|
|
|
|
|
| ലോകത്തെ അമ്പരപ്പിക്കുന്ന തരത്തില് ഇന്ത്യ എഐ ഉപയോഗിക്കുമെന്ന് റിലയന്സ് ഇന്ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി |
|
മുംബൈയില് നടന്ന എഐ സമ്മിറ്റ് ഇന്ത്യയില് പ്രമുഖ ചിപ്പ് നിര്മാണ കമ്പനിയായ എന്വിഡിയയുടെ സിഇഒ ജെന്സന് ഹുവാംഗുമായി നടത്തിയ സംഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
''നമ്മുടെ രാജ്യത്തിന്റെ ശരാശരി പ്രായം 35 വയസ്സിന് താഴെയാണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ നയിക്കുന്നത് പുതിയ സാങ്കേതികവിദ്യ മാത്രമല്ല, അഭിലാഷങ്ങളുമാണ്. ഇന്ത്യക്കാരെന്ന നിലയില് നമുക്ക് ധാരാളം പ്രതിഭകളുണ്ട്. അതിവേഗം വളരുന്ന വ്യവസായങ്ങളുടെ കേന്ദ്രമായി ഇന്ത്യ മാറിയിരിക്കുന്നു. ഞങ്ങള് ബഹിരാകാശ ഗവേഷണം നടത്തുന്നു. ചിപ്പുകള് നിര്മിക്കാന് പോകുന്നു,'' അദ്ദേഹം പറഞ്ഞു. |
|
Full Story
|
|
|
|
|
|
|
| വിമാനയാത്ര നക്ഷത്രത്തിളക്കമാക്കാന് ഖത്തര് എയര്വേയ്സ്; എല്ലാ യാത്രക്കാര്ക്കും സ്റ്റാര്ലിങ്ക് സേവനം |
|
ലോകത്തില് ആദ്യമായി സ്റ്റാര്ലിങ്ക് ഇന്റര്നെറ്റ് സജ്ജീകരിച്ച ബോയിംഗ് 777 വിമാനവുമായി ഖത്തര് എയര്വേയ്സ്. ഇന്ന് ദോഹയില് നിന്ന് ലണ്ടനിലേക്കാണ് സ്റ്റാര്ലിങ്ക് ഘടിപ്പിച്ച ബോയിംഗ് 777 വിമാന സര്വീസ് നടത്തിയത്. യാത്രക്കാര്ക്ക് സ്റ്റാര്ലിങ്ക് അള്ട്രാ-ഹൈ-സ്പീഡ്, ലോ-ലേറ്റന്സി ഇന്റര്നെറ്റ് വാഗ്ദാനം ചെയ്യുന്ന മെന മേഖലയിലെ ഏറ്റവും വലുതും ആദ്യത്തെതുമായ കാരിയറാണ് ഖത്തര് എയര്വേസ്.
എല്ലാ യാത്രക്കാര്ക്കും സ്റ്റാര്ലിങ്ക് സേവനം സൗജന്യമാണ്. കൂടാതെ, ബോര്ഡിങ് ഗേറ്റ് മുതല് തന്നെ ഇവ ഉപയോഗിക്കാം. 2024 അവസാനത്തോടെ സ്റ്റാര്ലിങ്ക് ഘടിപ്പിച്ച 12 ബോയിംഗ് 777-300 വിമാനങ്ങള് അവതരിപ്പിക്കും. 2025-ല് ഖത്തര് എയര്വേയ്സിന്റെ മുഴുവന് ബോയിംഗ് 777 ഫ്ലീറ്റിലും - എയര്ബസ് A350 ഫ്ലീറ്റിലും സ്റ്റാര്ലിങ്ക് |
|
Full Story
|
|
|
|
|
|
|
| ടെലെഗ്രാഫ് ട്രാവല് സര്വേയില് ഒന്നാം സ്ഥാനത്ത് എമിറേറ്റ്സ് എയര്ലൈന് |
|
ലോകത്തിലെ വിമാനക്കമ്പനികളെ 30 ല് അധികം മാനദണ്ഡങ്ങളുടെ അളവുകോലിലൂടെ പരിശോധിച്ചണ് റാങ്കിങ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തൊണ്ണൂറോളം വിമാനക്കമ്പനികളെ, ലെഗ്റൂം, സമയ കൃത്യത, അനുവദിക്കുന്ന ബാഗേജ്, റൂട്ട് നെറ്റ്വര്ക്ക്, ഹോം എയര്പോര്ട്ടിന്റെ ഗുണനിലവാരം, വിമാനങ്ങളുടെ കാലപ്പഴക്കം, റിവാര്ഡ് പോഗ്രാമുകളുടെ മൂല്യം, വിമാനത്തില് നല്കുന്ന ഭക്ഷണങ്ങളുടെ സ്വാദ് എന്ന് തുടങ്ങി 30 ല് അധികം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില് വിശകലനം ചെയ്താണ് റിപ്പോര്ട്ട് തയ്യാറാക്കിയത്.
അതോടൊപ്പം ആഗോളാടിസ്ഥാനത്തില് നടന്ന, വിമാനക്കമ്പനികളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട പ്രധാന സര്വ്വേ ഫലങ്ങളും പരിഗണിക്കപ്പെട്ടു. ഇതിനോടൊപ്പം 30,000 ഓളം വായനക്കാര് വോട്ടിംഗില് പങ്കെടുത്ത കഴിഞ്ഞ വര്ഷത്തെ ടെലെഗ്രാഫ് ട്രാവല് |
|
Full Story
|
|
|
|
|
|
|
| ഫോബ്സ് ഇന്ത്യയുടെ പട്ടികയില് മുകേഷ് അംബാനിയുടെ ആകെ ആസ്തി 893,760 കോടി രൂപ: സമ്പന്നരുടെ നിരയില് ഒന്നാം സ്ഥാനം |
|
ഇന്ത്യയിലെ സമ്പന്നരുടെ ഈ വര്ഷത്തെ പട്ടിക പുറത്തുവിട്ട് ഫോബ്സ് ഇന്ത്യ. 108 ബില്ല്യണ് ഡോളറിന്റെ(ഏകദേശം 893,760 കോടി രൂപ) ആസ്തിയുമായി റിലയന്സ് ഇന്ഡസ്ട്രീസ് ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിര്ത്തി. ഇന്ത്യയിലെ സമ്പന്നരായ 100 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.
റിലയന്സ് നിക്ഷേപകര്ക്ക് ദീപാവലി സമ്മാനമായി ബോണസ് ഓഹരികള് മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ഡോളറിന്റെ മുന്നേറ്റത്തില് കഴിഞ്ഞ ഒരു വര്ഷത്തിനിടെ ഏറ്റവും അധികം നേട്ടമുണ്ടാക്കിയ രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം. കഴിഞ്ഞ ഒരു വര്ഷത്തിനിടെ മുകേഷ് അംബാനിയുടെ സമ്പത്ത് 27.5 ബില്ല്യണ് ഡോളര് വര്ധിച്ച് 119.5 ഡോളറായതായി ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്ട്ടില് പറയുന്നു. മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി |
|
Full Story
|
|
|
|
|
|
|
| രത്തന് ടാറ്റ അന്തരിച്ചു; 10,000 കോടിയില് നിന്ന് ടാറ്റ കമ്പനിയുടെ വരുമാനം 100 ബില്യണ് ഡോളറിലേക്ക് എത്തിച്ച പ്രതിഭ |
|
ഇന്ത്യയുടെ രാഷ്ട്രീയ - ബിസിനസ് ചരിത്രത്തില് വ്യക്തിമുദ്ര പതിച്ച പ്രമുഖ വ്യക്തിത്വങ്ങളില് എക്കാലത്തും തിളങ്ങുന്ന മുഖമായി നിന്നിട്ടുള്ള രത്തന് ടാറ്റ അന്തരിച്ചു. എണ്പത്തിയാറാം വയസ്സിലാണ് വേര്പാട്. മുംബൈയിലെ ആശുപത്രിയില് ചികിത്സയിലിരിക്കെ രാത്രി 11.30 യോടെയാണ് അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നത്.
10000 കോടി രൂപയില് നിന്ന് കമ്പനിയുടെ വരുമാനം 100 ബില്യണ് ഡോളറിലേക്ക് ഉയര്ന്നത് അദ്ദേഹത്തിന്റെ കാലത്താണ്. കമ്പനിയില് ഇദ്ദേഹം സ്ഥാനമൊഴിഞ്ഞ ശേഷം സൈറസ് മിസ്ത്രി ചെയര്മാനായി എത്തിയെങ്കിലും പിന്നീടുണ്ടായ തര്ക്കം വലിയ വാര്ത്തയായിരുന്നു. 2016 ഒക്ടോബറില് സൈറസ് മിസ്ത്രിയെ ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇടക്കാല ചെയര്മാനായി രത്തന് |
|
Full Story
|
|
|
|
|
|
|
| കുട്ടികള്ക്കും സീറ്റ് ബെല്റ്റ് നിര്ബന്ധം; 4 വയസ്സില് താഴെയുള്ളവര് ഹെല്മെറ്റ് ധരിച്ചില്ലെങ്കിലും പിഴ: നിയമം ഡിസംബര് മുതല് |
|
കേരളത്തില് കുട്ടികള്ക്ക് പ്രത്യേക സീറ്റ് ബെല്റ്റ് നിര്ബന്ധമാക്കി മോട്ടോര് വാഹന വകുപ്പ്. ഒന്ന് മുതല് നാല് വയസുവരെയുള്ള കുട്ടികള്ക്കാണ് സീറ്റ് ബെല്റ്റ് നിര്ബന്ധമാണ്. ഇരുചക്ര വാഹനത്തില് കുട്ടികള്ക്കും ഹെല്മറ്റ് നിര്ബന്ധമാക്കി. 4 വയസിന് മുകളിലുള്ള കുട്ടികള്ക്കാണ് ഇരുചക്ര വാഹനത്തില് ഹെല്മറ്റ് നിര്ബന്ധം.
ഈ മാസം സമൂഹ മാധ്യമങ്ങളിലൂടെ ഉള്പ്പെടെ ബോധവത്കരണം നടത്തും. അടുത്ത മാസം താക്കീത് നല്കും. ഡിസംബര് മുതല് സെറ്റ് ബെല്റ്റ് ഇല്ലെങ്കില് പിഴ ഈടാക്കുമെന്ന് എംവിഡി അറിയിച്ചു.
നാല് വയസുവരെയുള്ള കുട്ടികള്ക്ക് വാഹനത്തിന് പിന്നിലെ സീറ്റില് റീസ്ട്രെയിന്ഡ് സീറ്റ് ബല്റ്റ് സിസറ്റം സജ്ജമാക്കണമെന്ന് നിര്ദേശം. 4 വയസിന് മുകളിലും 14 വയസ് വരെയും 135 സെന്റീമീറ്റര് ഉയരത്തില് |
|
Full Story
|
|
|
|
|
|
|
| പ്രവാസികളുടെ നോര്ക്കയുമായി സഹകരിച്ചു പ്രവര്ത്തിക്കാന് സാധ്യതകള് അന്വേഷിച്ച് തമിഴ്നാട് സംഘം |
|
സംസ്ഥാന പ്രവാസികാര്യ വകുപ്പിന്റെ കീഴിലുള്ള നോര്ക്ക റൂട്ട്സിന്റെ പദ്ധതികളും സേവനങ്ങളും മനസിലാക്കുന്നതിനും പരസ്പര സഹകരണ സാധ്യതയുള്ള മേഖലകള് കണ്ടെത്തുന്നതിനുമായി തമിഴ്നാട് പ്രവാസി ക്ഷേമ ബോര്ഡ് കമ്മീഷണര് ബി കൃഷ്ണമൂര്ത്തിയുടെ നേതൃത്വത്തിലുള്ള നാല് അംഗ പ്രതിനിധി സംഘം തിരുവനന്തപുരം നോര്ക്ക സെന്റര് സന്ദര്ശിച്ചു. നോര്ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, നോര്ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര് അജിത് കോളശേരി എന്നിവരുമായി സംഘം ചര്ച്ച നടത്തി.
തമിഴ്നാട് പ്രവാസി ക്ഷേമ ബോര്ഡിനെ പ്രതിനിധീകരിച്ച് ബോര്ഡ് അംഗങ്ങളായ ജി.വി. റാം, ധ്രുവ് ഗോയല്, ഭരത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. നോര്ക്ക വകുപ്പിന്റെയും നോര്ക്ക റൂട്ട്സിന്റെയും പ്രവര്ത്തനങ്ങള് ഡോ. കെ. വാസുകിയും അജിത് |
|
Full Story
|
|
|
|
|
|
|
| അമേരിക്കന് സ്ട്രീമിംഗ് സ്ഥാപനമായ നെറ്റ്ഫ്ളിക്സിനെതിരേ അന്വേഷണം ആരംഭിച്ച് ഇന്ത്യ; വിസാ നിയമം ലംഘിച്ചുവെന്ന് ആരോപണം |
|
അമേരിക്കന് സ്ട്രീമിംഗ് സ്ഥാപനമായ നെറ്റ്ഫ്ളിക്സിനെതിരേ അന്വേഷണം ആരംഭിച്ച് ഇന്ത്യ. സ്ഥാപനം വിസ നിയമങ്ങള് ലംഘിച്ചതായും വംശീയ വിവേചനം നടത്തുന്നതുമായുള്ള ആരോപണങ്ങളിലാണ് അന്വേഷണം നടത്തുന്നത്. 2020ല് കമ്പനി വിട്ട നെറ്റ്ഫ്ളിക്സിന്റെ മുന് ബിസിനസ് ആന്ഡ് ലീഗല് അഫയേഴ്സ് ഡയറക്ടര് നന്ദിനി മെഹ്തയാണ് ഇത് സംബന്ധിച്ച ആരോപണങ്ങള് ഉന്നയിച്ചത്. മെഹ്തയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അയച്ച ഇമെയില് അന്വേഷണത്തിന്റെ വിശദാംശങ്ങള് ഉള്പ്പെട്ടിരിക്കുന്നതായി വാര്ത്താ ഏജന്സിയായ റോയിട്ടേഴ്സ് റിപ്പോര്ട്ടു ചെയ്തു.
നെറ്റ്ഫ്ളിക്സിന്റെ ഇന്ത്യയിലെ ബിസിനസുമായി ബന്ധപ്പെട്ട് വിസ, നികുതി ലംഘനം എന്നിവസംബന്ധിച്ച അന്വേഷണമാണ് നടക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴില് പ്രവര്ത്തിക്കുന്ന |
|
Full Story
|
|
|
|
| |