|
ചൂടാക്കുമ്പോള്‍ തേനിലെ ഗ്ലൂക്കോസ് ഓക്സിഡേസും ഡിഫെന്‍സിന്‍-1 ഉം നിര്‍വീര്യമാക്കപ്പെടുകയും തേനിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ തീര്‍ത്തും ഇല്ലാതാക്കപ്പെടുകയും ചെയ്യുന്നതായി നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം കണ്ടെത്തിയിട്ടുണ്ട്. ചൂടാക്കുകയോ തണുപ്പിക്കുകയോ ചെയ്യാത്ത സ്വാഭാവിക താപനിലയിലുള്ള തേനില്‍ ഡയസ്റ്റേസ്, ഗ്ലൂക്കോസ് ഓക്സിഡേസ്, ഇന്‍വെര്‍ട്ടേസ് മുതലായ എന്‍സൈമുകളുണ്ട്. ഇവയാണ് തേനിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്‍പ്പെടെ നല്‍കുന്നത്. പാനിലോ ഓവനിലോ തേന്‍ ചൂടാക്കുമ്പോള്‍ ഈ എന്‍സൈമുകള്‍ നിര്‍വീര്യമാക്കപ്പെടുന്നു. സ്വാഭാവികമായും തേന്‍ നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ ഗണ്യമായി കുറയുന്നു. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കല്‍, ദഹനശേഷി കൂട്ടല്‍, മുറിവുണക്കല്‍ തുടങ്ങി നിരവധി ആരോഗ്യഗുണങ്ങളാണ് തേനിനുള്ളത്. |