Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 13th Oct 2024
 
 
ആരോഗ്യം
  Add your Comment comment
ഇടയ്ക്കിടെയുള്ള ഛര്‍ദി ഫാറ്റി ലിവറിന്റെ ലക്ഷണമാണ്; വിശപ്പില്ലായ്മയാണ് മറ്റൊരു ലക്ഷണം
Text By: Team ukmalayalampathram
ഇന്ത്യയില്‍ ഫാറ്റി ലിവര്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. കരളിന് കേടുപാടുകള്‍, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വൃക്കരോഗം എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് ഈ രോഗം കാരണമാകും.
കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. അമിതവണ്ണം, അമിതമായ മദ്യപാനം, ഭക്ഷണത്തിലെ അമിതമായ കൊഴുപ്പ് എന്നിവയാണ് ഫാറ്റി ലിവര്‍ ബാധിക്കുന്നതിന് പിന്നിലെ ചില കാരണങ്ങള്‍. ഫാറ്റി ലിവറിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകാം. അതിനാല്‍, ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തുന്നത് രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ സഹായിക്കുന്നു.
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരള്‍. ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള കരള്‍ അനിവാര്യമാണ്. കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട അസുഖങ്ങളില്‍ ഒന്നാണ് ഫാറ്റി ലിവര്‍.
മൂത്രത്തിലെ നിറവ്യത്യാസമാണ് ഫാറ്റി ലിവര്‍ രോഗത്തിന്റെ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. അപ്രതീക്ഷിതമായ ശരീരഭാരം കുറയുന്നത് ഫാറ്റി ലിവര്‍ ഡിസീസ് ഉള്‍പ്പെടെയുള്ള കരള്‍ രോഗത്തിന്റെ ലക്ഷണമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇടയ്ക്കിടെ വരുന്ന വയറ് വേദന കരള്‍ സംബന്ധമായ പ്രശ്നങ്ങളായ ഫാറ്റി ലിവര്‍ രോഗം പോലുള്ളവയെ സൂചിപ്പിക്കുന്നു. കാരണമില്ലാതെ ഇടയ്ക്കിടെയുള്ള ഛര്‍ദ്ദി കരള്‍ തകരാറിലാണെന്നതിന്റെ മറ്റൊരു ലക്ഷണമാണ്. എന്നിരുന്നാലും അവ ഫാറ്റി ലിവര്‍ രോഗത്തിന് പുറമെ മറ്റ് അവസ്ഥകളെയും സൂചിപ്പിക്കാം. മഞ്ഞപ്പിത്തം (ചര്‍മ്മത്തിലും കണ്ണുകളിലും മഞ്ഞനിറം) ക്ഷീണമോ ബലഹീനതയോ അനുഭവപ്പെടുക. മുകളില്‍ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ അത് ഫാറ്റി ലിവര്‍ രോ?ഗത്തിന്റെയാണെന്ന് അര്‍ത്ഥമാക്കുന്നില്ല. ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.
 
Other News in this category

 
 




 
Close Window