|
ഇ സിഗരറ്റുകള്‍ പുകവലിക്കാര്‍ക്കുള്ള കവാടമായി പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. പഠനമനുസരിച്ച് ഇ സിഗരറ്റുകളുടെ ഉപയോഗം പുകവലി തുടങ്ങാനും ആസ്ത്മ ഉണ്ടാകാനും മാനസികാരോഗ്യം മോശമാകാനും കാരണമാകുന്നു എന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ആണ് ഗവേഷണത്തില്‍ കണ്ടെത്തിയത്. യോര്‍ക്ക് സര്‍വകലാശാലയിലെ ആരോഗ്യ ശാസ്ത്രത്തിലെ അസോസിയേറ്റ് പ്രൊഫസറും സു ഗോള്‍ഡറിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത് . ഇത്തരം കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ യുവാക്കള്‍ക്ക് വെയ്പ്പുകളുടെ വില്‍പ്പനയും വിപണനവും നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതല്‍ നയങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.
യുവാക്കളുടെ പുകവലി ശീലവും മറ്റ് ദോഷകരമായ പെരുമാറ്റങ്ങളുമായി ശക്തമായ ബന്ധമുള്ളതിനാല്‍ ആരോഗ്യത്തിനും ക്ഷേമത്തിനും ഗുരുതരമായ ഭീഷണിയാണെന്ന് ഈ പഠനം കാണിച്ചു തരുന്നതായി റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സിലെ ഡോ. റോണി ച്യൂങ് പറഞ്ഞു. ലോകമെമ്പാടും കുട്ടികള്‍ വെയ്പ്പിംഗ് ചെയ്യുന്നതിന്റെ വര്‍ദ്ധനവ് ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടന (WHO) മുമ്പ് പറഞ്ഞിരുന്നു.
ബ്രിട്ടനിലെ 11 മുതല്‍ 17 വരെ പ്രായമുള്ളവരില്‍ 20% പേര്‍ വെയ്പ്പിംഗ് ഉപയോഗിക്കുന്നതായാണ് ഈ വര്‍ഷം ആക്ഷന്‍ ഓണ്‍ സ്‌മോക്കിംഗ് ആന്‍ഡ് ഹെല്‍ത്ത് സമാഹരിച്ച കണക്കുകള്‍ കാണിക്കുന്നത്. അതായത് 2020 മായി താരതമ്യം ചെയ്യുമ്പോള്‍ വെയ്പ്പിംഗ് ഉപയോഗിക്കുന്നവരുടെ അളവ് മൂന്നിരട്ടിയായി കൂടി . |