|
ആന്റിബയോട്ടിക്കുകള്‍ സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ ബാക്ടീരിയ ഉള്‍പ്പെടെയുള്ള അണുക്കള്‍ക്ക് മരുന്നിനെ പ്രതിരോധിക്കാനുള്ള കഴിവ് കൂടുമെന്നു പഠന റിപ്പോര്‍ട്ട്. ബാക്ടീരിയയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനൊപ്പം ഉയര്‍ന്ന പ്രതിരോധശേഷിയുള്ള ജീവികളായി വര്‍ധിപ്പിക്കുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നതില്‍ ആന്റിബയോട്ടിക്കുകള്‍ അല്ലാത്ത മരുന്നുകള്‍ക്കും ഗണ്യമായ പങ്കുണ്ടെന്ന സൂചനയാണ് ഈ പഠനം മൂന്നോട്ട് വയ്ക്കുന്നത്.
പ്രധാന വേദനസംഹാരികളായ എബ്രുപ്രോഫെനും അസറ്റാമിനോഫെനും തുടങ്ങിയവയ്ക്കൊപ്പം ആന്റിബയോട്ടിക്കും ഉപയോഗിക്കുന്നത് ബാക്ടീരിയകള്‍ പതിയെ ആന്റിബയോട്ടിക്കിനെതിരായ പ്രതിരോധം കൈവരിക്കുന്നതിന് സഹായിക്കുമെന്നും പഠനത്തില്‍ വ്യക്തമാക്കി.
ഐബുപ്രോഫെനും അസറ്റാമിനോഫെനും ഒറ്റയ്ക്ക് ഉപയോഗിക്കുമ്പോള്‍ ആന്റിബയോട്ടിക് പ്രതിരോധം വര്‍ധിക്കുമെന്നും ആന്റിബയോട്ടിക്കിനൊപ്പം ഒന്നിച്ച് ഉപയോഗിക്കുമ്പോള്‍ അത് വീണ്ടും വര്‍ധിപ്പിക്കുമെന്നും സൗത്ത് ഓസ്ട്രേലിയ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. |