Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.1001 INR  1 EURO=106.8604 INR
ukmalayalampathram.com
Wed 17th Dec 2025
 
 
ബിസിനസ്‌
  Add your Comment comment
9 വര്‍ഷത്തിനിടെ ഇന്ത്യയിലെ മിഡില്‍ ക്ലാസ് വിഭാഗക്കാരുടെ വരുമാനം മൂന്നിരട്ടി വര്‍ധിച്ചു: വലിയൊരു വിഭാഗം ഇന്‍കംടാക്‌സ് അടയ്ക്കുന്നവരായി മാറി
Text By: Team ukmalayalampathram
മധ്യവര്‍ഗ ഇന്ത്യക്കാരുടെ ശരാശരി വരുമാനത്തില്‍ വന്‍ വര്‍ധന ഉണ്ടായതായും 9 വര്‍ഷത്തിനിടെ മൂന്നിരട്ടി കൂടിയതായും റിപ്പോര്‍ട്ട്. സാമ്പത്തിക വര്‍ഷം 2013 മുതല്‍ സാമ്പത്തിക വര്‍ഷം 2022 വരെയുള്ള കാലയളവിലാണ് ഈ വര്‍ധനയെന്ന് എസ്ബിഐ നടത്തിയ പഠനത്തില്‍ പറയുന്നു. മധ്യവര്‍ഗ ഇന്ത്യക്കാരുടെ ശരാശരി വരുമാനം 2012-13 സാമ്പത്തിക വര്‍ഷത്തില്‍ (FY13) 4.4 ലക്ഷം രൂപ ആയിരുന്നു എങ്കില്‍ 2022 ല്‍ അത് 13 ലക്ഷം രൂപയായി ഉയര്‍ന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രധാനമായും രണ്ട് കാരണങ്ങളാണ് ഈ വളര്‍ച്ചക്കു പിന്നിലെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഒന്ന്, പല നികുതിദായകരും താഴ്ന്ന വരുമാനമുള്ളവരുടെ വിഭാഗത്തില്‍ (lower income group) നിന്ന് ഉയര്‍ന്ന വരുമാനമുള്ളവരുടെ ഗ്രൂപ്പിലേക്ക് മാറി. രണ്ടാമതായി, നികുതി അടക്കേണ്ടവരുടെ ?ഗണത്തില്‍ പെടാത്തവരുടെ എണ്ണം കുറഞ്ഞു.

സാമ്പത്തിക വര്‍ഷം 2011 ല്‍, നികുതി റിട്ടേണ്‍ സമര്‍പ്പിച്ച 16 ദശലക്ഷം ആളുകളില്‍ 84 ശതമാനവും 5 ലക്ഷം രൂപ വരെയുള്ള വരുമാന ഗ്രൂപ്പില്‍ പെട്ടവരായിരന്നു. 2022 ല്‍, 68.5 ദശലക്ഷം പേരാണ് ഐടിആര്‍ ഫയല്‍ ചെയ്തത്. ഇതില്‍ 64 ശതമാനം മാത്രമാണ് ഈ വരുമാന പരിധിയില്‍ പെടുന്നത്.

സീറോ-ടാക്‌സ് ലയബിലിറ്റി ഉള്ളവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതാണ് മറ്റൊരു വലിയ പോസിറ്റീവ് മാറ്റം. അതായത്, ഒരു നികുതിയും അടയ്ക്കേണ്ടതില്ലാത്തവരുടെ എണ്ണം കുറഞ്ഞു. അത്തരം ഐടിആറുകള്‍ 2011 സാമ്പത്തിക വര്‍ഷത്തില്‍ 84.10 ശതമാനം ആയിരുന്നു എങ്കില്‍ 2022 ല്‍ അത് 64 ശതമാനമായി കുറഞ്ഞു.

2047 ഓടെ മധ്യവര്‍?ഗ ഇന്ത്യക്കാരുടെ ശരാശരി വരുമാനം 49.70 ലക്ഷം രൂപയായി ഉയരുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2022-ല്‍ സമര്‍പ്പിച്ച 78 ദശലക്ഷം റിട്ടേണുകളില്‍ 75 ശതമാനവും നിശ്ചിത തീയതിക്ക് മുമ്പോ അതിന് മുമ്പോ ഫയല്‍ ചെയ്തവയാണ്. അതായത്, 25 ശതമാനം റിട്ടേണുകള്‍ മാത്രമാണ് വൈകി ഫയല്‍ ചെയ്തത്. എന്നാല്‍ 2019 സാമ്പത്തിക വര്‍ഷത്തില്‍ 60 ശതമാനം നികുതി റിട്ടേണുകളാണ് വൈകി ഫയല്‍ ചെയ്തത്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് 2022 സാമ്പത്തിക വര്‍ഷത്തേക്ക് ഫയല്‍ ചെയ്ത ഐടിആറുകളുടെ 48 ശതമാനവും. ചെറിയ സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി. മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ് എന്നീ ചെറിയ സംസ്ഥാനങ്ങളില്‍ നിന്നും കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഫയല്‍ ചെയ്ത ഐടിആറുകളില്‍ 20 ശതമാനത്തിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
 
Other News in this category

 
 




 
Close Window