Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
ബിസിനസ്‌
  Add your Comment comment
മതമൗലികവാദ പ്രചാരണങ്ങള്‍ ഗൗരവത്തോടെ കാണണം: 2047 ല്‍ ഇന്ത്യ വികസിത രാജ്യമാകും- നരേന്ദ്രമോദി
Text By: Team ukmalayalampathram

2047 ല്‍ ഇന്ത്യ വികസിത രാജ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതി, ജാതീയത, വര്‍ഗീയത എന്നിവയ്ക്ക് രാജ്യത്ത് സ്ഥാനമുണ്ടാകില്ലെന്നും സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍വഴിയുള്ള മതമൗലികവാദ പ്രചാരണങ്ങളും ഗൗരവത്തോടെ കാണണമെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് ശേഷം ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും മോദി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തന്റെ ഒമ്പത് വര്‍ഷക്കാലമുള്ള സര്‍ക്കാരിന്റെ രാഷ്ട്രീയ സ്ഥിരതയുടെ സ്വാഭാവിക ഉപോല്‍പ്പന്നമാണെന്നും 2047 ഓടെ ഇന്ത്യ വികസിത രാഷ്ട്രമാകുമെന്നും മോദി പറഞ്ഞു. ''അഴിമതി, ജാതീയത, വര്‍ഗീയത'' എന്നിവയ്ക്ക് നമ്മുടെ ദേശീയ ജീവിതത്തില്‍ സ്ഥാനമില്ല'' എന്നും മോദി പിടിഐയോട് പറഞ്ഞു. ചുരുങ്ങിയ കാലയളവില്‍ തന്നെ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച ഇന്ത്യ ഉടന്‍ തന്നെ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളില്‍ ഇടം നേടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത ആയിരം വര്‍ഷത്തേക്ക് ഓര്‍മ്മിക്കപ്പെടാവുന്ന വളര്‍ച്ചയ്ക്കുള്ള അടിത്തറയാണ് ഇന്ത്യയില്‍ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാട് മാറുന്നു. ഏറെക്കാലം ഇന്ത്യയെ നൂറുകോടി വിശക്കുന്ന വയറുകളുടെ രാജ്യമായാണ് കണ്ടിരുന്നതെന്നും എന്നാല്‍, ഇന്ന് ഇന്ത്യ നൂറുകോടി പ്രതീക്ഷാഭരിത മനസ്സുകളുടെ രാജ്യമാണെന്നും മോദി പറഞ്ഞു. ജി20 ഉച്ചകോടിയെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം, മാര്‍ഗനിര്‍ദേശത്തിനായി ലോകം ഇന്ത്യയിലേക്ക് നോക്കുകയാണെന്ന് പറഞ്ഞു. മെയ് മാസത്തില്‍, ചൈനയുടെയും പാകിസ്ഥാന്റെയും ശക്തമായ എതിര്‍പ്പിനും കനത്ത സുരക്ഷയ്ക്കും ഇടയില്‍ കശ്മീരില്‍ ഇന്ത്യ സുപ്രധാന ജി 20 ടൂറിസം മീറ്റിംഗ് നടത്തി. നമ്മുടെ വാക്കുകളും കാഴ്ചപ്പാടുകളും ലോകം കാണുന്നത് ഭാവിയിലേക്കുള്ള 'റോഡ് മാപ്പ്' ആയിട്ടാണ്, അല്ലാതെ ആശയങ്ങള്‍ മാത്രമായല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

 
Other News in this category

 
 




 
Close Window