|
|
|
|
|
| മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിനു മുന്‍പ് നിര്‍ധനരായ യുവതീ-യുവാക്കള്‍ക്ക് സമൂഹ വിവാഹം |
|
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയും എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ സിഇഒയും വൈസ് ചെയര്‍മാനുമായ വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റിന്റെയും വിവാഹം മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ജൂലൈ 12ന് നടക്കും.
പ്രീ വെഡ്ഡിങ് ആഘോഷങ്ങളുടെ ഭാഗമായി നിര്‍ധനരായ യുവതീയുവാക്കള്‍ക്കായി സമൂഹ വിവാഹം സംഘടിപ്പിക്കുകയാണ് അംബാനി കുടുംബം. ജൂലൈ 2ന് വൈകിട്ട് 4.30ന് മഹാരാഷ്ട്രയിലെ പാല്‍ഗഢിലെ സ്വാമി വിവേകാനന്ദ വിദ്യാമന്ദിറിലാണ് സമൂഹ വിവാഹം നടക്കുക. |
|
Full Story
|
|
|
|
|
|
|
| കേന്ദ്ര സര്‍ക്കാന് ഈ വര്‍ഷം ചെലവാക്കാന്‍ 2.11 ലക്ഷം കോടി രൂപയുടെ ലാഭവിഹിതം അനുവദിച്ച് റിസര്‍വ് ബാങ്ക് |
|
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 2024 സാമ്പത്തിക വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാരിന് ഏകദേശം 2.11 ലക്ഷം കോടി രൂപയുടെ ലാഭവിഹിതം അനുവദിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഏകദേശം 140 ശതമാനം വര്‍ധനവാണിത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ 87,416 കോടി രൂപ മിച്ചമായി കേന്ദ്രത്തിന് കൈമാറിയിരുന്നു. മുംബൈയില്‍ നടന്ന ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡിന്റെ 608-ാമത് മീറ്റിംഗില്‍ നിലവിലെ ആഗോള, ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
2,10,874 കോടി രൂപ മിച്ചമായി കൈമാറാന്‍ ബോര്‍ഡ് യോഗം തീരുമാനിക്കുകയായിരുന്നു. '2018-19 മുതല്‍ 2021-22 വരെയുള്ള വര്‍ഷങ്ങളില്‍ കോവിഡ് മഹാമാരി അടക്കമുള്ള വിവിധ കാരണങ്ങളാല്‍ റിസര്‍വ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റിന്റെ 5.50 ശതമാനത്തില്‍ കണ്ടിന്ജന്റ് റിസ്‌ക് ബഫര്‍ (crb) നിലനിര്‍ത്താന്‍ ബോര്‍ഡ് |
|
Full Story
|
|
|
|
|
|
|
| എയര്‍ ഇന്ത്യയില്‍ കൂട്ടത്തോടെ ലീവ് എടുത്ത ജീവനക്കാരെ പിരിച്ചുവിട്ടു; തൊട്ടു പിന്നാലെ തിരിച്ചെടുത്തു |
|
എയര്‍ ഇന്ത്യ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും. ഉടന്‍ ജോലിയില്‍ തിരികെ കയറാമെന്ന് ജീവനക്കാര്‍. പിരിച്ചുവിട്ട 25 പേരെ തിരിച്ചെടുക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരും മാനേജ്‌മെന്റും തമ്മില്‍ സെന്‍ട്രല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച വിജയം.
എയര്‍ ഇന്ത്യ എക്‌സ് പ്രസിന്റെ എച്ച് ആര്‍ മേധാവിയാണ് കമ്പനിയെ പ്രതിനിധികരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. സമരത്തിനു ശേഷം പിരിച്ചു വിട്ട 25 ജീവനക്കാരെ തിരികെ എടുക്കണമെന്ന ആവശ്യം ശക്തമാക്കി സമരത്തിന് നേതൃത്വം നല്‍കുന്ന യൂണിയന്‍ ചര്‍ച്ചയില്‍ നിലപാടെടുത്തു.
പിരിച്ചുവിട്ടവരെ തിരികെ എടുക്കണമെന്ന ആവശ്യം യൂണിയന്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. ഈ ആവശ്യം അടക്കം അംഗീകരിച്ചാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയിലേക്ക് ഇരു പക്ഷവും |
|
Full Story
|
|
|
|
|
|
|
| എയര്‍ഇന്ത്യയിലെ ജോലിക്കാര്‍ കൂട്ടത്തോടെ അവധി എടുത്തതാണ് 80 വിമാനങ്ങള്‍ ക്യാന്‍സല്‍ ചെയ്യാന്‍ കാരണമെന്നു റിപ്പോര്‍ട്ട് |
|
യുഎഇയില്‍ നിന്നുളള കൂടുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. വ്യാഴം വെളളി ശനി തിങ്കള്‍ ദിവസങ്ങളില്‍ പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. നാളെ പുറപ്പെടേണ്ട അല്‍ഐന്‍ - കോഴിക്കോട് വിമാനം, വെളളിയാഴ്ച പുറപ്പെടേണ്ട റാസല്‍ഖൈമ - കണ്ണൂര്‍ വിമാനം, ശനിയാഴ്ച പുറപ്പെടേണ്ട റാസല്‍ഖൈമ- കോഴിക്കോട്, അബുദാബി - കണ്ണൂര്‍ വിമാനങ്ങള്‍, തിങ്കളാഴ്ച പുറപ്പെടേണ്ട ഷാര്‍ജ - കണ്ണൂര്‍, അബുദാബി- കണ്ണൂര്‍, ദുബായ്-കോഴിക്കോട് വിമാനങ്ങളാണ് റദ്ദാക്കിയത്.
80 ലധികം വിമാനങ്ങള്‍ റദ്ദാക്കി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്. എയര്‍ലൈനിലെ കെടുകാര്യസ്ഥതയ്ക്കെതിരെ പ്രതിഷേധിച്ച് ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം അപ്രതീക്ഷിതമായി അസുഖ അവധി റിപ്പോര്‍ട്ട് ചെയ്തതിനാല്‍ എയര്‍ ഇന്ത്യ |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയുടെ ഡിജിറ്റല്‍ പേമെന്റ് സംവിധാനമായ UPI ഇനി മുതല്‍ ഏഴ് രാജ്യങ്ങളില്‍ ലഭിക്കും |
|
ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനമായ യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) ഇപ്പോള്‍ ഏഴ് രാജ്യങ്ങളില്‍ ലഭ്യം. ശ്രീലങ്കയും മൗറീഷ്യസും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അടുത്തിടെ യുപിഐ അവതരിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചേര്‍ന്ന് വെര്‍ച്വല്‍ ചടങ്ങിലൂടെയായിരുന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
നിലവില്‍ ഭൂട്ടാന്‍, സിങ്കപ്പൂര്‍, നേപ്പാള്‍, ഫ്രാന്‍സ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ശ്രീലങ്ക, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലാണ് യുപിഐ സേവനം അവതരിപ്പിച്ചിട്ടുള്ളത്. 2021ല്‍ നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍പിസിഐ) റോയല്‍ മോണിറ്ററി അതോറിറ്റി ഓഫ് ഭൂട്ടാനും ഒപ്പുവച്ച കരാറിനെത്തുടര്‍ന്നാണ് ഭൂട്ടാനില്‍ യുപിഐ സൗകര്യം നിലവില്‍ |
|
Full Story
|
|
|
|
|
|
|
| ലുലു ഉടമ എം.എ. യൂസഫലി ഗള്‍ഫില്‍ എത്തിയതിന്റെ 50ാം വാര്‍ഷികത്തില്‍ 50 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ |
|
ലോകമെമ്പാടുമുള്ള 50 കുട്ടികള്‍ക്ക് പുതുജീവന്‍ പകര്‍ന്നു നല്‍കി എം എ യൂസഫലിക്ക് ആദരവായുള്ള ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനീഷ്യേറ്റീവ്. പ്രവാസി സംരംഭകനും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍ കഴിഞ്ഞ ജനുവരിയില്‍ പ്രഖ്യാപിച്ച ആഗോള ജീവകാരുണ്യ സംരംഭം ജന്മനാ ഹൃദ്രോഗമുള്ള കുട്ടികള്‍ക്കാവശ്യമായ അടിയന്തര ശസ്തക്രിയകളാണ് സൗജന്യമായി പൂര്‍ത്തിയാക്കിയത്.
പ്രമുഖ വ്യവസായി യൂസഫലിയുടെ യുഎഇയിലെ 50 വര്‍ഷങ്ങള്‍ക്കുള്ള ആദരവായാണ് അദ്ദേഹത്തിന്റെ മകള്‍ ഡോ. ഷബീന യൂസഫലിയുടെ ഭര്‍ത്താവായ ഡോ. ഷംഷീര്‍ സംരംഭം പ്രഖ്യാപിച്ചിരുന്നത്. ഇന്ത്യ, ഈജിപ്ത്, സെനഗല്‍, ലിബിയ, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഗുണഭോക്താക്കള്‍. സംഘര്‍ഷ മേഖലകളില്‍ നിന്നും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളില്‍ |
|
Full Story
|
|
|
|
|
|
|
| കേരളത്തിലെ 12 സഹകരണ ബാങ്കുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് കേന്ദ്ര ഏജന്‍സി ഹൈക്കോടതിയെ അറിയിച്ചു |
|
കേരളത്തിലെ 12 സഹകരണ ബാങ്കുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. 12 സഹകരണ ബാങ്കുകള്‍ നിയമ ലംഘകരെന്നാണ് ഹൈക്കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. പന്ത്രണ്ട് സഹകരണ ബാങ്കുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്സ് സഹകരണ ബാങ്ക്, അയ്യന്തോള്‍ (തൃശൂര്‍ ), മാവേലിക്കര(ആലപ്പുഴ ), മൂന്നിലവ് (കോട്ടയം ), കോന്നി, മൈലപ്ര (പത്തനംതിട്ട), ചാത്തന്നൂര്‍ (കൊല്ലം), കണ്ടല, പെരുങ്കടവിള, മാരായമുട്ടം (തിരുവനന്തപുരം ) സഹകരണ ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. |
|
Full Story
|
|
|
|
|
|
|
| സുപ്രീംകോടതി നിര്‍ദ്ദേശം: എസ്ബിഐയുടെ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി |
|
ഇന്ന് 5 30 വരെ ആയിരുന്നു വിവരങ്ങള്‍ കൈമാറാന്‍ സുപ്രീംകോടതി എസ്ബിഐക്ക് അനുവദിച്ച സമയം. 5.30ന് തന്നെ എസ് ബി ഐ വിവരങ്ങള്‍ കൈമാറുകയായിരുന്നു. വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. സുപ്രീംകോടതിയില്‍ സീല്‍ ചെയ്ത കവറില്‍ മാത്രം സമര്‍പ്പിച്ചിരുന്ന ഇലക്ടറല്‍ ബോണ്ട് വിവരങ്ങളും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കും.
ഇലക്ടറല്‍ ബോണ്ട് കേസില്‍ നരേന്ദ്രമോദിയുടെ ഡൊണേഷന്‍ ബിസിനസ് ഉടന്‍ പുറത്തുവരുമെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളില്‍ ഒന്നാണ് ഇലക്ടറല്‍ ബോണ്ട് സംവിധാനമെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.
ബോണ്ട് വിവരങ്ങള്‍ ഉടന്‍ നല്‍കാന്‍ ഉത്തരവിട്ട കോടതി ജൂണ്‍ 30വരെ സാവകാശം വേണമെന്ന എസ്.ബി.ഐയുടെ ഹര്‍ജി |
|
Full Story
|
|
|
|
| |