|
ബോഡി സ്പ്രേകള്‍ക്ക് സ്തനാര്‍ബുദവുമായി ബന്ധമുണ്ടോ? ആന്റിപെര്‍സ്പിറന്റുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ചേരുവയായ അലൂമിനിയം ക്ലോറൈഡ്, അലൂമിനിയം ക്ലോറോഹൈഡ്രേറ്റ് എന്നിവ അലൂമിനിയം അടങ്ങിയ സംയുക്തങ്ങളാണ്. ഇവ വിയര്‍പ്പ് ഉണ്ടാകുന്നതില്‍ നിന്ന് വിയര്‍പ്പ് ഗ്രന്ഥികളെ തടയുന്നു. അലൂമിനിയത്തിന് സ്തനകോശ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഈസ്ട്രജന്റെ പകരക്കാനായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ലാബ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ അലൂമിനിയവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതോടെ സ്തനാര്‍ബുദ സാധ്യത വര്‍ധിക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നു. കാരണം, സ്തനകലകളിലെ ഈസ്ട്രജന്‍ റിസപ്റ്ററുകള്‍ തകരാറിലാകും.
മിക്ക ഡിയോഡറന്റുകളിലും ആന്റിപെര്‍സ്പിറന്റുകളിലും കാണപ്പെടുന്ന പാരബെനുകള്‍ സ്തനകലകളിലും കാണപ്പെടുന്നു. പാരബെനുകള്‍ക്ക് ഈസ്ട്രജനുമായി സാദൃശ്യം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ അവ എപ്പോഴും കാന്‍സറിലേക്ക് നയിക്കുന്നില്ല.
ഭൂരിഭാഗം ആളുകളും സാധാരണയായി ഉപയോഗിക്കുന്ന ഈ വസ്തുക്കള്‍ കാന്‍സറിന് കാരണമാകുന്നുണ്ടോയെന്നത് സംബന്ധിച്ച് വര്‍ഷങ്ങളായി പഠനങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആശങ്കയ്ക്ക് കാരണമായ വസ്തുക്കള്‍ |