|
രോഗപ്രതിരോധശേഷിക്ക് വെറും വയറ്റില്‍ മഞ്ഞള്‍ വെള്ളം കുടിക്കുക എന്നു പറഞ്ഞ് റീല്‍സിലൂടെ വൈറലായ ഒരു ട്രെന്‍ഡ് ഉണ്ടായിരുന്നു. അത് എല്ലാവരിലും ഫലപ്രദമല്ല. ചില ആന്റിബയോട്ടിക്കുകള്‍, വിഷാദ രോഗത്തിനുള്ള ചില മരുന്നുകള്‍, രക്തസമ്മര്‍ദത്തിന് കഴിക്കുന്ന ചില മരുന്നുകള്‍ മുതലായവ മഞ്ഞള്‍ വെള്ളവുമായി ചേര്‍ന്ന് ചില പ്രതിപവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുണ്ട്. യൂറിനറി ഓക്ലേറ്റ് ലെവല്‍ ഉയരുകയും ഇത് മൂത്രാശയക്കല്ലിന് കാരണമാകുകയും ചെയ്തേക്കാം. മഞ്ഞള്‍ അറിയപ്പെടുന്ന ഒരു ബ്ലഡ് തിന്നറാണ്. മതിയായ രക്ത പരിശോധനയ്ക്ക് ശേഷം മാത്രം മഞ്ഞള്‍ വെള്ളം ഉപയോഗിക്കാം. വിഡിയോയില്‍ പറയുന്നത് പോലെ മഞ്ഞള്‍ ആന്റിഓക്സിഡന്റുകളുടെ കലവറ തന്നെയാണെങ്കിലും ട്രെന്‍ഡ് കണ്ണടച്ച് വിശ്വസിച്ച് പിന്തുടരുന്നത് വളരെ അപകടകരമാകാനുള്ള സാധ്യതയുമുണ്ട്. |