ആട് 3 സിനിമയുടെ ചിത്രീകരണത്തിനിടെ അപകടത്തില്‍ നടന് വിനായകന് പരിക്ക്. നടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റതെന്നാണ് വിവരം. ആറാഴ്ചയോളം വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. തോള് എല്ലിന് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടുണ്ട്.
ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവയ്ക്ക് ശേഷം എപ്പിക്- ഫാന്റസി ചിത്രമായാണ് മിഥുന് മാനുവല്‍ തോമസ് 'ആട് 3' വരുന്നത്. വലിയ ബജറ്റില്‍ നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ജയസൂര്യ, വിനായകന്, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് എന്നിവര്‍ ഉള്‍പ്പെടെ ഈ ചിത്രത്തില്‍ വീണ്ടും ഒന്നിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍
ക്രൗണ്‍ സ്റ്റാര്‍സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സുഭാഷ് ലളിത സുബ്രഹ്മണ്യന് സംവിധാനം ചെയ്യുന്ന 'കറക്കം' സിനിമയിലെ ആദ്യ ഗാനമായ 'യക്ഷിയെ ചിരി'യുടെ ലിറിക്കല്‍ വീഡിയോ പുറത്ത്. ഭയവും തമാശയും ഒരേപോലെ ഒളിപ്പിച്ചുവെച്ചിരിക്കുന്ന മലയാളത്തിലെ ആദ്യ മ്യൂസിക്കല്‍ ഹൊറര്‍ കോമഡി ആണ് കറക്കം. ചിത്രത്തിന്റെ രസമേറിയ ഹൊറര്‍ സ്വഭാവം വിളിച്ചോതുന്നതാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ഗാനം.
Watch Video: -
സംഗീത സംവിധായകന് സാം സി.എസ്. ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. സംഗീതം നല്‍കിയതിന് പുറമെ 'യക്ഷിയെ ചിരി' ആലപിച്ചിരിക്കുന്നതും സാം സി എസ് തന്നെയാണ്.
ഇരുപത്തിമൂന്നോളം അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകളിലുമായി ഒരു മില്യണില്‍ അധികം പ്രേക്ഷകരില്‍ ഇതിനോടകം ഈ പാട്ട് എത്തിക്കഴിഞ്ഞു. രാജീവ് ആലുങ്കല്‍, സല്‍ജിന്‍ കളപ്പുര എന്നിവര്‍ ചേര്‍ന്നൊരുക്കിയ മുന്‍ ഗാനങ്ങളെപ്പോലെ ഈ ഗാനവും സംഗീത പ്രേമികള്‍ നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ സംഗീതഞ്ജരെ കോര്‍ത്തിണക്കിക്കൊണ്ട് ബിജു പൗലോസിന്റെ ഓര്‍ക്കസ്ട്രേഷനും ഈ ഗാനത്തിന്റെ വിജയത്തിനു മാറ്റുകൂട്ടുന്നു.
Watch Video: -
വിജയ് യേശുദാസിനോടൊപ്പം, മലയാളഗാന രംഗത്ത് ചരിത്രം കുറിച്ചുകൊണ്ട് ഈ പാട്ടിന്റെ ഒപ്പേറയ്ക്ക് ശബ്ദം പകര്‍ന്നിരിക്കുന്നത് ഹോളിവുഡ് ഒപ്പേറാ സിങ്ങര്‍
മോഹന്‍ലാല്‍ രണ്ടു വ്യത്യസ്ത വേഷങ്ങളില്‍ എത്തുന്ന പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രം വൃഷഭയുടെ ട്രെയ്ലര് റിലീസ് ചെയ്തു. വര്‍ത്തമാന കാലത്തും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പും നടക്കുന്ന രണ്ട സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം. വര്‍ഷങ്ങള്‍ക്ക് ശേഷം പുനര്‍ജനിക്കുന്ന അച്ഛന്റെയും മകന്റെയും കഥയാണ് വൃഷഭ പറയുന്നതെന്നാണ് ട്രെയ്ലര് സൂചിപ്പിക്കുന്നത്.
Watch Trailer: -
ട്രെയ്ലര് കണ്ട ആരാധകര്‍ക്ക് ഒരു സര്‍പ്രൈസും അണിയറപ്രവര്‍ത്തകര്‍ മാറ്റി വെച്ചിരുന്നു. മോഹന്‍ലാല്‍ രണ്ട ഗെറ്റപ്പുകളില്‍ അഭിനയിക്കുന്ന കാര്യം അറിയാമായിരുന്നുവെങ്കിലും മോഹന്‍ലാലിന്റെ മാസ്റ്റര്‍പീസ് ഐറ്റം മുണ്ട്
സംസ്ഥാന പുരസ്കാരം നേടിയ യുവനടന് അഖില്‍ വിശ്വനാഥനെ (30) വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ചോല എന്ന ചിത്രത്തിലെ കാമുകന്റെ വേഷത്തിലൂടെ ശ്രദ്ധേയനായ നടനാണ്. 'ഓപ്പറേഷന് ജാവ' ഉള്‍പ്പെടെ വേറെയും സിനിമകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
വിദ്യാര്‍ഥിയായിരുന്ന സമയത്ത് സഹോദരന് അരുണിനൊപ്പം അഭിനയിച്ച 'മാങ്ങാണ്ടി' എന്ന ടെലിഫിലിമിലെ അഭിനയത്തിനാണ് ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചത്. അന്ന് അഖിലിനൊപ്പം സഹോദരന് അരുണിനും ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചിരുന്നു.
കോടാലിയില്‍ മൊബൈല്‍ ഷോപ്പില്‍ മെക്കാനിക്കായിരുന്നു അഖില്‍. കുറച്ചു നാളായി ഇദ്ദേഹം ജോലിക്ക് പോകുന്നില്ലായിരുന്നു. അമ്മ ഗീത ജോലിക്ക് പോകാനുള്ള
സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. 'ഒടുവില്‍ കോടതി അനുമതിയോടെ പ്രേക്ഷകരിലേക്ക്' എന്നെഴുതിയ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. വീരയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന സിനിമയുടെ പേരില്‍ ഉയര്‍ന്നുകേട്ട വിവാദങ്ങളുടെ വാര്‍ത്താ തലക്കെട്ടുകളും പോസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
സിനിമയിലെ ചില രം?ഗങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശവുമായി സെന്‍സര്‍ ബോര്‍ഡ് എത്തിയതോടെയാണ് ചിത്രം ഏറെ വാര്‍ത്താപ്രാധാന്യം നേടിയത്. ബീഫ് ബിരിയാണി കഴിക്കുന്ന രം?ഗം ഉള്‍പ്പെടെ ആറിടങ്ങളാണ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സെന്‍സര്‍ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. സെന്‍സര്‍ ബോര്‍ഡിന്റെ ഈ നീക്കത്തിനെതിരെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഹാലിന് പ്രദര്‍ശനാനുമതി
ആഘോഷത്തിന്റെ ഫോട്ടോ മകള്‍ ഐശ്വര്യ പങ്കുവച്ചു. അച്ഛനെ 'ലൈഫ്' എന്ന് വിളിച്ച് അവര്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കിട്ടു. തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍, ഐശ്വര്യ രജനീകാന്ത് ആഘോഷത്തിന്റെ ഒരു ഫോട്ടോ പങ്കിട്ടുകൊണ്ടു ഇങ്ങനെ കുറിച്ചു. 'എന്റെ ജീവിതം.. എന്റെ അച്ഛന്.. ജന്മദിനാശംസകള് തലൈവ...'. ആരാധകര്‍ കമന്റ് വിഭാഗത്തില്‍ നടന് ആശംസകള്‍ നേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസ അറിയിച്ചു, 'തിരു രജനീകാന്ത് ജിയുടെ 75-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രത്യേക അവസരത്തില്‍ അദ്ദേഹത്തിന് ആശംസകള്‍. അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ തലമുറകളെ ആകര്‍ഷിക്കുകയും വിപുലമായ പ്രശംസ നേടുകയുമുണ്ടായി. വൈവിധ്യമാര്‍ന്ന വേഷങ്ങളിലും വിഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ സ്ഥിരമായി മാനദണ്ഡങ്ങള്‍
ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന 'ഭ.ഭ.ബ' യുടെ ട്രെയ്ലര് പുറത്ത്. ധനഞ്ജയ് ശങ്കര്‍ എന്ന നവാഗതന് സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബര്‍ 18 നാണ് ആഗോള റിലീസായി എത്തുക. Watch Video Trailer: -
ദിലീപിനൊപ്പം വിനീത് ശ്രീനിവാസന്, ധ്യാന്‍ ശ്രീനിവാസന് എന്നിവരും ഒത്തുചേരുന്ന ഈ തകര്‍പ്പന്‍ മാസ് കോമഡി ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ചിത്രത്തില്‍, തീയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന വമ്പന്‍ അതിഥി വേഷത്തില്‍ മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലും എത്തുന്നുണ്ട്. ആദ്യാവസാനം പ്രേക്ഷകര്‍ക്ക് ആഘോഷം സമ്മാനിക്കുന്ന രീതിയില്‍ ആണ് ചിത്രം അവതരിപ്പിക്കുന്നത് എന്ന്