Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.2212 INR  1 EURO=105.0751 INR
ukmalayalampathram.com
Thu 11th Dec 2025
ബിസിനസ്‌
  16-09-2024
ഓണത്തിന് മദ്യവില്‍പനയില്‍ കുറവ്; കേരളത്തിലെ പുതുതലമുറയില്‍ പ്രതീക്ഷ
കേരളത്തില്‍ ഓണക്കാലത്ത് മദ്യവില്‍പ്പന കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 14 കോടി രൂപയുടെ കുറവാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ 701 കോടി രൂപയുടെ കച്ചവടമാണ് നടന്നത്. ഈ ദിവസങ്ങളില്‍ കഴിഞ്ഞവര്‍ഷം 715 കോടിയുടെ മദ്യം വിറ്റിരുന്നു.

അതേസമയം, ഉത്രാട ദിവസത്തെ മദ്യ വില്‍പ്പനയില്‍ 4 കോടിയുടെ വര്‍ധനയുണ്ടായിട്ടുണ്ട്. ഉത്രാട ദിവസം 124 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. ഇന്ന് ബെവ്കോ അവധിയാണ്. നാളെയും മറ്റന്നാളുമുള്ള കണക്ക് കൂടി നോക്കിയാണ് അന്തിമ വില്‍പ്പനയുടെ എത്രയെന്ന് കണക്കാക്കുന്നത്.
Full Story
  31-08-2024
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍: ഗൗതം അദാനി; ആകെ ആസ്തി 11.6 ലക്ഷം കോടി
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ എന്ന നേട്ടം സ്വന്തമാക്കി ഗൗതം അദാനി. ഹുറൂണ്‍ ഇന്ത്യ സമ്പന്ന പട്ടികയിലാണ് 11.6 ലക്ഷം കോടി രൂപ ആസ്തിയുമായി ഗൗതം അദാനിയും കുടുംബവും ഒന്നാം സ്ഥാനത്തേക്ക് കയറിയത്. 2024 ജൂലൈ 31 വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഹുറൂണ്‍ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 10.14 ലക്ഷം കോടി രൂപ ആസ്തിയുമായി മുകേഷ് അംബാനിയും കുടുംബവും രണ്ടാമതാണ്. 3.14 ലക്ഷം കോടി രൂപ ആസ്തിയുമായി എച്ച്സിഎല്‍ ഗ്രൂപ്പ് സാരഥി ശിവ് നാടാരും കുടുംബവുമാണ് മൂന്നാം സ്ഥാനത്ത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി സൈറസ് എസ് പൂനാവാലയും കുടുംബവും 2.89 ലക്ഷം കോടിയുമായി നാലാംസ്ഥാനത്തെത്തി.

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ ആദ്യമായി ഹുറൂണ്‍ ഇന്ത്യ റിച്ച്
Full Story
  22-08-2024
എണ്ണ വാങ്ങുന്നതില്‍ ലോകത്ത് ഒന്നാം സ്ഥാനം ഇന്ത്യക്ക്; ചൈനയെ പിന്‍തള്ളി ഇന്ത്യ
ചൈനയുടെ ഇറക്കുമതിയെ മറികടന്ന് എണ്ണ വാങ്ങലില്‍ മുന്‍പന്തിയില്‍ ഇന്ത്യ. ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങി ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതിക്കാരായി മാറിയിരിക്കുന്നു ഇന്ത്യ. ഇറക്കുമതി പ്രതിദിനം റെക്കോര്‍ഡ് 2.07 ദശലക്ഷം ബാരലായി. ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയില്‍ സ്രോതസ്സാണ് റഷ്യ. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 36 ശതമാനം വരും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി. റഷ്യയും ഉക്രൈനും തമ്മിലുള്ള പോരാട്ടം 2022 ല്‍ ആരംഭിച്ചതുമുതല്‍, ഇന്ത്യ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നുണ്ട്.
യുക്രൈനില്‍ യുദ്ധം ആരംഭിച്ചപ്പോള്‍, യൂറോപ്പ് എണ്ണ, പ്രകൃതി വാതക ഇറക്കുമതിയുടെ വലിയൊരു ഭാഗം മിഡില്‍ ഈസ്റ്റിലേക്ക് മാറ്റി . യൂറോപ്പ് ഉയര്‍ന്ന വില നല്‍കിയതിനാല്‍ മിക്ക മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ വിതരണക്കാരും യൂറോപ്പിന് പ്രാമുഖ്യം
Full Story
  22-08-2024
യന്ത്രമനുഷ്യന്മാരെ നടക്കാന്‍ പഠിപ്പിക്കാന്‍ ആളെ ആവശ്യമുണ്ട്; ഒരു മണിക്കൂറിന് 2000 രൂപ ശമ്പളം

യന്ത്രറോബോട്ടുകളെ പിച്ചവച്ചു നടക്കാന്‍ പഠിപ്പിക്കുന്നതിനായി ആളെ ആവശ്യമുണ്ടെന്നു ലോക പ്രശസ്തമായ ടെസ്ല കമ്പനി അറിയിക്കുന്നു. ജോലിക്കാരന്റെ യോഗ്യത- 5 അടി 7 ഇഞ്ച് ഉയരം അല്ലെങ്കില്‍ 5 അടി 11 ഇഞ്ച് ഉയരം. ഏഴ് മണിക്കൂറോ അതിലധികമോ നേരം വിആര്‍ ഹെഡ്സൈറ്റ് ധരിക്കണം. 30 പൗണ്ട് വരെ ഭാരം ഉയര്‍ത്തേണ്ടിവരും.


ഒരു മണിക്കൂര്‍ ജോലിക്ക് രണ്ടായിരം രൂപ മുതല്‍ നാലായിരം വരെ. മോഷന്‍ ക്യാപ്ചര്‍ സ്യൂട്ടുകളും വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകളും ധരിച്ചാണ് ഹ്യൂമനോയിഡ് റോബോട്ടുകളെ പരിശീലിപ്പിക്കേണ്ടത്.

Full Story
  11-08-2024
അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് തള്ളി
അദാനി ഗ്രൂപ്പിനെതിയായ ആരോപണങ്ങള്‍ കൃത്യമായി അന്വേഷിച്ചിട്ടുണ്ടെന്നു സെബി.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ സെബി തള്ളിക്കളഞ്ഞു. വിരുദ്ധ താല്പര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സെബിക്ക് ആഭ്യന്തര സംവിധാനങ്ങള്‍ ഉണ്ട്. നിക്ഷേപങ്ങള്‍ സംബന്ധിച്ച് ചെയര്‍പേഴ്‌സണ്‍ മാധബി പുരി യഥാസമയം തന്നെ അറിയിച്ചിരുന്നു. ഓഹരി വിപണിയുടെ സമഗ്രത ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സെബി വ്യക്തമാക്കി.
റിയല്‍ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റുകകളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഒരു ബഹുരാഷ്ട്ര കമ്പനിയെ അനുകൂലിക്കുന്നതാണെന്ന ആരോപണങ്ങള്‍ അനുചിതമാണെന്ന് സെബി. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സെബിയുടെ നടപടിയെ ചോദ്യം ചെയ്യുകയാണ് ഹിന്‍ഡന്‍ബര്‍ഗെന്ന് വിമര്‍ശനം
Full Story
  10-08-2024
കൊച്ചി അധികം വൈകാതെ ഇന്ത്യയിലെ നമ്പര്‍ വണ്‍ നഗരമായി മാറുമെന്ന് സര്‍വേ റിപ്പോര്‍ട്ട്

കൊളീര്‍സ് ഇന്ത്യ നടത്തിയ അവലോകന റിപ്പോര്‍ട്ടില്‍ കൊച്ചിയുടെ വളര്‍ച്ചയെക്കുറിച്ച് വന്‍ പ്രതീക്ഷ. രാജ്യത്തെ 100 എമര്‍ജിങ് സിറ്റികളുടെ നിരയില്‍ കൊച്ചിയുമുണ്ട്. ദ്രുദഗതിയില്‍ വളരുന്ന നഗരമെന്നാണ് കൊച്ചിയെ വിശേഷിപ്പിച്ചിട്ടുള്ളത്. അമൃത്സര്‍, അയോധ്യ, ജയ്പൂര്‍, കാന്‍പൂര്‍, ലഖ്നൗ, വാരാണസി, പാറ്റ്‌ന, പുരി, ദ്വാരക, നാഗ്പൂര്‍, ഷിര്‍ദ്ദി, സൂറത്ത്, കോയമ്പത്തൂര്‍, തിരുപ്പതി, വിശാഖപട്ടണം, എന്നിവയ്ക്ക് പുറമെ ഇന്‍ഡോറുമാണ് ഈ 17 നഗരങ്ങളുടെ പട്ടികയിലുള്ളത്.


30 നഗരങ്ങള്‍ ഇതിനോടകം അത്യധികം വളര്‍ച്ചാ സാധ്യതയുള്ള നഗരങ്ങളായി മാറിക്കഴിഞ്ഞു. 2050 ഓടെ രാജ്യത്തെ 100 പ്രധാന നഗരങ്ങളില്‍ പത്ത് ലക്ഷത്തിലേറെ പേര്‍ താമസക്കാരുണ്ടാകുമെന്നാണ് കരുതുന്നത്. നിലവില്‍ ഇത്രയും ജനസംഖ്യയുള്ളത് രാജ്യത്തെ എട്ട്

Full Story
  27-07-2024
മൂന്ന് വര്‍ഷത്തേക്ക് വിജയ് മല്യയെ ഓഹരി വിപണിയില്‍ നിന്നു വിലക്കി
വിജയ് മല്യയെ ഓഹരി വിപണിയില്‍ നിന്നും മൂന്ന് വര്‍ഷത്തേക്ക് വിലക്കി. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയാണു വിലക്കേര്‍പ്പെടുത്തിയത്. യുബിഎസ് എജിയിലുള്ള വിദേശബാങ്ക് അക്കൗണ്ടുകള്‍ വഴി ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് നിക്ഷേപം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

യുണൈറ്റഡ് ബ്രൂവറീസിന്റെ മുന്‍ മേധാവിയും യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ (യുഎസ്എല്‍) പ്രധാന ഓഹരി പങ്കാളിയുമാണഅ വിജയ് മല്യ. സ്വന്തം കമ്പനികളുടെ ഓഹരികള്‍ പരോക്ഷമായി വ്യാപാരം ചെയ്യുന്നതിനുള്ള നീക്കം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സെബി ചീഫ് ജനറല്‍ മാനേജര്‍ അനിത അനൂപ് നടപടിയെടുത്തത്.

വിദേശ നിക്ഷേപ സ്ഥാപനമായ (എഫ്‌ഐഐ) യുബിഎസ് എജി വഴി ലണ്ടനിലെ ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് ഇടപാടുകള്‍ നടന്നതെന്നും
Full Story
  17-07-2024
കൃത്യസമയം പാലിക്കുന്നതില്‍ ഒന്നാം സ്ഥാനത്ത് ആകാശ എയര്‍: രണ്ടാം സ്ഥാനത്ത് ഇന്‍ഡിഗോ
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നല്‍കിയ കണക്കുകള്‍ പ്രകാരം 92.6% സമയനിഷ്ഠ പാലിക്കുന്ന എയര്‍ലൈനാണ് ആകാശ എയര്‍. ഇന്‍ഡിഗോ, വിസ്താര എന്നിവയെ പിന്തള്ളിയാണ് ആകാശ എയര്‍ ഒന്നാമതെത്തിയത്. സമയനിഷ്ഠ പാലിക്കുന്ന കാര്യത്തില്‍ ഇന്‍ഡിഗോ രണ്ടാം സ്ഥാനത്താണ്(90.3%), വിസ്താര മൂനാം സ്ഥാനത്തും(89.5%). സ്പൈസ്ജെറ്റ് ആണ് സമയനിഷ്ഠയുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍. 60.9% മാത്രമാണ് സ്പൈസ്ജെറ്റ് കൃത്യത പുലര്‍ത്തുന്നത്. 2023 ജൂണില്‍ സര്‍വീസുകളില്‍ (ഓണ്‍-ടൈം പെര്‍ഫോമന്‍സ് - ഒ.ടി.പി) സമയക്രമം നോക്കിയാണ് ഡിജിസിഎ പട്ടിക തയ്യാറാക്കിയത്. കൃത്യസമയം പാലിക്കുന്നതുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ റാങ്കിംഗ് ലിസ്റ്റ് പ്രകാരം ഒന്നാം സ്ഥാനം നേടി ആകാശ എയര്‍.
Full Story
[8][9][10][11][12]
 
-->




 
Close Window