കാര്യങ്ങള്‍ ചെയ്യുന്നു. ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ പ്രസിഡന്റിനെ അറിയിക്കുന്നില്ല. - ലക്ഷ്മി പ്രിയ പറഞ്ഞു.
 
Other News in this category

 
 




 
Close Window