മധ്യപ്രദേശിലെ ചുമ സിറപ്പ് മരണത്തില്‍ വ്യക്തത തേടി ലോകാരോഗ്യ സംഘടന. മരണത്തിന് കാരണമാക്കുന്ന കഫ് സിറപ്പ് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോ എന്നതിലാണ് വ്യക്തത തേടിയത്. ഇന്ത്യയില്‍ നിന്ന് മറുപടി ലഭിച്ചു കഴിഞ്ഞാല്‍ ജാഗ്രത പുറപ്പെടുവിക്കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടന തീരുമാനമെടുക്കും.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, മധ്യപ്രദേശ് സര്‍ക്കാര്‍ രണ്ട് ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരെയും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ ഒരു ഡെപ്യൂട്ടി ഡയറക്ടറെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംസ്ഥാനത്തെ ഡ്രഗ് കണ്‍ട്രോളറെയും സ്ഥലം മാറ്റി. കൂടാതെ, അശ്രദ്ധ ആരോപിച്ച് ചിന്ദ്വാരയില്‍ നിന്നുള്ള ഡോക്ടര്‍ പ്രവീണ്‍ സോണിയെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമായുള്ള ഒരു കമ്പനി നിര്‍മ്മിക്കുന്ന കോള്‍ഡ്രിഫ് എന്ന ബ്രാന്‍ഡഡ് ചുമ സിറപ്പ് കഴിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ രോഗബാധിതരായത്. |