വിജയ് മല്യയെ ഓഹരി വിപണിയില്‍ നിന്നും മൂന്ന് വര്‍ഷത്തേക്ക് വിലക്കി. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയാണു വിലക്കേര്‍പ്പെടുത്തിയത്. യുബിഎസ് എജിയിലുള്ള വിദേശബാങ്ക് അക്കൗണ്ടുകള്‍ വഴി ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് നിക്ഷേപം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
യുണൈറ്റഡ് ബ്രൂവറീസിന്റെ മുന്‍ മേധാവിയും യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ (യുഎസ്എല്‍) പ്രധാന ഓഹരി പങ്കാളിയുമാണഅ വിജയ് മല്യ. സ്വന്തം കമ്പനികളുടെ ഓഹരികള്‍ പരോക്ഷമായി വ്യാപാരം ചെയ്യുന്നതിനുള്ള നീക്കം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സെബി ചീഫ് ജനറല്‍ മാനേജര്‍ അനിത അനൂപ് നടപടിയെടുത്തത്.
വിദേശ നിക്ഷേപ സ്ഥാപനമായ (എഫ്‌ഐഐ) യുബിഎസ് എജി വഴി ലണ്ടനിലെ ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് ഇടപാടുകള്‍ നടന്നതെന്നും അവര്‍ വ്യക്തമാക്കി. ഇത്തരം പ്രവൃത്തികള്‍ വഞ്ചനാപരം മാത്രമല്ല, സെക്യൂരിറ്റീസ് മാര്‍ക്കറ്റിന്റെ സമഗ്രതയ്ക്ക് ഭീഷണിയുമാണെന്ന് അവര്‍ പറഞ്ഞു. |