|
|
|
|
|
| കേരളത്തില്‍ രണ്ടുപേര്‍ക്കുകൂടി കോളറ സ്ഥിരീകരിച്ചു: സ്വകാര്യ സ്ഥാപനത്തിലുള്ള രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് |
|
തിരുവനന്തപുരത്ത് രോ?ഗം സ്ഥിരീകരിച്ചവര്‍ മൂന്നായി. ഈ മാസം മാത്രം സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചത് നാലുപേര്‍ക്കാണ്.
കഴിഞ്ഞദിവസമാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ 10 വയസുകാരന് കോളറ സ്ഥിരീകരിച്ചത്. നെയ്യാറ്റിന്‍കര സ്പെഷ്യല്‍ സ്കൂള്‍ ഹോസ്റ്റല്‍ അന്തേവാസിയാണ് ഈ കുട്ടി. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടത്തെ അന്തേവാസിയായ അനു (26) മരിച്ചിരുന്നു. കോളറയ്ക്ക് സമാനലക്ഷണങ്ങളായിരുന്നു അനുവിനും.
ആറു മാസത്തിനിടെ 9 പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. നിലവില്‍ 13 പേര് വയറിളക്കരോഗവുമായി മെഡിക്കല്‍ കോളേജിലെ ഉള്‍പ്പെടെ ചികിത്സയിലാണ്. 2017ലാണ് സംസ്ഥാനത്ത് അവസാനമായി കോളറ മരണമുണ്ടായത്. |
|
Full Story
|
|
|
|
|
|
|
| ഇടയ്ക്കിടെയുള്ള ഛര്‍ദി ഫാറ്റി ലിവറിന്റെ ലക്ഷണമാണ്; വിശപ്പില്ലായ്മയാണ് മറ്റൊരു ലക്ഷണം |
|
ഇന്ത്യയില്‍ ഫാറ്റി ലിവര്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. കരളിന് കേടുപാടുകള്‍, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വൃക്കരോഗം എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് ഈ രോഗം കാരണമാകും.
കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. അമിതവണ്ണം, അമിതമായ മദ്യപാനം, ഭക്ഷണത്തിലെ അമിതമായ കൊഴുപ്പ് എന്നിവയാണ് ഫാറ്റി ലിവര്‍ ബാധിക്കുന്നതിന് പിന്നിലെ ചില കാരണങ്ങള്‍. ഫാറ്റി ലിവറിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകാം. അതിനാല്‍, ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തുന്നത് രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ സഹായിക്കുന്നു.
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരള്‍. ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള കരള്‍ അനിവാര്യമാണ്. |
|
Full Story
|
|
|
|
|
|
|
| മഴ കനത്തതോടെ കേരളത്തില്‍ എല്ലായിടത്തും പനി ബാധ: ആശുപത്രിയില്‍ ചികിത്സതേടിയത് 11,438 പേര് |
|
പനി ബാധിതരുടെ എണ്ണം കുടൂന്നു. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സതേടിയത് 11,438 പേര്. മൂന്ന് പേര് മരിച്ചു. അഞ്ച് ദിവസത്തിനിടെ അരലക്ഷത്തിലേറെപ്പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. കൂടുതല്‍ രോഗികള്‍ മലപ്പുറത്താണ്. ഇന്നലെ മാത്രം 109 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനി വിവര കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടില്ലെന്ന് ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് ആരോഗ്യവകുപ്പ് കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.
ജൂണ്‍ 30നായിരിന്നു ആരോഗ്യവകുപ്പ് അവസാനമായി രോഗവിവര കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നത്. പനി ബാധിതരുടെ എണ്ണം ഗണ്യമായി ഉയരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അഞ്ച് ദിവസത്തിനിടെ 55,830 പേരാണ് പനി ബാധിച്ച് മാത്രം ചികിത്സ തേടിയത്. ഇന്നലെ 25 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഒരു മരണവും സംഭവിച്ചു. |
|
Full Story
|
|
|
|
|
|
|
| കോഴിക്കോട് ജില്ലയില്‍ ഭീതി പരത്തി മസ്തിഷ്ക ജ്വരം: 14 വയസ്സുകാരനു രോഗം സ്ഥിരീകരിച്ചു |
|
കോഴിക്കോട്ട് ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ട് 24 മണിക്കൂറിനുള്ളില്‍ കുട്ടി ചികിത്സ തേടിയിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കേരളത്തില്‍ രണ്ടുമാസത്തിനിടെ മൂന്നുകുട്ടികള്‍ക്കാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ജീവന് നഷ്ടമായത്. ഫറോക്ക് സ്വദേശിയായ 13കാരന് മൃദുല്‍ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു മരണം. വീടിനടുത്തുള്ള കുളത്തില്‍ കുളിച്ചതോടെയാണ് രോഗബാധയുണ്ടായത്.
ജൂണ്‍ അവസാനമാണ് കണ്ണൂര്‍ സ്വദേശിയായ 13കാരി ദക്ഷിണ രോഗംബാധിച്ച് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ |
|
Full Story
|
|
|
|
|
|
|
| ചികിത്സ കിട്ടാതെ ഇന്ത്യക്കാരന് ഇറ്റലിയില്‍ മരിച്ചു: പരിക്കേറ്റ 31കാരനെ വഴിയരികില്‍ ഉപേക്ഷിച്ചത് ജീവന് നഷ്ടപ്പെടാന്‍ കാരണം |
|
ഇന്ത്യന്‍ കര്‍ഷക തൊഴിലാളി ചികിത്സ കിട്ടാതെ മരണപ്പെട്ട സംഭവത്തില്‍ ഇറ്റലിയില്‍ പ്രതിഷേധം കടുക്കുന്നു. പഞ്ചാബ് സ്വദേശിയായ 31കാരന് സത്നം സിങ് തൊഴിലിടത്തില്‍ വെച്ചുണ്ടായ ഒരു അപകടത്തെ തുടര്‍ന്നാണ് മരണമടഞ്ഞത്. കൈകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ സത്നമിനെ ഫാം മുതലാളി റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. കൃത്യമായ ചികിത്സ കിട്ടാതെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
സത്നമിന് ഉണ്ടായ ദാരുണമായ അനുഭവത്തോടെ കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ചും തൊഴില്‍ അവകാശങ്ങളെക്കുറിച്ചും ഇറ്റലിയില്‍ ആശങ്കകള്‍ ഉയരുന്നുണ്ട്. പഞ്ചാബിലെ ചാന്ദ് നവന് ഗ്രാമ സ്വദേശിയായ സത്നമിന്റെ ബന്ധുക്കള്‍ വിഷയത്തില്‍ കടുത്ത സങ്കടവും അമര്‍ഷവും അറിയിച്ചിട്ടുണ്ട്. ആദ്യം വഴിയില്‍ ഉപേക്ഷിച്ചു. |
|
Full Story
|
|
|
|
|
|
|
| കേരളത്തിലെ ഗവണ്മെന്റ് ആശുപത്രികളുടെ പേര് ഇനി മുതല്‍ ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ |
|
സര്‍ക്കാര്‍ ആശുപത്രികളുടെ പേര് 'ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍' എന്നാക്കണമെന്ന കേന്ദ്രനിര്‍ദേശം നടപ്പിലാക്കില്ലെന്ന നിലപാട് മാറ്റി സര്‍ക്കാര്‍. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
ജനകീയ ആരോഗ്യ കേന്ദ്രം, ഫാമിലി ഹെല്‍ത്ത് സെന്റര്‍, അര്‍ബന്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍, പ്രാഥമിക ആരോഗ്യ കേന്ദ്രം, എന്നിവയുടെ പേരാണ് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്ന് മാറ്റുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ബോര്‍ഡ് വെക്കും. പേരു മാറ്റാതെ കേന്ദ്രഫണ്ട് ലഭിക്കില്ലെന്ന് വന്നതോടെയാണ് കേരളം നിലപാട് മാറ്റിയത്. കോ ബ്രാന്‍ഡിംഗ് ആയാണ് പേരു മാറ്റം എന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. |
|
Full Story
|
|
|
|
|
|
|
| ഒരു ഫ്ലാറ്റിലെ 300 പേര്‍ക്ക് ഒരേ സമയം ഛര്‍ദിയും വയറിളക്കവും: കാക്കനാടുള്ള ഡിഎല്‍എഫ് ഫ്ലാറ്റിലാണ് സംഭവം |
|
കാക്കനാട് ഫ്ലാറ്റില്‍ മുന്നൂറിലേറെ പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും. ഡിഎല്‍എഫ് ഫ്ലാറ്റിലാണ് സംഭവം. കഴിഞ്ഞാഴ്ച മുതലാണ് കുട്ടികളും പ്രായമായവരുമടക്കം നിരവധി പേര് രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയത്.
സംഭവത്തില്‍ ആരോഗ്യ വകുപ്പ് കുടിവെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധിച്ചു. ഇതില്‍ കുടിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ജൂണ്‍ ഒന്നിനാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എണ്ണം വര്‍ധിക്കുകയായിരുന്നു. ഇന്നലെ വരെ ഏകദേശം 338 പേര് ചികിത്സ തേടിയെന്നാണ് കണക്ക്. ഇതില്‍ അഞ്ച് വയസില്‍ താഴെയുള്ള 25ലധികം കുട്ടികള്‍ക്കും രോഗബാധ |
|
Full Story
|
|
|
|
|
|
|
| കൊല്ലത്തു പൊറോട്ട കഴിച്ച് 5 പശുക്കള്‍ ചത്തതിനു കാരണം അമിതമായി നല്കിയ തീറ്റയെന്നു വെറ്ററിനറി കേന്ദ്രം |
|
പൊറോട്ടയും ചക്കയും ഉള്‍പ്പെടുന്ന മിശ്രിതം കഴിച്ച് പശുക്കള്‍ ചത്തു. തീറ്റയില്‍ അമിതമായി പൊറോട്ട ഉള്‍പ്പെടുത്തിയിരുന്നതായി വെറ്ററിനറി വിഭാഗം കണ്ടെത്തി. അഞ്ച് പശുക്കള്‍ ചത്തു. കൊല്ലം വെളിനല്ലൂര്‍ വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ അഞ്ച് പശുകളാണ് ചത്തത്.
എന്നാല്‍ ഇതിനു പിന്നാലെ പശുക്കള്‍ കുഴഞ്ഞുവീണ് തുടങ്ങുകയായിരുന്നു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഓഫീസര്‍ സോ ഡി ഷൈന്കുമാറിന്റെയ നേതൃത്വത്തില്‍ വെറ്ററിനറി സര്ജന്മാരായ ജി മനോജ്, കെ മാലിനി, എംജെ സേതു ലക്ഷ്മി എന്നിവരടങ്ങിയ എമര്‍ജന്‍സി റസ്പോണ്‍സ് ടീമെത്തി അവശനിലയിലായ കന്നുകാലികള്‍ക്ക് ചികിത്സ നല്കി. ചത്ത പശുക്കളുടെ പോസ്റ്റ്മോര്‍ട്ടവും നടത്തി. വയറില്‍ കമ്പനമുണ്ടായതാണ് മരണകാരണമെന്ന് ജില്ല വെറ്ററിനറി കേന്ദ്രം ഡോക്ടര്‍മാര്‍ |
|
Full Story
|
|
|
|
| |