|
|
|
|
|
| ലോകം മുഴുവന് ചര്ച്ചയായി അംബാനി കുടുംബത്തിലെ കല്യാണത്തിന്റെ ആഡംബര മേളങ്ങള് |
|
സ്വര്ണം കൊണ്ടും വസ്ത്രം കൊണ്ടും ആഡംബരങ്ങളാലും ലോകം മുഴുവന് ചര്ച്ചയായി അംബാനി കുടുംബത്തിലെ വിവാഹം. പ്രീ വെഡ്ഡിങ് ആഘോഷങ്ങളില് വരന്റെ മാതാവായ നിത അംബാനി ധരിച്ചത് 500 കോടിയുടെ നെക്ലേസ് ആയിരുന്നു. പച്ച മരതകവും ഡയമണ്ടും കൊണ്ട് നിര്മിച്ചതായിരുന്നു ഈ ഹാരം. നെക്ലേസിന് ചേരുന്ന 53 കോടിയുടെ ഡയമണ്ട് മോതിരത്തിലും കമ്മലിലും ഫാഷനിസ്റ്റകളുടെ കണ്ണുടക്കിയിരുന്നു. ഐവറി ഗോള്ഡ് സാരിക്ക് അഴകേറ്റിയ ഈ ആഭരണം ലോകത്തെ ഏറ്റവും വിലയേറിയ നെക്ലേസുകളിലൊന്നാണ്. ഇതുകണ്ട് നെടുവീര്പ്പിട്ട സാധാരണക്കാര്ക്കായി രാജസ്ഥാനിലുള്ള ഒരു വ്യാപാരി ഈ മാലയുടെ പക്കാ കോപ്പി നിര്മിച്ച് 200 രൂപയില് താഴെ വിലയ്ക്ക് വിറ്റഴിച്ച വാര്ത്തയും വൈറലായി. 500 കോടിയുടെ മാലയുടെ 178 രൂപാ പതിപ്പുണ്ടാക്കിയ കക്ഷിയുടെ മാര്ക്കറ്റിങ് തന്ത്രവും |
|
Full Story
|
|
|
|
|
|
|
| ഒരു പവന് സ്വര്ണത്തിന് 53,840 രൂപ: പണിക്കൂലി ഉള്പ്പെടെ ഒരു പവന്റെ മാല വാങ്ങാന് അറുപതിനായിരം രൂപ വേണം |
|
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കൂടി. 160 രൂപ വര്ധിച്ച് ഒരു പവന് സ്വര്ണത്തിന്റെ വില 53,840 രൂപയായി. ഗ്രാമിന് 20 രൂപ കൂടി. 6730 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. കഴിഞ്ഞദിവസങ്ങളില് സ്വര്ണവില കുറഞ്ഞിരുന്നു. 440 രൂപ കുറഞ്ഞ ശേഷം രണ്ടുദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു.
ഒറ്റയടിക്ക് 520 രൂപ വര്ധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വര്ണവില പിന്നീട് കുറയുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്ണവില വീണ്ടും കൂടിയത്. മെയ് മാസം 20നാണ് 55,120 രൂപയായി ഉയര്ന്ന് സ്വര്ണവില പുതിയ ഉയരം കുറിച്ചത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്ണവിലയില് പ്രതിഫലിക്കുന്നത്. |
|
Full Story
|
|
|
|
|
|
|
| വേള്ഡ് മലയാളി കൗണ്സില് ബിസിനസ് ഫോറം ഇന്റര്നാഷണല് ബിസിനസ് കോണ്ക്ലേവ് |
|
ലണ്ടന്: വേള്ഡ് മലയാളി കൗണ്സില് ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ഇന്റര്നാഷണല് ബിസിനസ് കോണ്ക്ലേവിന് ലണ്ടന് ഒരുങ്ങുന്നു. ഈമാസം 29 മുതല് ഓഗസ്റ്റ് ഒന്നുവരെ ലണ്ടനിലെ ഡോക്ക്ലാന്സിലുള്ള ഹില്റ്റണ് ഡബിള് ട്രീയിലാണ് കോണ്ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. കോണ്ക്ലേവിന്റെ ഭാഗമായി ഇന്വസ്റ്റേഴ്സ് മീറ്റ്, മികച്ച സംരംഭകര്ക്കുള്ള പുരസ്കാരവിതരണം, വിവിധ ചര്ച്ചകള് തുടങ്ങിയ പരിപാടികള് സംഘടിപ്പിക്കും. ബിസിനസ്സിലെ പുത്തന് സാധ്യതകള് വിശദമായി ചര്ച്ച ചെയ്യും. അതോടൊപ്പം ബിസിനസ്സ് രംഗത്തെ പ്രമുഖരായ വ്യക്തിത്വങ്ങളോട് സംവദിക്കാനും അവരോട് കൈകോര്ത്ത് പ്രവര്ത്തിക്കാനുമുള്ള അവസരങ്ങളും ഒരുങ്ങും. ഒപ്പം സംരംഭകന്റെ ബിസിനസ് ചിന്തകളുമായി സമാനസ്വഭാവമുള്ള വ്യക്തിത്വങ്ങളെ കണ്ടെത്താനും |
|
Full Story
|
|
|
|
|
|
|
| എയര് കേരളയ്ക്ക് ചിറകു വിടരുന്നു: കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്ത്തനാനുമതി ലഭിച്ചുവെന്ന് ചെയര്മാന് |
|
കേരളം ആസ്ഥാനമായ എയര് കേരളക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്ത്തനാനുമതി ലഭിച്ചതായി പ്രാദേശിക എയര്ലൈന് കമ്പനിയായ സെറ്റ്ഫ്ലൈ - zettfly - ചെയര്മാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് യുപിസി. ദുബൈയില് നടത്തിയ വാര്ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര സര്വിസ് തുടങ്ങുന്നതിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ എന്ഒസി ലഭിച്ചത്.
എയര്കേരള യാഥാര്ഥ്യമാവുന്നതിലൂടെ കേരളത്തിന്റെ ടൂറിസം ട്രാവല് രംഗത്തു ഒരുവിപ്ലവം തന്നെ ഉണ്ടാകുമെന്നും കേരള പ്രവാസികളുടെ വിമാനയാത്ര ക്ലേശങ്ങള് വരും വര്ഷങ്ങളില് തന്നെ അറുതിവരുമെന്നും സെറ്റ്ഫ്ലൈ ഏവിയേഷന് വൈസ്ചെയര്മാന് അയ്യൂബ് കല്ലട പറഞ്ഞു.
തുടക്കത്തില് ടയര്2, ടയര്3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും |
|
Full Story
|
|
|
|
|
|
|
| ഊട്ടിയിലെ 52.35 ഏക്കര് വരുന്ന റേസ് കോഴ്സ് 130 വര്ഷങ്ങള്ക്ക് ശേഷം ഇക്കോ പാര്ക്ക് ആക്കി മാറ്റുന്നു |
|
ഊട്ടിയിലെ 52.35 ഏക്കര് വരുന്ന റേസ് കോഴ്സ് 130 വര്ഷങ്ങള്ക്ക് ശേഷം ഇക്കോ പാര്ക്ക് ആക്കി മാറ്റാന് തമിഴ്നാട് സര്ക്കാര്. ഇവിടം പൊതുജനങ്ങളുടെ ആവശ്യത്തിനായി ഉപയോഗിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് സര്ക്കാരിന്റെ നീക്കം.
ഇതിനായുള്ള പ്രാരംഭ പ്രവര്ത്തനങ്ങള് ഹോര്ട്ടികള്ച്ചര് വകുപ്പ് ശനിയാഴ്ചയോടെ ആരംഭിച്ചതായി റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു. 52.35 ഏക്കര് വരുന്ന റേസ് കോഴ്സ് മൈതാനം മദ്രാസ് റേസ് ക്ലബ്ബാണ് പാട്ടത്തിനെടുത്തിരുന്നത്. ഈ സ്ഥലം തിരികെ സര്ക്കാരിന് കൈമാറണമെന്ന് ക്ലബ്ബിനോട് ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു. പാട്ടത്തുക അടയ്ക്കുന്നതില് ക്ലബ്ബ് വീഴ്ച വരുത്തിയിരുന്നു. കുടിശ്ശികയായി ഏകദേശം 822 കോടിയോളം രൂപ നല്കാനുണ്ടായിരുന്നു. 2001 മുതല് ക്ലബ് പാട്ടത്തുക |
|
Full Story
|
|
|
|
|
|
|
| ലോകത്തെ കോടീശ്വരന്മാരുടെ ഇടയില് മൊത്തം സമ്പാദ്യം ഇടിഞ്ഞ് ഇല്ലാതാകുന്നത് സഹിച്ചു നില്ക്കുന്നു ഇലോണ് മസ്ക് |
|
അടുത്ത കാലത്ത് സ്വന്തം സമ്പത്തില് ഏറ്റവും കൂടുതല് ഇടിവ് നേരിട്ട വ്യക്തി ഇലോണ് മസ്കാണ്. മസ്കിന്റെ ആസ്തി 251.3 ബില്യണില് നിന്നും 221.4 ബില്യണ് ഡോളറായി കുറഞ്ഞു. ലോകത്തെ ഏറ്റവും വലിയ പത്ത് സമ്പന്നരുടെ ആകെ സമ്പത്ത് 2023 അവസാനത്തോടെ 1.47 ട്രില്ല്യണ് ഡോളറില് നിന്നും ജൂണ് അവസാനത്തോടെ 1.66 ട്രില്ല്യണ് ഡോളറായി വര്ധിക്കുകയാണ് ചെയ്തത്. മസ്കിന്റെ സമ്പത്താകട്ടെ ഇടിയുകയാണ് ചെയ്തത്. ഇലോണ് മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ റോക്കറ്റുകള് തകര്ന്ന് തരിപ്പണമാകുന്ന പല ദൃശ്യങ്ങളും വൈറലാണ്. ഏതാണ്ട് ഇതിന് സമാനമായ രീതിയിലാണ് മസ്കിന്റെ സമ്പത്തും തകര്ന്നടിയുന്നത്.
ഇലോണ് മസ്കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന നിര്മാണ കമ്പനിയായ ടെസ്ലയുടെ വില്പനയും ലാഭവും കുറഞ്ഞതോടെ ഓഹരി വിപണിയില് |
|
Full Story
|
|
|
|
|
|
|
| ജോലി ഭാരവും മാനസിക സമ്മര്ദ്ദവും മൂലം റോബോട്ട് ആത്മഹത്യ ചെയ്തു |
|
ദക്ഷിണ കൊറിയയിലാണ് സംഭവം. ടൈംസ് ഓഫ് ഇന്ത്യ ഉള്പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്ത്ത റിപ്പോര്ട്ട് ചെയ്യുന്നത്. റോബോട്ട് ജോലി ചെയ്യുന്ന ഓഫീസ് പ്രവര്ത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില് നിന്നും താഴേക്ക് വീണ നിലയില് കണ്ടെത്തുകയായിരുന്നു.
ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗണ്സിലില് അഡ്മിനിസ്ട്രേഷന് ഓഫീസറായി ജോലി ചെയ്യുകയായിരുന്ന റോബോട്ടാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കാലിഫോര്ണിയ ആസ്ഥാനമായ ബെയര് റോബോട്ടിക്സ് നിര്മ്മിച്ച റോബോട്ട് 2023 ആഗസ്റ്റിലാണ് ജോലി ആരംഭിച്ചത്. |
|
Full Story
|
|
|
|
|
|
|
| കേരളത്തില് ഫോണ് റീചാര്ജ് തുക പൊടുന്നനെ ഉയര്ന്നു:ജിയോയ്ക്കു പിന്നാലെ മറ്റു കമ്പനികളും തുക കൂട്ടി |
|
റിലയന്സ് ജിയോയ്ക്കും എയര്ടെലിനും പിന്നാലെ വോഡഫോണ് ഐഡിയയും നിരക്ക് വര്ധിപ്പിച്ചു. ജൂലൈ 3 മുതല് ജിയോയുടെയും എയര്ടെല്ലിന്റെയും പുതിയ നിരക്ക് പ്രാബല്യത്തില് വരും. ഉപഭോക്താവില് നിന്നുള്ള ശരാശരി വരുമാനം വര്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.മെച്ചപ്പെട്ട രീതിയില് ടെലികോം കമ്പനികള്ക്ക് പ്രവര്ത്തിക്കണമെങ്കില് ഉപഭോക്താവില് നിന്നുള്ള ശരാശരി വരുമാനം 300 രൂപയില് കൂടുതല് വേണമെന്ന നിലപാടാണ് എയര്ടെല് താരിഫ് ഉയര്ത്താന് കാരണം.
ജൂലായ് നാല് മുതല് വര്ധനവ് നിലവില് വരും. എയര്ടെലിന് സമാനമായ നിരക്ക് വര്ധനയാണ് വോഡഫോണ് ഐഡിയയിലും വരുത്തിയിരിക്കുന്നത്. നിലവില് വോഡഫോണ് ഐഡിയയുടെ ഏറ്റവും ചെറിയ പ്ലാനിന് 179 രൂപയാണ് വില. ഇത് 199 രൂപയായി വര്ധിപ്പിച്ചു.
പ്രതിദിനം 1 ജിബി ഡാറ്റ |
|
Full Story
|
|
|
|
| |