|
|
|
|
|
| ടാറ്റ ഏറ്റെടുത്തിട്ടും എയര്‍ഇന്ത്യയിലെ ശമ്പള പ്രശ്‌നം പരിഹാരമായില്ല: പുതുക്കിയ ശമ്പളത്തില്‍ കത്തിവച്ചത് എച്ച്ആര്‍ വിഭാഗക്കാര്‍: പൈലറ്റുമാരുടെ പരാതി |
|
മുന്‍കൂര്‍ കൂടിയാലോചനകളൊന്നുമില്ലാതെ പുതിയ ശമ്പള ഘടന പ്രഖ്യാപിച്ചതിന് പിന്നാലെ ഇടപെടണമെന്ന് ആവശ്യപ്പെട്ട് 1500-ലധികം എയര്‍ ഇന്ത്യ പൈലറ്റുമാര്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയ്ക്ക് കത്തയച്ചു. കമ്പനി തങ്ങളോട് മാന്യമായി പെരുമാറുന്നില്ലെന്നും നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് പൈലറ്റുമാരുടെ യൂണിയന്‍ രത്തന്‍ ടാറ്റയ്ക്ക് കത്തയച്ചത്. എച്ച്ആര്‍ വിഭാഗത്തിന് പരാതി നല്‍കിയെങ്കിലും അവഗണനയായിരുന്നു ഫലമെന്ന് പൈലറ്റുമാര്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
അടുത്തിടെ പ്രഖ്യാപിച്ച തൊഴില്‍ സാഹചര്യങ്ങളും ശമ്പള ഘടനയും സംബന്ധിച്ച വിഷയത്തിലുള്ള തര്‍ക്കത്തില്‍ എച്ച്ആര്‍ വിഭാഗം ഇടപെടാത്തതിനെ തുടര്‍ന്നാണ് രത്തന്‍ ടാറ്റയ്ക്ക് പൈലറ്റുമാര്‍ കത്തയച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് |
|
Full Story
|
|
|
|
|
|
|
|
|
| ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ: ചൈനയെ പിന്തള്ളിയ ഇന്ത്യയില്‍ ഇപ്പോള്‍ ആകെ ജനസംഖ്യ 142.86 കോടി |
|
ഈ വര്‍ഷം പകുതിയോടെ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് റിപ്പോര്‍ട്ട്. 2023 പകുതിയോടെ ഇന്ത്യയിലെ ജനസംഖ്യ 142.86 കോടി ആകുമെന്നാണ് യുണൈറ്റഡ് നേഷന്‍സ് പോപുലേഷന്‍ ഫണ്ടിന്റെ ഏറ്റവും പുതിയ ഡാറ്റയില്‍ പറയുന്നത്.
142.57 കോടിയാണ് ചൈനയിലെ ജനസംഖ്യയെന്നും ഇതില്‍ പറയുന്നു. 2022-ല്‍ 144.85 കോടിയായിരുന്നു ജനസംഖ്യ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ ജനസംഖ്യയില്‍ 1.56 ശതമാനം വളര്‍ച്ചയുണ്ട്. 2022ല്‍ ഇന്ത്യയിലെ ജനസംഖ്യ 140.66 കോടി ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നില്‍ രണ്ടും 15നും64 നും ഇടയിലുള്ളവരാണെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ശരാശരി ആയുര്‍ദൈര്‍ഘ്യം പുരുഷന്മാര്‍ക്ക് 71 ഉം സ്ത്രീകള്‍ക്ക് 74 ഉം ആണെന്നും കണക്ക് |
|
Full Story
|
|
|
|
|
|
|
| ജോലി ഒഴിവ് പരസ്യത്തില്‍ ക്ലിക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് എട്ടു ലക്ഷം രൂപ |
|
ഇന്‍സ്റ്റഗ്രാമിലെ ജോലി പരസ്യത്തില്‍ ക്ലിക്ക് ചെയ്ത ഡല്‍ഹി സ്വദേശിയായ യുവതിക്ക് 8.6 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. പരസ്യത്തില്‍ ക്ലിക്ക് ചെയ്തതോടെ 'എയര്‍ലൈന്‍ജോബ്ഓള്‍ഇന്ത്യ' എന്ന ഐഡിയില്‍ നിന്ന് ബന്ധപ്പെടുകയും വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അവര്‍ ആവശ്യപ്പെട്ട ഫോര്‍മാറ്റില്‍ തന്നെ വിശദാംശങ്ങള്‍ പൂരിപ്പിക്കുകയും ചെയ്തു. വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ശേഷം രാഹുല്‍ എന്നയാളില്‍ നിന്ന് ഫോണ്‍ വരികയും തട്ടിപ്പുകാരന്‍ യുവതിയോട് ആദ്യം റജിസ്‌ട്രേഷന്‍ ഫീസായി 750 രൂപ അടയ്ക്കാന്‍ ആവശ്യപ്പെടും ചെയ്തു.
ശേഷം ഗേറ്റ്പാസ് ഫീസ്, ഇന്‍ഷുറന്‍സ്, സെക്യൂരിറ്റി പണം എന്നിങ്ങനെ 8.6 ലക്ഷത്തിലധികം രൂപ യുവതിയില്‍ നിന്ന് തട്ടിയെടുത്തു. രാഹുല്‍ എന്ന പേരില്‍ ഫോണ്‍ ചെയ്തയാള്‍ കൂടുതല്‍ പണം |
|
Full Story
|
|
|
|
|
|
|
| ശനിയും ഞായറും ചേര്‍ന്ന് അവധി ദിനങ്ങള്‍ വരുന്നു: ഈ മാസത്തില്‍ 9 ദിവസം ബാങ്ക് അവധി |
|
വരാനിരിക്കുന്നത് 9 ബാങ്ക് അവധി ദിനങ്ങള്‍. അതില്‍ പലതും വെള്ളിയും ശനിയും കൂടി ആയതിനാല്‍ അടുപ്പിന്ന് രണ്ടോ മുന്നോ ദിവസത്തേക്ക് ബാങ്ക് ഇടപാടുകള്‍ നടക്കില്ല. അതുകൊണ്ട് തന്നെ ഈ ദിവസങ്ങള്‍ കരുതിയിരിക്കണം.
ഏപ്രില്‍ 7ന് ദുഃഖ വെള്ളിയാണ്. ഏപ്രില്‍ 8 ശനിയും ബാങ്ക് അവധിയാണ്. ഏപ്രില്‍ 9 ഞായറാണ്. അതുകൊണ്ട് തന്നെ ഈ ആഴ്ച അടുപ്പിച്ച് മൂന്ന് ദിവസം ബാങ്ക് അവധിയായിരിക്കും. ഈ ദിനങ്ങളില്‍ ബാങ്ക് ഇടപാടുകള്‍ സാധിക്കില്ല.
അടുത്ത ആഴ്ച ഏപ്രില്‍ 14ന് വെള്ളിയാഴ്ച അംബേദ്കര്‍ ജയന്തിയും ശനിയാഴ്ച ഏപ്രില്‍ 15ന് വിഷുവുമാണ്. ഈ രണ്ട് ദിവസവും തൊട്ടടുത്ത ദിവസം ഞായറാഴ്ചയും വന്നതോടെ ഈ ആഴ്ചയും മൂന്ന് ദിവസങ്ങള്‍ ബാങ്ക് അവധിയായിരിക്കും.
തൊട്ടടുത്ത ആഴ്ച ഏപ്രില്‍ 21ന് ഈദുല്‍ ഫിത്തര്‍ അവധിയാണ്. ഈ ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല. |
|
Full Story
|
|
|
|
|
|
|
| കലാപ്രതിഭകളെ സൃഷ്ടിക്കാന്‍ അംബാനി കള്‍ച്ചറല്‍ സെന്റര്‍: നിത അംബാനിയെ പ്രശംസിച്ച് പ്രധാനമന്ത്രി |
|
മുംബൈയില്‍ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ തുറന്നതിന് നിത അംബാനിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനത്തിലൂടെ ഇന്ത്യന്‍ കലകളെയും സംസ്‌കാരത്തെയും ജനകീയമാക്കാനുള്ള അംബാനി കുടുംബത്തിന്റെ പരിശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു.
നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍, വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഒരു വേദിയൊരുക്കി, ഇന്ത്യന്‍ കലയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്ന മുംബൈയിലെ ഒരു തരത്തിലുള്ള സാംസ്‌കാരിക സ്ഥാപനമാണ്.
''വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ഒരു വേദി ഈ കള്‍ച്ചറല്‍ സെന്റര്‍ നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്, ഇത് കൂടുതല്‍ ആളുകളെ |
|
Full Story
|
|
|
|
|
|
|
| പാന്‍ കാര്‍ഡും ആധാറും ലിങ്ക് ചെയ്യുന്നവര്‍ വ്യാജ ലിങ്കുകളില്‍ കയറി തട്ടിപ്പിന് ഇരയാകരുത്: കേരള പോലീസ് ജാഗ്രതാ നിര്‍ദേശം |
|
ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് വന്നതോടെ ഇതുവരെ ഇവ തമ്മില്‍ ലിങ്ക് ചെയ്യാത്തവര്‍ ഈ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തത്രപ്പാടിലാണ്. ഈ പശ്ചാത്തലത്തില്‍ ചില സൈബര്‍ തട്ടിപ്പുകളും വ്യാപകമാകുകയാണ്. ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളാ പൊലീസ്.
ഇന്‍കംടാക്സ് വെബ്സൈറ്റിലല്ലാതെ മറ്റ് അനധികൃത സൈറ്റുകളിലേക്കുള്ള ലിങ്കുകളില്‍ കയറി വഞ്ചിതരാകരുതെന്നാണ് കേരള പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. വ്യാജ ലിങ്കുകളില്‍ കയറി വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നത് വഴി വലിയ തട്ടിപ്പുകള്‍ക്ക് ഇരയാകേണ്ടി വരുമെന്നും ഫേസ്ബുക്കിലൂടെ കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ |
|
Full Story
|
|
|
|
|
|
|
| എസ്ബിഐയില്‍ 2 വര്‍ഷം നിക്ഷേപത്തിന് 7.9 ശതമാനം പലിശ: എന്‍ആര്‍ഐകള്‍ക്ക് നിക്ഷേപിക്കാന്‍ പറ്റില്ല |
|
നിക്ഷേപകരെ ലക്ഷ്യമിട്ട് പുതിയ പദ്ധതി ആരംഭിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സര്‍വോത്തം പദ്ധതിയെന്ന ദ്വിവര്‍ഷ പദ്ധതിയാണ് എസ്ബിഐ രൂപീകരിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തേക്ക് 7.4% പലിശ നിരക്ക് നല്‍കുന്ന ഈ പദ്ധതിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.9% ആണ് നികുതി ലഭിക്കുക.
ഇന്ത്യന്‍ പൗരന്മാരായ ഇന്ത്യയില്‍ താമസിക്കുന്ന ആര്‍ക്കും എസ്ബിഐ സര്‍വോത്തം പദ്ധതിയില്‍ പങ്കാളിയാകാം. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും എന്‍ആര്‍ആകള്‍ക്കും പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കില്ല.
സര്‍വോത്തം പദ്ധതി ഒരു ഫിക്സഡ് ഡെപ്പോസിറ്റിന് സമാനമാണ്. 15 ലക്ഷമാണ് നിക്ഷേപിക്കാനാകുന്ന ഏറ്റവും കുറഞ്ഞ തുക. രണ്ട് കോടി വരെ ഒരാള്‍ക്ക് നിക്ഷേപിക്കാന്‍ സാധിക്കും. ഇത് പ്രകാരം 15,25,000 രൂപ രണ്ട് വര്‍ഷത്തേക്ക് നിക്ഷേപിക്കുന്ന ഒരു വ്യക്തിക്ക് |
|
Full Story
|
|
|
|
| |