സ്മാര്‍ത്തവിചാരം എന്ന അനാചാരത്തെ ആസ്പദമാക്കി, നവാഗതനായ പ്രശാന്ത് ശശി തിരകഥയൊരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മദനമോഹം'. വായകോടന്‍ മൂവി സ്റ്റുഡിയോ, ന്യൂ ജെന്‍ മൂവിമേക്കേഴ്സുമായി സഹകരിച്ചുകൊണ്ട് നിര്‍മിക്കുന്ന ചിത്രത്തില്‍ ഒരു കൂട്ടം പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്.
ഇറോട്ടിക് ഹൊററിനൊപ്പം ചില ത്രില്ലര്‍ ഘടകങ്ങളും ചേരുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി. 'ഐ ആം എ ഫാദര്‍' എന്ന സിനിമക്കുശേഷം വായകോടന്‍ മൂവി സ്റ്റുഡിയോയുടെ ബാനറില്‍ മധുസൂധനന് നിര്‍മിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ ചന്ദന അരവിന്ദ്, ഹന്ന, കൃഷ്ണകുമാര്‍, രഞ്ജിത്ത് എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്യുക.
'എ ടെയില്‍ ഓഫ് കുഞ്ഞിത്തേയി' എന്ന ടാഗ് ലൈനില്‍ എത്തുന്ന ചിത്രത്തില്‍ ഗോവിന്ദന്
പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ നായികയായി എത്തുന്നു. കല്യാണി പണിക്കര്‍ ബിഗ് സ്ക്രീനില്‍ എത്തുന്ന ആദ്യ ചിത്രം കൂടി ആണ് 'മധുവിധു'. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ചിത്രമാണു 'മധുവിധു'. ഷറഫുദീനാണു നായകന്. സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശാന്തകുമാര്‍- മാളവിക കൃഷ്ണദാസ് എന്നിവര്‍ ആണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. ചിത്രം 2025 ല്‍ തീയേറ്ററുകളിലെത്തും. ഷൈലോക്ക് , മധുര മനോഹര മോഹം, പെറ്റ് ഡിറ്റക്ടീവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിബിന്‍ മോഹന്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് രചിച്ച ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഒരുപിടി സൂപ്പര്‍ ഹിറ്റ് മലയാളം, തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍
'പാതിരാത്രി' എന്നു പറയുമ്പോള്‍ത്തന്നെ ആ രാത്രിയുടെ ദുരൂഹതകള്‍ പരിചിത ഭാവത്തില്‍ നമ്മുടെ മുന്നിലെത്തും. ഇവിടെ ഇതു സൂചിപ്പിച്ചത് 'പാതിരാത്രി' എന്ന ചിത്രം നല്കുന്ന സൂചനയില്‍ നിന്നുമാണ്. ചിത്രത്തിന്റെതായി പുറത്തുവിട്ട ഒഫീഷ്യല്‍ ട്രെയ്ലറിലെ ചില പ്രസക്ത ഭാഗങ്ങള്‍ ഈ ദുരൂഹതകളിലേക്കു വിരല്‍ ചൂണ്ടുന്നതാണ്. അതിലെ ചില ഡയലോഗുകള്‍ നല്കുന്ന സൂചന ശ്രദ്ധിച്ചാല്‍ മനസിലാകും:
'സാര്‍, 40 കിലോ ഏലം, 34 കിലോ കുരുമുളക്, എട്ട് റബര്‍ ഷീറ്റ്, പിന്നെ ഒരു ബ്ലൂട്ടൂത്ത് സ്പീക്കര്‍... ഈ ബ്ളൂടുത്ത് സ്പീക്കറിന്റെ കൂടെ ഒരു സ്കോച്ച് വിസ്ക്കിയുണ്ടായിരുന്നോ? ഉണ്ടായിരുന്നു സാറെ പക്ഷെ ബോട്ടിലു കാലിയായിരുന്നു'
മമ്മൂട്ടി നായകനായ 'പുഴു' എന്ന ചിത്രത്തിനു ശേഷം രത്തീന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസിനു മുന്നോടിയായി
തായ്ലന്ഡില് നടക്കുന്ന 'കാട്ടാളന്' എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടന് ആന്റണി വര്‍ഗീസിന് (പെപ്പെ) അപകടം. ആനയുമായുള്ള ആക്ഷന്‍ നിറഞ്ഞ ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടെ സംഭവിച്ച അപകടത്തില്‍ താരത്തിന്റെ കൈയ്ക്ക് പൊട്ടലേറ്റതായാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെപ്പെ ഇപ്പോള്‍ വിശ്രമത്തിലാണ്. അപകട പശ്ചാത്തലത്തില്‍ 'കാട്ടാളന്' സിനിമയുടെ അടുത്ത ഷെഡ്യൂള്‍ താത്കാലികമായി മാറ്റിവച്ചു.
ലോക പ്രശസ്ത തായ്ലന്ഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ചിത്രമായ 'ഓങ്-ബാക്കി'ന്റെ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് 'കാട്ടാളന്' ഷൂട്ട് ആരംഭിച്ചത്.
ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോങ് എന്ന ആനയുടെ
ഉയര്‍ന്ന സ്വര്‍ണവില ഇന്ന് പുത്തന്‍ റെക്കോര്‍ഡ് തീര്‍ത്തിരിക്കുകയാണ്. ഒക്ടോബര്‍ 11ന് ഒരു പവന് സ്വര്‍ണത്തിന് വില 91,120 രൂപയാണ്. കഴിഞ്ഞ ദിവസം രാവിലെ വിലയിടിഞ്ഞു എങ്കിലും, ഉച്ചയ്ക്ക് ശേഷം വീണ്ടും വില ഉയര്‍ന്നു. 90,720 എന്ന പുതിയ റെക്കോര്‍ഡ് കുറിച്ചതും ഇതേദിവസം തന്നെ. ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ ഇപ്പോള്‍ നല്‍കേണ്ട തുക 11,390 രൂപയാണ്.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ്ണ വില പവന് 90,000 രൂപ കടന്ന്, ഒക്ടോബര്‍ 8 ന് 840 രൂപ ഉയര്‍ന്ന് 90,320 രൂപയിലെത്തി.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച യുഎസ്-ചൈന വ്യാപാര യുദ്ധം, റഷ്യ-യുക്രെയ്ന് സംഘര്‍ഷം, കുറഞ്ഞ അടിസ്ഥാന പലിശനിരക്കുകള്‍ കാരണം യുഎസ് ഡോളറിന്റെയും ബോണ്ടുകളുടെയും മൂല്യം ദുര്‍ബലമാകല്‍ എന്നിവയുള്‍പ്പെടെ നിരവധി ആഗോള ഘടകങ്ങള്‍ സ്വര്‍ണവിലയിലെ
ഗാസയില്‍ കൊല്ലപ്പെട്ട ആയിരക്കണക്കിന് നിഷ്കളങ്കരായ കുഞ്ഞുങ്ങള്‍ക്ക് സ്ക്രീനിന്റെ പകുതി പങ്കുവെച്ചു കൊണ്ടാണ് പ്രൈവറ്റ് സിനിമയുടെ 'എലോണ്‍' എന്ന പേരിലുള്ള 'ഫസ്റ്റ് സിംഗിള്‍' പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്.
Watch Video: -
ടൈറ്റില്‍ കാര്‍ഡിന്റെ ഫ്രെയിമില്‍ പലസ്തീന് പതാകയുടെ നിറത്തിലുള്ള ഓഡിയോ വേവും ശ്രദ്ധേയമാണ്. കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യവും ഇന്ദ്രന്‍സും മീനാക്ഷി അനൂപും പ്രധാനവേഷത്തിലെത്തുന്ന പ്രൈവറ്റിന്റെ 'ഫസ്റ്റ് സിംഗിളി'ല്‍ അണിയറക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്.
സരിഗമയാണ് ഗാനം പുറത്തിറക്കിയത്. ഇന്ദ്രന്‍സ്, മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവരെ
2025 ഒക്ടോബര്‍ 5 ന് കേറ്റ് 50-ാം ജന്മദിനം ആഘോഷിക്കും. ഈ സമയത്ത് പ്രിയപ്പെട്ട നായികയുടെ ആകെ സമ്പാദ്യത്തെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നു അമേരിക്കയിലെ ചില മാധ്യമങ്ങള്‍ കേറ്റ് വിന്‍സ്ലെറ്റിന്റെ ബാങ്ക് അക്കൗണ്ടില്‍ ഏകദേശം 65 മില്യണ്‍ യുഎസ് ഡോളറാണുള്ളത് (5,76,85,22,500 രൂപ). സെലിബ്രിറ്റി നെറ്റ് വര്‍ത്ത് നടത്തിയ സര്‍വേയിലാണ് ഈ റിപ്പോര്‍ട്ട്.
1975 ല്‍ ഇംഗ്ലണ്ടിലെ റീഡിംഗില്‍ ജനിച്ച കേറ്റ് വിന്‍സ്ലെറ്റ് സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ നിറഞ്ഞതും എന്നാല്‍, മകള്‍ക്ക് പിന്തുണ നല്‍കുന്നതുമായ ഒരു കുടുംബത്തിലേക്കാണ് പിറന്നത്. തന്റെ കുടുംബത്തോടൊപ്പം, അഭിനയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട കേറ്റ്, സ്കൂളില്‍ തന്റെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതില്‍ ശ്രമിച്ചു വിജയിച്ചു. കൗമാരപ്രായത്തില്‍, സാമ്പത്തിക
ഹൈദരാബാദിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മമ്മൂട്ടി എത്തി. ഹൈദരാബാദിലെ ബസ് ഭവനിലാണ് ഷൂട്ടിംഗ് നടക്കുക. 7 മാസത്തിനു ശേഷം സിനിമയിലേക്ക് തിരിച്ചു വരുന്ന മമ്മൂട്ടി മഹേഷ് നാരായണന് ഒരുക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം 'പേട്രിയറ്റ്' ലൊക്കേഷനിലാണ് മമ്മൂട്ടി. ഹൈദരാബാദിലാണ് ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ നടക്കുന്നത്. രാവിലെ 9 മണിക്ക് ശേഷം മമ്മൂട്ടി സെറ്റിലെത്തി.
നിലവില്‍ ഹൈദരബാദിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ആണ് മമ്മൂട്ടിയുള്ളത്. നഗരത്തില്‍ 4 ഇടങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്. സംവിധായകന് മഹേഷ് നാരായണന് ലോക്കേഷനില്‍ എത്തിയിട്ടുണ്ട്. തെലങ്കാന സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട് ആസ്ഥാനമായ ബസ് ഭവനില്‍ ആയിരിക്കും മമ്മൂട്ടി ആദ്യമെത്തുക.
''ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട