Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.2268 INR  1 EURO=105.7753 INR
ukmalayalampathram.com
Thu 25th Dec 2025
 
 
ആരോഗ്യം
  Add your Comment comment
സ്‌കൂള്‍ തുറക്കുമ്പോഴേക്കും പ്രതിരോധ കുത്തിവയ്പ്പിന് നിര്‍ദേശം: മാതാപിതാക്കള്‍ക്ക് ആശങ്ക
Text By: UK Malayalam Pathram

സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് കുട്ടികള്‍ക്ക് പകര്‍ച്ചവ്യാധി പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശം. സെപ്റ്റംബര്‍ ആദ്യവാരമാണ് ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ തുറക്കുന്നത്. ജനുവരി മുതല്‍ ചിക്കന്‍പോക്‌സിനെതിരെയുള്ള ഒരു പുതിയ പ്രതിരോധ കുത്തിവെയ്പ്പ് സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. അഞ്ച് വയസുള്ള കുട്ടികളില്‍ 83.7% പേര്‍ക്ക് മാത്രമേ മീസില്‍സ്, മമ്പ്‌സ്, റുബെല്ല (എംഎംആര്‍) വാക്‌സിനുകളുടെ രണ്ട് ഡോസുകളും ലഭിച്ചിട്ടുള്ളൂ. അതേസമയം പോളിയോ, വില്ലന്‍ ചുമ, ടെറ്റനസ്, ഡിഫ്തീരിയ എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്ന ഫോര്‍-ഇന്‍-വള്‍ പ്രീസ്‌കൂള്‍ ബൂസ്റ്റര്‍ വാക്‌സിന്‍ ഇംഗ്ലണ്ടില്‍ 81.4% കുട്ടികള്‍ക്കെ നല്‍കിയിട്ടുള്ളൂ . കുറഞ്ഞ വാക്‌സിനേഷന്‍ നിരക്കുകള്‍ സെപ്റ്റംബറില്‍ പ്രൈമറി സ്‌കൂള്‍ ആരംഭിക്കുമ്പോള്‍ കുട്ടികള്‍ പകര്‍ച്ചവ്യാധികള്‍ക്ക് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്ന് ആശങ്ക ശക്തമാക്കിയിട്ടുണ്ട്. പല കുട്ടികളും പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കാതെ സ്‌കൂളുകളില്‍ എത്തുന്നതിന്റെ അപകട സാധ്യതയെ കുറിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗുരുതരമായ പകര്‍ച്ചവ്യാധികളില്‍ നിന്ന് സംരക്ഷണമില്ലാതെ അഞ്ചില്‍ ഒരാള്‍ പ്രൈമറി സ്‌കൂളുകളില്‍ എത്തുന്നതായാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അത് എത്രമാത്രം ഫലപ്രദമായി നടപ്പിലാക്കപ്പെട്ടു എന്നതിനെ കുറിച്ച് കടുത്ത ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. ചെറിയ ഒരു ശതമാനം കുട്ടികള്‍പോലും പ്രതിരോധ വാക്‌സിനുകള്‍ എടുക്കാത്ത സാഹചര്യം നിലവില്‍ ഉണ്ടെങ്കില്‍ അധ്യയന വര്‍ഷ തുടക്കത്തില്‍ അത് കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

 
Other News in this category

 
 




 
Close Window