Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8027 INR  1 EURO=111.2718 INR
ukmalayalampathram.com
Fri 28th Aug 2026
 
 
സിനിമ
  Add your Comment comment
When three worlds unite Miracles unfold : ത്രില്ലിങ് ഫാന്റസി ചിത്രവുമായി വിനയന്‍
Text By: UK Malayalam Pathram
When three worlds unite Miracles unfold എന്ന ടാഗ്ലൈനോടെയുള്ള പോസ്റ്ററിനൊപ്പമാണ് വിനയന്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും വിനയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

വിനയന്റെ മറ്റ് ചിത്രങ്ങളായ അതിശയന്‍, അത്ഭുതദ്വീപ്, ആകാശഗംഗ മുതലായ ചിത്രങ്ങളെ പോസ്റ്റര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് ഒക്കെപ്പോലെ തന്റെ കഥാപാത്രങ്ങളെ അണിനിരത്തിയുള്ള വിനയന്‍ സിനിമാറ്റിക് യൂണിവേഴ്സാണോ സംവിധായകന്റെ മനസിലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ ചോദ്യം. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം ഇറക്കും. അത്ഭുതദ്വീപ് പോലൊരു സിനിമ ഇനിയുണ്ടാകുമോ എന്ന ഒരു ആരാധകന്റെ ചോദ്യവും അതിനുള്ള വിനയന്റെ മറുപടിയും മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. ആ ചോദ്യത്തിനുള്ള ഒരു ഉത്തരമാകുമോ പുതിയ സിനിമയെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.
 
Other News in this category

 
 




 
Close Window