ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'അയാം ഗെയിം' റിലീസ് തീയതി മാറ്റി. ചിത്രം സെപ്റ്റംബര്‍ 3നാകും തിയറ്ററിലെത്തുക. നേരത്തെ ഈ മാസം 20നായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്. പൃഥ്വിരാജ് ചിത്രം 'ഖലീഫയുമായി ഒരുമിച്ച് തീയേറ്ററില്‍ എത്തുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. റിലീസ് തീയതി മാറ്റിയതിന് പിന്നിലെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലര്‍, ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത് ആണ്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍,
ഫഹദ് ഫാസിലും എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ ടീമും ചേര്‍ന്ന് ചിത്രത്തിലെ സോങ് റിലീസ് കളര്‍ഫുള്‍ ആക്കി മാറ്റി. ചിത്രത്തിലെ 'കേക്ക് യു വാക്ക് യു' ഗാനത്തിന് ഫഹദ് ഫാസിലും സാറയും സെന്റ് തെരേസാസ് കോളേജിലെ പെണ്‍കുട്ടികളും ചേര്‍ന്ന് നൃത്തച്ചുവടുകള്‍ വച്ചപ്പോള്‍ ഓഡിറ്റോറിയത്തില്‍ ഉണ്ടായിരുന്ന നാലായിരത്തോളം കുട്ടികളുടെ ആവേശം ഇരട്ടിയായി. കുട്ടികളുടെ നിലക്കാത്ത കരഘോഷത്തിനു ശേഷം സര്‍പ്രൈസായി അതേ ഗാനം ചിത്രത്തിന്റെ സംഗീത സംവിധായകന്‍ കാലഭൈരവയും റാപ്പര്‍ ശരത്തും ചേര്‍ന്ന് ആലപിച്ചു. തുടര്‍ന്ന് ഫഹദ് ഫാസിലിന്റെ പിറന്നാള്‍ ആഘോഷവും, കേക്ക് കട്ടിങ്ങും പ്രസ്തുത ചടങ്ങില്‍ നടന്നു.
കൊച്ചിയില്‍ നടന്ന ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ സോങ് റിലീസില്‍ ഫഹദ് ഫാസിലിനൊപ്പം ചിത്രത്തിലെ
മാധവനെ നായകനാക്കി നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്ണകുമാര്‍ രാമകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജി.ഡി.എന്‍' എന്ന സിനിമയില്‍ അദ്ഭുതപ്പെടുത്തുന്ന ഗെറ്റപ്പില്‍ എത്തുന്നു ഗായകന്‍ വിജയ് യേശുദാസ്. പെരിയാറായാണ് വിജയ് യേശുദാസ് അഭിനയിക്കുന്നത്. ഇലക്ട്രിക് മോട്ടറിന്റെ സ്രഷ്ടാവെന്നറിയപ്പെടുന്ന ഗോപാല്‍സ്വാമി ദൊരൈസ്വാമി നായിഡു വ്യവസായിയെന്ന നിലയില്‍ നടത്തിയ പോരാട്ടങ്ങളുടെ കഥ പറയുന്ന ചിത്രമാണ് 'ജിഡിഎന്‍: എഡിസണ്‍ ഓഫ് ഇന്ത്യ'.
വര്‍ഗീസ് മൂലന്‍ പിക്ചേഴ്സും ട്രൈകളര്‍ ഫിലിംസും മീഡിയ മാക്‌സ് എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ചിത്രമാണിത്. പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയന്‍, കനിഹ, ഷീല, കരുണാകരന്‍, ടീജയ് അരുണാചലം, തമ്പി രാമയ്യ, ആടുകളം നരേന്‍, ജോണി വിജയ്,
ലിറിക് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. സായ് കുമാറും വിസ്മയയും ആണ് ?ഗാനരം?ഗത്തുള്ളത്. ജേക്‌സ് ബിജോയ് സംഗീതം നല്‍കിയ ?ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജോ പോള്‍ ആണ്. ശ്രുതി ശിവദാസ് ആണ് ആലാപനം.
Watch Video: -
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത തുടക്കം ഓ?ഗസ്റ്റ് 7ന് ആയിരുന്നു തിയറ്ററുകളില്‍ എത്തിയത്. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 2 മണിക്കൂറും 19 മിനിറ്റുമാണ് ദൈര്‍ഘ്യം. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ആദ്യ ദിവസം തന്നെ ലഭിച്ചത്. ചിത്രം രണ്ട് ദിവസത്തിനുള്ളില്‍ 15 കോടി നേടിയെന്നാണ് സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ
സംവിധായകന് ജൂഡ് ആന്തണി ജോസഫിന് സമ്മാനമായി വാച്ച് നല്‍കി നിര്‍മാതാവും മോഹന്‍ലാലിന്റെ ഭാര്യയുമായ സുചിത്ര മോഹന്‍ലാല്‍. മകള്‍ വിസ്മയ മോഹന്‍ലാല്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' എന്ന ചിത്രത്തിന്റെ സന്തോഷത്തിലാണ് സുചിത്ര ഈ സ്‌നേഹസമ്മാനം നല്‍കിയത്. തനിക്ക് ലഭിച്ച സമ്മാനത്തെക്കുറിച്ച് ജൂഡ് ആന്തണി ജോസഫ് തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
സുചിത്രയ്ക്കും വിസ്മയയ്ക്കുമൊപ്പമുള്ള ചിത്രവും 'തുടക്കം' സിനിമയുടെ സെറ്റില്‍ നിന്നുള്ള വിശേഷങ്ങളും സംവിധായകന്‍ കുറിപ്പില്‍ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം സുചിത്ര സമ്മാനിച്ച പ്രശസ്ത സ്വിസ് വാച്ച് നിര്‍മാണക്കമ്പനിയായ 'ബൗം ആന്‍ഡ് മേഴ്സിയറിന്റെ' (Baume & Mercier) റിവേര മോഡല്‍ ഓട്ടോമാറ്റിക് വാച്ചിന്റെ ചിത്രവും അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അഡള്‍ട്ട് എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മാതാപിതാക്കളെ അറിയിച്ചപ്പോള്‍ അത് അവര്‍ക്ക് വലിയ ആഘാതം ഉണ്ടാക്കിയെന്ന് പോണ്‍ താരം സണ്ണി ലിയോണിന്റെ വെളിപ്പെടുത്തല്‍.
'ന്യൂഡ് ഫോട്ടോഷൂട്ടുകളിലൂടെയും അഡള്‍ട്ട് സിനിമകളിലൂടെയും സാമ്പത്തിക നേട്ടം കൈവരിച്ചിരുന്നെങ്കിലും, കുടുംബത്തോട് കാര്യം തുറന്നു പറയുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാര്യങ്ങളില്‍ ഒന്നായിരുന്നു' - സണ്ണി പറഞ്ഞു. സ്വന്തം ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'കാരന്‍ജിത് കൗര്‍: ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി' എന്ന വെബ് സീരീസില്‍, അഡള്‍ട്ട് എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രിയുടെ ഭാഗമായ വിവരം മാതാപിതാക്കളെ അറിയിച്ചപ്പോഴുണ്ടായ വികാരഭരിതമായ ആ നിമിഷം ഓര്‍ത്തെടുക്കുകയാണ് താരം. സണ്ണി ഈ
മലയാളികള്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെ സ്വീകരിച്ച ക്ലാസിക് ചിത്രമായ 'ജെന്റില്‍മാന്‍' (Gentleman movie) പുതിയ സാങ്കേതിക മികവോടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു. ചിത്രത്തിന്റെ റിലീസിന്റെ 33-ാം വാര്‍ഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ച്, 4K അള്‍ട്രാ HD ദൃശ്യ നിലവാരത്തിലും ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സാങ്കേതികവിദ്യയോടെയും ചിത്രം റീമാസ്റ്റര്‍ ചെയ്ത് വീണ്ടും തിയേറ്ററുകളില്‍ എത്തിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ സാങ്കേതിക മികവും ശക്തമായ കഥാപറച്ചിലും കൊണ്ട് പുതിയ അധ്യായം കുറിച്ച ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ് 'ജെന്റില്‍മാന്‍'. മെഗാ പ്രൊഡ്യൂസര്‍ കെ.ടി. കുഞ്ഞുമോന്‍ അവതരിപ്പിക്കുന്ന ഈ റീ-റിലീസ് പ്രഖ്യാപനം സിനിമാപ്രേമികള്‍ക്കിടയില്‍
ഗായകന്‍ ജി.വേണുഗോപാല്‍ ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ബിഹൈന്‍ഡ്. ജി വേണുഗോപാല്‍ സംഗീത ആല്‍ബങ്ങള്‍ക്ക് മുന്‍പ് സംഗീതം നിവഹിച്ചിട്ടുണ്ടെങ്കിലും ഒരു സിനിമയ്ക്ക് സംഗീതം നല്‍കുന്നത് ഇത് ആദ്യമാണ്.
Watch Video: -
ഈ ഗാനത്തിന്റെ വരികള്‍ എഴുതിരിക്കുന്നത് യുകെയില്‍ താമസിക്കുന്ന എഴുത്തുകാരി രശ്മി പ്രകാശ് രാജേഷാണ്. ഈ യുഗ്മ ഗാനം ചിത്രീകരിച്ചിരിക്കുന്നത് പൂര്‍ണ്ണമായും യുകെയിലാണ്. ബിഹൈന്‍ഡ് സിനിമയുടെ രചനയും, ഛായഗ്രഹണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ജിന്‍സന്‍ ഇരിട്ടിയാണ്. സംഗീതത്തിന് പുറമെ ചിത്രത്തിലെ ഈ യുഗ്മഗാനം ആലപിച്ചിരിക്കുന്നത് ജി വേണുഗോപാലും, അജ്മല്‍