Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 10th Sep 2024
സിനിമ
  06-08-2024
നാഷണല്‍ അവാര്‍ഡിന് അവസാന റൗണ്ടില്‍ പോരാട്ടം മമ്മൂട്ടിയും ഋഷഭ് ഷെട്ടിയും
70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നടനുള്ള പുരസ്‌കാരത്തിനായി നടന്‍ മമ്മൂട്ടിയും ഋഷഭ് ഷെട്ടിയും അവസാന റൗണ്ടില്‍ എന്ന് റിപ്പോര്‍ട്ട്. പുരസ്‌കാര പ്രഖ്യാപനം ഈ മാസം ഉണ്ടാകും. 'നന്പകല്‍ നേരത്ത് മയക്കം', 'റോഷാക്ക്' സിനിമകള്‍ക്കാണ് മമ്മൂട്ടിയുടെ പേര് പരിഗണനയില്‍. പാന്‍ ഇന്ത്യന്‍ ചിത്രമായ 'കാന്താര'യിലെ അഭിനയമാണ് ഋഷഭ് ഷെട്ടിയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

തീര്‍ത്തും വേറിട്ട ഭാവങ്ങളിലെ വേഷമാണ് മമ്മൂട്ടി ഇരുചിത്രങ്ങളിലുമായി അവതരിപ്പിച്ചത്. ഉള്ളില്‍ എരിയുന്ന പകയുമായി മരിച്ചു പോയ വ്യക്തിയുമായി നിഴല്‍ യുദ്ധം ചെയ്യുന്ന ലൂക്ക് ആന്റണി എന്ന സൈക്കോ കഥാപാത്രമാണ് റോഷാക്കില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. മനുഷ്യ മനസിലെ ടോക്‌സിക് ഛായകള്‍ അതിന്റെ പൂര്‍ണതയില്‍ തെളിഞ്ഞു കണ്ട
Full Story
  06-08-2024
ജാന്‍വി കപൂറിന്റെ ഗ്ലാമറസ് ഗാനരംഗത്തിന് ഒരു ദിവസം അര കോടി വ്യൂവേഴ്‌സ്
കൊരട്ടല ശിവയുടെ എന്‍.ടി.ആര്‍. ചിത്രം ദേവര പാര്‍ട്ട് 1 എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. 'കണ്ണിണതന്‍ കാമനോട്ടം' എന്നു തുടങ്ങുന്ന ഗാനം ഒരു റൊമാന്റിക് മെലഡിയാണ്. മാദക സുന്ദരിയായി ജാന്‍വി കപൂര്‍ നിറഞ്ഞാടിയ വീഡിയോ ഒരു ദിവസം തികയും മുന്‍പേ അരക്കോടിയിലേറെ വ്യൂസ് നേടി. അനിരുദ്ധ് സംഗീതം നല്‍കുന്ന ഗാനത്തിന്റെ മലയാളം വരികള്‍ എഴുതിയിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. ശില്പ റാവുവാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വലിയ ബജറ്റില്‍ രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഗാനവും പോസ്റ്ററുകളും ഗ്ലിംപ്‌സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 27-നാണ് ചിത്രം തീയറ്ററുകളിലെത്തുക.
Watch Video:-